Blog Post

Karanavars > News > Keralam > മഴ വില്ലനായി ; കൊല്ലം സെയ്‌ലേഴ്സിനെതിരെ, കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിനെ 21 റണ്‍സിന് വിജയികളായി പ്രഖ്യാപിച്ചു

മഴ വില്ലനായി ; കൊല്ലം സെയ്‌ലേഴ്സിനെതിരെ, കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിനെ 21 റണ്‍സിന് വിജയികളായി പ്രഖ്യാപിച്ചു

കേരള ക്രിക്കറ്റ് ലീഗില്‍ (കെ.സി.എൽ) മഴ വില്ലനായ മത്സരത്തിൽ കൊല്ലം സെയിലേഴ്‌സിനെതിരെ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിന് തകർപ്പൻ വിജയം. മഴ കളി തടസ്സപ്പെടുത്തിയതിനെ തുടർന്ന് ഡക്ക്‌വർത്ത് ലൂയിസ് (ഡി.എൽ.എസ്) നിയമപ്രകാരമാണ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെ 21 റൺസിന് വിജയികളായി പ്രഖ്യാപിച്ചത്. ഇന്നലെ നടന്ന മത്സരത്തിലാണ് കാലിക്കറ്റിന്റെ ഈ നിർണായക വിജയം.

ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് നിശ്ചിത 20 ഓവറിൽ 6 വെക്കറ്റ് നഷ്ടത്തിൽ 195 റൺസിന്റെടോപ് സ്കോർ പടുത്തുയർത്തി. കാലിക്കറ്റ് നിരയിൽ റോഹൻ കുന്നുമ്മൽ (58), അഖിൽ സറിയ (56 നൗട്ട് ഔട്ട്), കൃഷ്ണ ദേവൻ (39 നൗട്ട് ഔട്ട്) എന്നിവരുടെ ബാറ്റിംഗ് പ്രകടനമാണ് ടീമിന് വലിയ സ്കോർ സമ്മാനിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്ലം സെയിലേഴ്സ് ഒടുവിൽ വിവരം ലഭിക്കുമ്പോൾ 15 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 129 റൺസ് എന്ന നിലയിൽ നിൽക്കെ മഴ കളി തടസ്സപ്പെടുത്തുകയായിരുന്നു.

തുടർന്ന് കളി തുടരാനാകാത്ത സാഹചര്യം വന്നതോടെ ഡി.എൽ.എസ് നിയമം നടപ്പിലാക്കുകയും കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെ 21 റൺസിന് വിജയികളായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയുമായിരുന്നു. ടൂർണമെന്റിൽ ഇരു ടീമുകളും തമ്മിലുള്ള പോരാട്ടം കാണികൾക്കും ഏറെ ആവേശം സമ്മാനിക്കുന്നതായിരുന്നു.

Leave a comment

Your email address will not be published. Required fields are marked *