Blog Post

Karanavars > News >

ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കുത്തേറ്റ് മരിച്ചു ; ആക്രമണകാരിയെ വെടിവെച്ചുകൊന്ന് പൊലീസ്

ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിലുണ്ടായ ഞെട്ടിക്കുന്ന ആക്രമണത്തിൽ ബാങ്ക് ഓഫ് അമേരിക്കയുടെ വൈസ് പ്രസിഡന്റായ എറിൻ പിയാസെന്റി കൊല്ലപ്പെട്ടു. 32 കാരിയായ എറിൻ പിയാസെന്റിക്ക് നേരെ തിങ്കളാഴ്ച ഉച്ചയോടെയാണ് യാതൊരു പ്രകോപനവുമില്ലാതെ ആക്രമണമുണ്ടായത്. നഗരഹൃദയത്തിൽ നടന്ന ഈ അക്രമപരമ്പരയിൽ ക്വീൻസ് സ്വദേശിനിയായ പമേല സിസ്നെറോസ് എന്ന 49 കാരിയാണ് രണ്ട് പേരെ കുത്തിപ്പരിക്കേൽപ്പിച്ചത്. സബ്‌വേ സ്റ്റേഷന് സമീപത്തുനിന്ന 68 വയസ്സുകാരനായ മറ്റൊരു വ്യക്തിക്കും ഈ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. കയ്യിൽ വലിയ രണ്ട് കിച്ചൻ കത്തികളുമായി എത്തിയ പ്രതി, യാതൊരു […]

Read More

യുഎസില്‍ മലയാളി യുവതികളുടെ കൊലപാതകം:  മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കും

അമേരിക്കയിലെ കലിഫോർണിയയില്‍ മലയാളി യുവതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മൃതദേഹങ്ങള്‍ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. തിരുവനന്തപുരം കേശവദാസപുരം സ്വദേശി ആന്‍ മാത്യു (40), തൃശൂർ മുടിക്കോട് സ്വദേശി അഞ്ജന ഹരി (35) എന്നിവരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു നാടിനെ ഞെട്ടിച്ച ഈ ദാരുണ സംഭവം അരങ്ങേറിയത്. കലിഫോർണിയയിലെ മിൽപിറ്റസിൽ ഒരേ അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ താമസിച്ചിരുന്ന ഇവരെ, സുഹൃത്തും കോട്ടയം സ്വദേശിനിയുമായ അനിൽ എന്ന സ്ത്രീയാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക വിവരം. ആനെ അപ്പാർട്ട്മെന്റിനുള്ളിൽ വെച്ച് കുത്തിക്കൊലപ്പെടുത്തുകയും, തുടർന്ന് […]

Read More

അമേരിക്കയിൽ മലയാളി യുവതികൾ കൊല്ലപ്പെട്ടു; സുഹൃത്ത് കസ്റ്റഡിയിൽ

അമേരിക്കയിലെ കലിഫോർണിയയിൽ രണ്ട് മലയാളി യുവതികൾ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടു. തൃശൂർ മുടിക്കോട് സ്വദേശി അഞ്ജന ഹരി (35), തിരുവനന്തപുരം കേസവദാസപുരം സ്വദേശി ആൻ മേരി മാത്യു (40) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ സുഹൃത്തും ഒരേ ഫ്ലാറ്റ് സമുച്ചയത്തിൽ താമസിച്ചിരുന്നതുമായ അനില (30) എന്ന യുവതിയെ യു.എസ് പൊലീസ് കസ്റ്റഡിയിൽ എടുത്തു. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെയാണ് (ഓഗസ്റ്റ് 28) നാടിനെ ഞെട്ടിച്ച ഈ ക്രൂരകൃത്യം അരങ്ങേറിയത്. പ്രാഥമിക വിവരമനുസരിച്ച്, പ്രതിയായ യുവതി ആൻ മേരിയെ […]

Read More

ബാര്‍ ജീവനക്കാരുടെ മര്‍ദ്ദനമേറ്റ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു

കൊല്ലം: ബാര്‍ ജീവനക്കാരുടെ മര്‍ദ്ദനമേറ്റ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു. കുണ്ടറയിലെ ബാറില്‍ ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം നടക്കുന്നത്.മഹാരാഷ്ട്ര സ്വദേശിയായ പര്‍വീണ്‍ രാജുവാണ് മരിച്ചത്. ബാറിന്റെ പ്രവര്‍ത്തന സമയം കഴിഞ്ഞ് മദ്യം വാങ്ങാനെത്തിയ പര്‍വീണുമായി ജീവനക്കാര്‍ വാക്ക് തര്‍ക്കത്തിലാവുകയും മര്‍ദ്ദിക്കുകയുമായിരുന്നെന്നാണ് കേസ്. മര്‍ദ്ദിച്ച ശേഷം ജീവനക്കാര്‍ ചേര്‍ന്ന് പര്‍വീണിനെ റോഡിലേക്ക് തള്ളുകയും ചെയ്തു. പിന്നാലെ പൊലീസ് എത്തിയാണ് ഇയാളെ ആശുത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിച്ചു കഴിഞ്ഞു. […]

