Blog Post

Karanavars > News > Climate >  ഡല്‍ഹിയില്‍ റെഡ് അലേര്‍ട്ട്; ശക്തമായ മഴ തുടരുന്നു

 ഡല്‍ഹിയില്‍ റെഡ് അലേര്‍ട്ട്; ശക്തമായ മഴ തുടരുന്നു

ഡല്‍ഹിയില്‍ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) ദേശീയ തലസ്ഥാനത്ത് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് ഉച്ചയോടെയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡല്‍ഹിയിലെ മുന്നറിയിപ്പ് റെഡ് അലേര്‍ട്ടിലേക്ക് ഉയര്‍ത്തിയത്. നഗരത്തില്‍ ശക്തമായ ഇടിമിന്നലോടും കാറ്റോടും കൂടിയ കനത്ത മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് ഔദ്യോഗിക മുന്നറിയിപ്പ്.

തുടര്‍ച്ചയായി പെയ്യുന്ന മഴയെ തുടര്‍ന്ന് ഡല്‍ഹിയുടെ വിവിധ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഇത് നഗരത്തിലെ ഗതാഗത സംവിധാനങ്ങളെയും സാധാരണക്കാരുടെ ജനജീവിതത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. പ്രമുഖ റോഡുകളിലും ജങ്ഷനുകളിലും വെള്ളം കെട്ടിനിന്നതിനാല്‍ വാഹനങ്ങള്‍ ഇഴഞ്ഞാണ് നീങ്ങുന്നത്. ഡല്‍ഹിക്കൊപ്പം നോയിഡ, ഗാസിയാബാദ് തുടങ്ങിയ സമീപ പ്രദേശങ്ങളിലും ശക്തമായ മഴ ലഭിക്കുന്നുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്നും യാത്രകളില്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും ദുരന്ത നിവാരണ സേനകള്‍ സജ്ജമാണെന്നും അധികൃതർ അറിയിച്ചു.

Leave a comment

Your email address will not be published. Required fields are marked *