Blog Post

Karanavars > News > Keralam > നടിയെ ആക്രമിച്ച കേസ്: ക്രൈംബ്രാഞ്ച് ഓഫിസില്‍ എഡിജിപിയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം

നടിയെ ആക്രമിച്ച കേസ്: ക്രൈംബ്രാഞ്ച് ഓഫിസില്‍ എഡിജിപിയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫിസില്‍ എഡിജിപി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ഉന്നതതലയോഗം.ദിലീപിന്റെ ഹര്‍ജി തള്ളിയ പശ്ചാത്തലത്തിലാണ് അന്വേഷണം സംഘത്തിന്റെ തിരക്കിട്ട നീക്കം.

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ പ്രതി ദിലീപിന് തിരിച്ചടി നല്‍കിക്കൊണ്ട് എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളിയത് ഇന്നലെയാണ്. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് വിധി. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹര്‍ജി തള്ളിയത്.

ഇതോടെ വധഗൂഢാലോചന കേസില്‍ ദിലീപിനെതിരായ അന്വേഷണം ക്രൈംബ്രാഞ്ചിന് തുടരാം. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ ആപായപ്പെടുത്താന്‍ ദിലീപും ബന്ധുക്കളും ഗൂഡാലോചന നടത്തിയെന്ന കേസിനെ കേന്ദ്രീകരിച്ചാണ് നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവും നടക്കുന്നത്.

ഇതിനിടെ നടിയെ അക്രമിച്ച കേസില്‍ കോടതി രേഖകള്‍ ചോര്‍ന്നതില്‍ പ്രോസിക്യൂഷനെ രൂക്ഷമായി വിമര്‍ശിച്ച്‌ വിചാരണ കോടതിയുടെ. കോടതിയുടെ ഫോര്‍വേഡ് നോട്ട് എങ്ങനെ പുറത്തായിയെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. അതേസമയം ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഈ മാസം 26 ന് വീണ്ടും പരിഗണിക്കും.

Leave a comment

Your email address will not be published. Required fields are marked *