മുംബൈ: ക്ലാസ് പരീക്ഷ എഴുതാന്‍ പോയ 15കാരിയെ വിവാഹം ചെയ്ത 21കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പരീക്ഷയ്‌ക്കായി വീട്ടില്‍ നിന്ന് പോയ കുട്ടി വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
വീട്ടില്‍ നിന്ന് പോയതിന്റെ പിറ്റേ ദിവസമാണ് കുട്ടി പിന്നീട് വീട്ടില്‍ തിരിച്ചെത്തുന്നത്.
താനും യുവാവും വിവാഹിതരായെന്ന് പെണ്‍കുട്ടി വീട്ടുകാരോട് വെളിപ്പെടുത്തി. ഇരുവരും നേരത്തെ മുതല്‍ അടുപ്പം പുലര്‍ത്തിയിരുന്നു. പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്‌ക്ക് വിധേയയാക്കി. ഇതിന് പിന്നാലെയാണ് പോലീസ് എത്തി യുവാവിനെ അറസ്റ്റ് ചെയ്യുന്നത്.
വിവാഹം നടത്താന്‍ ഇരുവര്‍ക്കും സഹായം ചെയ്ത് കൊടുത്തവരേയും പോലീസ് തിരയുന്നുണ്ട്. മസ്ഗാവ് കോടതിയില്‍ ഹാജരാക്കിയ യുവാവിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.