Blog Post

Karanavars > News > Health > മഴയ്‌ക്കൊപ്പം പകർച്ചപ്പനികൾ : കേരളത്തില്‍ ജാഗ്രത

മഴയ്‌ക്കൊപ്പം പകർച്ചപ്പനികൾ : കേരളത്തില്‍ ജാഗ്രത

സംസ്ഥാനത്ത് കനത്ത മഴയ്‌ക്കൊപ്പം പകര്‍ച്ചവ്യാധികളും അതിവേഗം പടരുന്നു. കഴിഞ്ഞ ആറു ദിവസത്തിനിടെ വിവിധ പകര്‍ച്ചപ്പനികളും രോഗബാധകളും മൂലം 18 പേര്‍ മരണപ്പെട്ടു. കൂടാതെ, ഒരാഴ്ചയ്ക്കിടെ മാത്രം 60,000-ത്തിലധികം ആളുകളാണ് ചികിത്സ തേടി ആശുപത്രികളില്‍ എത്തിയത്. ഇത് പൊതുജനാരോഗ്യ രംഗത്ത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

ഇൻഫ്ലുൻസ, ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ രോഗബാധിതരുടെ എണ്ണവും ദിനംപ്രതി ഉയരുകയാണ്. കാലവര്‍ഷക്കെടുതിയും വെള്ളക്കെട്ടും കൊതുകുകളുടെ പെരുപ്പവുമാണ് രോഗവ്യാപനം രൂക്ഷമാകാന്‍ പ്രധാന കാരണം. പ്രത്യേകിച്ച് എലിപ്പനിയും ഡെങ്കിപ്പനിയും പോലുള്ള രോഗങ്ങള്‍ക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കുട്ടികളും വയോവൃദ്ധരുമാണ് ഇത്തരം രോഗങ്ങള്‍ക്ക് പെട്ടെന്ന് ഇരയാകുന്നത്.

ആശുപത്രികളില്‍ തിരക്ക് വര്‍ധിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊർജിതമാക്കിയിട്ടുണ്ട്. പനിയുടെ ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സയ്ക്ക് മുതിരാതെ ഉടൻ തന്നെ വൈദ്യസഹായം തേടണമെന്ന് ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നു. കുടിവെള്ള സ്രോതസ്സുകൾ ക്ലോറിനേഷൻ ചെയ്യുക, വീടുകളുടെ പരിസരങ്ങളിൽ വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കാതിരിക്കുക തുടങ്ങിയ പ്രതിരോധ നടപടികൾ കർശനമായി പാലിക്കേണ്ടതുണ്ട്. സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി ശുചീകരണ യജ്ഞങ്ങളും ബോധവൽക്കരണ പരിപാടികളും പുരോഗമിക്കുകയാണ്.

Leave a comment

Your email address will not be published. Required fields are marked *