Blog Post

Karanavars > News > Keralam > കൊടുങ്ങല്ലൂരില്‍ മക്കള്‍ക്കൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കവേ വെട്ടേറ്റ യുവതി മരിച്ചു

കൊടുങ്ങല്ലൂരില്‍ മക്കള്‍ക്കൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കവേ വെട്ടേറ്റ യുവതി മരിച്ചു

കൊടുങ്ങല്ലൂര്‍ (തൃശൂര്‍): വ്യാഴാഴ്ച രാത്രി സ്കൂട്ടറില്‍ സഞ്ചരിക്കവേ വെട്ടേറ്റ യുവതി മരിച്ചു. എറിയാട് ബ്ലോക്ക് ഓഫിസിന് തെക്ക് മാങ്ങാറ പറമ്ബില്‍ നാസറിന്റെ ഭാര്യ റിന്‍സി (30) ആണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ എട്ടോടെയാണ്​ മരണം. കൈക്കും തലക്കും മറ്റും പരിക്കേറ്റ റിന്‍സിയെ കൊടുങ്ങല്ലൂര്‍ ചന്തപ്പുര എ.ആര്‍. മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചിരുന്നു.

വ്യാഴായ്ച രാത്രി എട്ടിനാണ് സംഭവം. എറിയാട് കേരള വര്‍മ്മ സ്ക്കൂളിന് സമീപം ഇവര്‍ക്ക്​ വസ്ത്രക്കടയുണ്ട്​. കടയിലുണ്ടായിരുന്ന ഭര്‍ത്താവിന്‍റെ അടുത്തുനിന്ന്​ മക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങുമ്ബോഴാണ് പ്രതി​ ആക്രമിച്ചത്​. ആളൊഴിഞ്ഞ സ്ഥലത്ത് മറഞ്ഞുനിന്ന അക്രമി പെടുന്നനെ അക്രമം നടത്തുകയായിരുന്നു. പ്രതി വലിയകത്ത്​ റിയാസ് (26) മുമ്ബ്​ യുവതിയുടെ തുണിക്കടയില്‍ ജോലിക്കാരനായിരുന്നു.

സംഭവസമയം അതുവഴി വന്ന ബൈക്ക് യാത്രികര്‍ ബഹളം വെച്ചതോടെ ആക്രമി സ്ഥലം വിട്ടു. കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി സലീഷ് എന്‍. ശങ്കരന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു.

പ്രതി റിയാസ്​ ഇവരുടെ സമീപവാസിയാണ്​. ഇയാള്‍ക്കെതിരെ യുവതി നേരത്തേ പരാതി നല്‍കിയിരുന്നു. ഇതിലുള്ള പ്രതികാരമാണ് അക്രമത്തിന് പിന്നിലെന്ന് പറയുന്നു. പ്രതിക്കായി തിരച്ചില്‍ തുടങ്ങി. ഫോണ്‍ വീട്ടില്‍ ഉപേക്ഷിച്ചാണ് ഇയാള്‍ രക്ഷപ്പെട്ടിരിക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *