കോട്ടയം: പാലാ എംഎല്‍എ മാണി സി.കാപ്പന് എല്‍ഡിഎഫിലേക്ക് വരാനാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
വരണമെങ്കില്‍ അദ്ദേഹം എംഎല്‍എ സ്ഥാനം രാജി വയ്ക്കണമെന്നും കോടിയേരി വ്യക്തമാക്കി. കാപ്പന്റെ എല്‍ഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസം യുഡിഎഫിനെതിരെ കാപ്പന് നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കാപ്പന് എല്‍ഡിഎഫിലേക്ക് പ്രവേശിക്കുമോയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചത്. യുഡിഎഫില്‍ തന്നെ തഴയുന്നുവെന്നായിരുന്നു കാപ്പന്റെ ആരോപണം.
മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട യുഡിഎഫ് സംഘത്തില്‍ ഉള്‍പ്പെടുത്താത്തതും സില്‍വര്‍ ലൈന്‍ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട് യുഡിഎഫ് സംഘം മാടപ്പള്ളിയിലേക്കു പോയപ്പോള്‍ വിളിക്കാഞ്ഞതുമാണ് കാപ്പനെ പ്രകോപിപ്പിച്ചത്.