Read More

കൊട്ടാരക്കരയില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി; ഭാര്യാ സഹോദരിയുടെ കെെപ്പത്തിയും വെട്ടിമാറ്റി

കൊല്ലം: ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി. കൊട്ടാരക്കരയിലാണ് സംഭവം. പുല്ലാമല സ്വദേശിയായ രാജന്‍(64) ആണ് ഭാര്യ രമയെ കൊലപ്പെടുത്തിയത്. ദിവസങ്ങളായുള്ള കുടുംബവഴക്കാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്. ഏറെ നാളായി ഇവര്‍ പിരിഞ്ഞ് താമസിക്കുകയായിരുന്നു. ഇന്ന് രാവിലെ 11 മണിയോടെ രമ റബ‌ര്‍ തോട്ടത്തിലൂടെ പോകുമ്ബോള്‍ ഇയാള്‍ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. സംഭവം കണ്ട് ഓടിയെത്തിയ രമയുടെ സഹോദരി രതിയെയും രാജന്‍ ആക്രമിച്ചു. ഇവരുടെ കെെപ്പത്തി ഇയാള്‍ വെട്ടിമാറ്റി. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭാര്യയുടെ മരണം ഉറപ്പിച്ച ശേഷം ഇയാള്‍ തൂങ്ങിമരിയ്‌ക്കുകയായിരുന്നു.

Read More

24 മണിക്കൂറിനുള്ളില്‍ വീണ്ടും കൊലപാതകം; പകച്ച്‌ പാലക്കാട്

പാലക്കാട്: എലപ്പുള്ളിയില്‍ എസ്ഡിപിഐ നേതാവ് സുബൈര്‍ കൊല്ലപ്പെട്ട് 24 മണിക്കൂര്‍ തികയവെ പാലക്കാടിനെ നടുക്കി വീണ്ടും കൊലപാതകം.ആര്‍എസ്‌എസ് ശാരീരിക് ശിക്ഷക് പ്രമുഖ് എസ്‌കെ ശ്രീനിവാസനെയാണ് അജ്ഞാത സംഘം കടയില്‍ കയറി വെട്ടിക്കൊന്നത്. കൃത്യത്തിന് പിന്നില്‍ എസ്ഡിപിഐയാണെന്ന് ബിജെപി ആരോപിച്ചു. ഇന്നലെ കാറിലെത്തിയ സംഘമാണ് സുബൈറിനെ കൊന്നത് എങ്കില്‍, ഇന്ന് ബൈക്കിലെത്തിയവരാണ് ശ്രീനിവാസനെ വെട്ടിയത്. നഗരത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് സമീപം സെക്കന്‍ഡ് ഹാന്‍ഡ് ബൈക്കുകള്‍ വില്‍ക്കുന്ന കടയില്‍ കയറിയായിരുന്നു ആക്രമണം. സംഭവം നടക്കുമ്ബോള്‍ പരിസരത്ത് അധികം ആളുകളുണ്ടായിരുന്നില്ല […]

Read More

കാര്‍ വാങ്ങിയത് അമ്ബലത്തില്‍ പോകാനെന്ന് പറഞ്ഞ്; സുബൈര്‍ കൊലപാതകത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍

പാലക്കാട്: പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈര്‍ കൊല്ലപ്പെട്ട കേസില്‍ കഞ്ചിക്കോട് കണ്ടെത്തിയ കാര്‍ ഉപയോഗിച്ചിരുന്നത് ആരെന്നതില്‍ പുതിയ വെളിപ്പെടുത്തല്‍.കള്ളിമുള്ളി സ്വദേശി രമേശിനാണ് താന്‍ വാഹനം നല്‍കിയതെന്ന് കാര്‍ ഉപയോഗിച്ചിരുന്ന അലിയാര്‍. പ്രദേശത്തെ ബിജെപി പ്രവര്‍ത്തകനാണ് രമേശെന്നും പൊലീസ് വീട്ടിലെത്തി വിവരങ്ങള്‍ തേടിയിരുന്നതായും അലിയാര്‍ പറയുന്നു. അമ്ബലത്തില്‍ പോകാനെന്ന് പറഞ്ഞാണ് ഇന്നലെ രാവിലെ കാര്‍ ആവശ്യപ്പെട്ടത്. വാര്‍ത്തയ്ക്ക് പിന്നാലെ രമേശിനെ വിളിച്ചിരുന്നു. എന്നാല്‍ ഫോണ്‍ ഓഫായിരുന്നു. കൊല്ലപ്പെട്ട സുബൈറിന്റെ വീടിനടുത്താണ് രമേശ് താമസിക്കുന്നത്. രമേഷിന്റെ ഫോട്ടോയും നമ്ബറുമുണ്ട്. കാര്‍ […]

