Blog Post

Karanavars > News > National > ചരിത്രമെഴുതി വൈഭവ് സൂര്യവംശി ; ദുലീപ് ട്രോഫിയില്‍ അര്‍ധസെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം

ചരിത്രമെഴുതി വൈഭവ് സൂര്യവംശി ; ദുലീപ് ട്രോഫിയില്‍ അര്‍ധസെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം

ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റില്‍ പുതിയ ചരിത്രമെഴുതി യുവതാരം വൈഭവ് സൂര്യവംശി. ദുലീപ് ട്രോഫി ചരിത്രത്തിൽ അർധസെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡാണ് ഇന്ന് ഈ പതിനഞ്ചുകാരൻ സ്വന്തമാക്കിയത്. ബെംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിൽ സെൻട്രൽ സോണിനെതിരായ ഈസ്റ്റ് സോണിന്റെ സെമിഫൈനൽ മത്സരത്തിലാണ് ഈ റെക്കോർഡഡ് നേട്ടം പിറന്നത്.

15 വയസും 157 ദിവസവും മാത്രം പ്രായമുള്ളപ്പോഴാണ് വൈഭവ് ഈ ചരിത്രനേട്ടത്തിലെത്തിയത്. ഇതിലൂടെ തകര്‍ക്കപ്പെട്ടത് 57 വർഷം പഴക്കമുള്ള റെക്കോർഡാണ്. 1968-69 സീസണിൽ സെൻട്രൽ സോണിനായി 16 വയസും 23 ദിവസവും പ്രായമുള്ളപ്പോൾ അർധസെഞ്ചുറി നേടിയ ലക്ഷ്മൺ സിങ്ങിന്റെ റെക്കോർഡാണ് വൈഭവ് തിരുത്തിക്കുറിച്ചത്. മത്സരത്തിൽ വെറും 42 പന്തുകളിൽ നിന്നാണ് താരം തന്റെ അർധസെഞ്ചുറി പൂർത്തിയാക്കിയത്.

റെക്കോർഡ് പ്രകടനത്തിന് പിന്നാലെ സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന വൈഭവ്, നിർഭാഗ്യവശാൽ 92Runs എടുത്തout ആവുകയായിരുന്നു. 81 പന്തുകൾ നേരിട്ട താരം 7 ഫോറുകളുടെയും 7 സിക്സറുകളുടെയും അകമ്പടിയോടെയാണ് 92 റൺസ് അടിച്ചുകൂട്ടിയത്. എങ്കിലും ഈ മാന്ത്രിക ഇന്നിങ്സ് ക്രിക്കറ്റ് ലോകത്തിന്റെ വലിയ ശ്രദ്ധയാണ് പിടിച്ചുപറ്റിയിരിക്കുന്നത്. മത്സരത്തിന്റെ ആദ്യ ദിനത്തിൽ വിക്കറ്റ് കീപ്പർ ഇഷാൻ കിഷന് പരിക്കേറ്റപ്പോൾ കുറച്ചുസമയം ഈസ്റ്റ് സോണിന്റെ സ്റ്റാൻഡ്-ഇൻ ക്യാപ്റ്റനായും വൈഭവ് പ്രവർത്തിച്ചിരുന്നു. യുവതാരത്തിന്റെ ഈ മിന്നുന്ന പ്രകടനം ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി സുരക്ഷിതമാണെന്നതിന്റെ മികച്ച ഉദാഹരണമായി മാറിയിരിക്കുകയാണ്.

Leave a comment

Your email address will not be published. Required fields are marked *