Blog Post

Karanavars > News > latest news > റഷ്യയോടുള്ള സമീപനം: ജി 7 ഉച്ചകോടിയില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കിയേക്കും

റഷ്യയോടുള്ള സമീപനം: ജി 7 ഉച്ചകോടിയില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കിയേക്കും

ന്യൂഡല്‍ഹി: ജി 7 ഉച്ചകോടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കില്ലെന്ന് സൂചന. ജൂണില്‍ നടക്കുന്ന ഉച്ചകോടിയില്‍ ഇന്ത്യയെ അതിഥിയായി ക്ഷണിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍, റഷ്യയുക്രെയ്ന്‍ തര്‍ക്കത്തില്‍ റഷ്യക്ക് അനുകൂലമായ നിലപാട് ഇന്ത്യ സ്വീകരിച്ചതോടെയാണ് വിലക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്.

ഉച്ചകോടിയില്‍ സെനഗല്‍, ദക്ഷിണാഫ്രിക്ക, ഇന്തോനേഷ്യ എന്നിവരെ അതിഥികളാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍, ഇന്ത്യയുടെ കാര്യത്തില്‍ ഇപ്പോഴും ധാരണയായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നടന്ന റഷ്യക്കെതിരായ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യയുള്‍പ്പടെയുള്ള 50 രാജ്യങ്ങള്‍ വിട്ടുനിന്നിരുന്നു. ഇത് പാശ്ചാത്യ രാജ്യങ്ങളെ പ്രകോപിപ്പിച്ചിരുന്നു. റഷ്യന്‍ ആയുധങ്ങള്‍ വാങ്ങുന്ന പ്രധാനപ്പെട്ടൊരു രാജ്യമാണ് ഇന്ത്യ.

അതേസമയം, ഉച്ചകോടിയില്‍ പ​ങ്കെടുക്കുന്ന അതിഥി രാജ്യങ്ങളുടെ പട്ടിക ഉടന്‍ പുറത്തുവിടുമെന്ന് ജര്‍മ്മനി അറിയിച്ചു. നേരത്തെ യുക്രെയ്ന്‍ അധിനിവേശത്തെ തുടര്‍ന്ന് റഷ്യക്ക്മേല്‍ ജി 7 രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പുറമേ പല അംഗരാജ്യങ്ങളും യുക്രെയ്ന് ആയുധങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു.

Leave a comment

Your email address will not be published. Required fields are marked *