Read More

മൂന്ന് വയസ്സുള്ള മകനെ അമ്മ കൊന്നത് സുഹൃത്തിനൊപ്പം ജീവിക്കാന്‍

പാലക്കാട്: എലപ്പുള്ളിയില്‍ മൂന്നു വയസ്സുകാരനെ അമ്മ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയത് സുഹൃത്തിനൊപ്പം ജീവിക്കാനാണെന്ന് മൊഴി. എലപ്പുള്ളി ചുട്ടിപ്പാറ സ്വദേശി മുഹമ്മദ് ഷമീര്‍ – ആസിയ ദമ്ബതികളുടെ മകന്‍ മുഹമ്മദ് ഷാനാണ് ഇന്നലെ കൊല്ലപ്പെട്ടത്. കേസില്‍ അമ്മ ആസിയയെ പൊലീസ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മകനെ കൊലപ്പെടുത്തിയത് സുഹൃത്തിനൊപ്പം ജീവിക്കാന്‍ വേണ്ടിയാണെന്ന് ആസിയ മൊഴി നല്‍കിയത്. ഒരു വര്‍ഷത്തോളമായി ആസിയയും ഭര്‍ത്താവ് മുഹമ്മദ് ഷമീറും വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു. ഷമീറിന് സംസാരശേഷി കുറവുണ്ട്. […]

Read More

കണ്ണില്ലാ ക്രൂരത, പൈപ്പ് കണക്ഷന്‍ വിച്ഛേദിച്ചു; രക്ഷപ്പെടാനുള്ള വാതിലുകളെല്ലാം അടച്ചശേഷം വീടിന് തീവച്ചു

ഇടുക്കി തൊടുപുഴയ ചീനിക്കുഴിയില്‍ മകനെയും കുടുംബത്തെയും പെട്രോള്‍ ഒഴിച്ച്‌ തീവെച്ചുകൊന്ന് പിതാവ്. മകന്‍ മുഹമ്മദ് ഫൈസല്‍, ഭാര്യ ഷീബ, ഇവരുടെ മക്കളായ മെഹ്റ, അസ്ന എന്നിവരാണ് മരിച്ചത്. സ്വത്ത് തര്‍ക്കമാണ് തൊടുപുഴയില്‍ പിതാവ് മകനെയും കുടുംബത്തെയും തീകൊളുത്തിയ ക്രൂരമായി കൊലപ്പെടുത്താന്‍ കാണമായതെന്ന് പൊലീസ്. കൃത്യമായി ആസൂത്രണം നടത്തിയ ശേഷമായിരുന്നു പ്രതി കൊലപാതകം നടത്തിയതെന്നും പൊലീസ് പറഞ്ഞു. പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. കിടന്നുറങ്ങുകയായിരുന്ന നാല് പേരുടെയും ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച പ്രതി തീകൊളുത്തുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ വാതിലുകളെല്ലാം പുറത്ത് […]

Read More

കൊടുങ്ങല്ലൂരില്‍ മക്കള്‍ക്കൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കവേ വെട്ടേറ്റ യുവതി മരിച്ചു

കൊടുങ്ങല്ലൂര്‍ (തൃശൂര്‍): വ്യാഴാഴ്ച രാത്രി സ്കൂട്ടറില്‍ സഞ്ചരിക്കവേ വെട്ടേറ്റ യുവതി മരിച്ചു. എറിയാട് ബ്ലോക്ക് ഓഫിസിന് തെക്ക് മാങ്ങാറ പറമ്ബില്‍ നാസറിന്റെ ഭാര്യ റിന്‍സി (30) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടോടെയാണ്​ മരണം. കൈക്കും തലക്കും മറ്റും പരിക്കേറ്റ റിന്‍സിയെ കൊടുങ്ങല്ലൂര്‍ ചന്തപ്പുര എ.ആര്‍. മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചിരുന്നു. വ്യാഴായ്ച രാത്രി എട്ടിനാണ് സംഭവം. എറിയാട് കേരള വര്‍മ്മ സ്ക്കൂളിന് സമീപം ഇവര്‍ക്ക്​ വസ്ത്രക്കടയുണ്ട്​. കടയിലുണ്ടായിരുന്ന ഭര്‍ത്താവിന്‍റെ അടുത്തുനിന്ന്​ മക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങുമ്ബോഴാണ് പ്രതി​ ആക്രമിച്ചത്​. […]

Read More
  • 1
  • 2