Blog Post

Karanavars > News > crime >  അരുവിക്കരയിൽ ഭാര്യയെയും മകളെയും പെട്രോഴിച്ചു കൊല്ലാൻ ശ്രമം: ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ

 അരുവിക്കരയിൽ ഭാര്യയെയും മകളെയും പെട്രോഴിച്ചു കൊല്ലാൻ ശ്രമം: ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ

തിരുവനന്തപുരം അരുവിക്കരയിൽ കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെയും മകളെയും പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിക്കുകയും കഴുത്തിൽ കുത്തി പരുക്കേൽപ്പിക്കുകയും ചെയ്ത കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിലായി. കരകുളം തറട്ടെ നിലമി ഷീലാ ഭവനിൽ രഞ്ജിത്ത് (40) ആണ് കഴിഞ്ഞ ദിവസം പോലീസിന്റെ പിടിയിലായത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ, ഒളിവില്‍ കഴിയുകയായിരുന്നു.

കഴിഞ്ഞ മാസമായിരുന്നു നാടിനെ ഞെട്ടിച്ച ഈ ക്രൂരകൃത്യം നടന്നത്. പ്രതിയായ രഞ്ജിത്ത് കടുത്ത മദ്യലഹരിയിൽ ഭാര്യവീട്ടിൽ അതിക്രമിച്ചു കയറുകയായിരുന്നു. തുടർന്ന് കൈയിൽ കരുതിയിരുന്ന പെട്രോൾ ഭാര്യയുടെയും മകളുടെയും ശരീരത്തിൽ ഒഴിക്കുകയും തീ കൊളുത്താൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ തീകൊളുത്തുന്നതിനിടയിൽ പരിഭ്രാന്തരായ ഇരുവരും പിൻവാതിലിലൂടെ പുറത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.

ഇതിനിടയിൽ വിട്ടുകൊടുക്കാതെ പിന്തുടർന്നെത്തിയ രഞ്ജിത്ത്, കൈയിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് യുവതിയുടെ കഴുത്തിൽ ആഴത്തിൽ കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം സ്ഥലത്തുനിന്ന് കടന്നുകളഞ്ഞ പ്രതിക്കായി അരുവിക്കര പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ, പത്തനംതിട്ട തിരുവല്ലയിലെ ഒരു ലോഡ്ജിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പൊലീസ് സംഘം പിടികൂടുകയായിരുന്നു. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം നെടുമങ്ങാട് ഡിവൈ.എസ്.പിയുടെ മേൽനോട്ടത്തിൽ അരുവിക്കര പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഈ സംഭവത്തിൽ കുടുംബപ്രശ്നങ്ങളാണോ അതോ മറ്റേതെങ്കിലും മുൻവൈരാഗ്യമാണോ യഥാർത്ഥ പ്രകോപനമെന്ന കാര്യം പൊലീസ് വിശദമായി അന്വേഷിച്ചു വരികയാണ്.

Leave a comment

Your email address will not be published. Required fields are marked *