Blog Post

Karanavars > News > Slider News > ബ്ലാസ്റ്റേഴ്സിനെതിരായ ജിങ്കന്‍റെ സ്ത്രീവിരുദ്ധ പരാമര്‍ശം വിവാദത്തില്‍; ക്ഷമാപണം നടത്തി താരം

ബ്ലാസ്റ്റേഴ്സിനെതിരായ ജിങ്കന്‍റെ സ്ത്രീവിരുദ്ധ പരാമര്‍ശം വിവാദത്തില്‍; ക്ഷമാപണം നടത്തി താരം

പനാജി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനെതിരെ സമനില നേടിയ ശേഷം എ.ടി.കെ മോഹന്‍ ബഗാന്‍ താരം സന്ദേശ് ജിങ്കന്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശം വിവാദത്തില്‍.”ഇത്രയും നേരം ഞങ്ങള്‍ കളിച്ചത് സ്ത്രീകള്‍ക്കെതിരെയാണ്എന്ന ജിങ്കന്‍റെ പരാമര്‍ശമാണ് വിവാദത്തിന് വഴിവെച്ചത്. പരാമര്‍ശത്തിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതിന് പിന്നാലെ ജിങ്കനെതിരെ രൂക്ഷ വിമര്‍ശനവുമായി ഫുട്ബാള്‍ ആരാധകരെത്തി.

താരത്തിനെതിരെ വിമര്‍ശനം വ്യാപിച്ച സഹാചര്യത്തില്‍ ജിങ്കന്‍ മാപ്പ് പറഞ്ഞ് ട്വീറ്റ് ചെയ്തു. പരാമര്‍ശത്തിലൂടെ താന്‍ ബ്ലാസ്റ്റേഴ്സിനെയോ സ്ത്രീകളെയോ അധിക്ഷേപിച്ചിട്ടില്ലെന്നും ആ സമയത്ത് അങ്ങനെ പറഞ്ഞു പോയതാണെന്നും ജിങ്കന്‍ ചൂണ്ടിക്കാട്ടി.

ഞാന്‍ സ്ത്രീകളെ ബഹുമാനിക്കുന്നയാളാണ്. ഇന്ത്യന്‍ വനിത ഫുട്ബാള്‍ ടീമിനെയും വനിതകളെയും പൊതുവെ ബഹുമാനിക്കുന്ന വ്യക്തിയാണ് ഞാനെന്ന് എന്നെ അടുത്തറിയാവുന്നവര്‍ക്ക് അറിയാം. എനിക്കും അമ്മയും സഹോദരിമാരും ഭാര്യയുമുണ്ടെന്ന് മറക്കരുത്. സ്ത്രീകളെ എക്കാലവും ബഹുമാനിച്ച ചരിത്രമാണ് എന്റേത്.

മത്സരത്തിന് ശേഷം ടീം അംഗങ്ങളുമായി തര്‍ക്കിക്കുന്നതാണ് നിങ്ങള്‍ കേട്ടത്. എന്‍റെ വാക്കുകള്‍ കേരള ബ്ലാസ്റ്റേഴ്സിനെ കുറിച്ചല്ല. കളത്തിലെ എതിരാളികളെ ബഹുമാനിക്കുന്ന വ്യക്തിയാണ് ഞാന്‍. എന്‍റെ സുഹൃത്തുക്കള്‍ കൂടിയുണ്ട് ആ ക്ലബില്‍. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി എന്‍റെ ചോരയും നീരും ഒഴുക്കിയിട്ടുണ്ട്. അതുക്കൊണ്ട് ക്ലബിനെ ഞാന്‍ പരിഹസിക്കില്ല. എന്റെ പരാമര്‍ശങ്ങള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ്. ആരെയും നോവിക്കാന്‍ ഉദ്ദേശിച്ചു പറഞ്ഞതല്ല”-ജിങ്കന്‍ ട്വീറ്റില്‍ വ്യക്തമാക്കി.

ജിങ്കനെതിരെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകകൂട്ടമായ മഞ്ഞപ്പടയും രംഗത്തിറങ്ങിയിരുന്നു. മുന്‍ ബ്ലാസ്റ്റേഴ്സ് താരമായ ജിങ്കനോടുളള ബഹുമാന സൂചകമായി പിന്‍വലിച്ച 21-ാം നമ്ബര്‍ ജഴ്സി തിരികെ കൊണ്ടു വരണമെന്നും മഞ്ഞപ്പട ആവശ്യപ്പെട്ടു. ഈ ആവശ്യം ഉയര്‍ത്തി #BringBack21 എന്ന ഹാഷ്ടാഗ് കാമ്ബയിനും ബ്ലാസ്റ്റേഴ്സ് ആരാധകര്‍ തുടങ്ങി കഴിഞ്ഞു.

ജിങ്കന്റെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ അണ്‍ഫോളോചെയ്താണ് ബ്ലാസ്റ്റേഴ്സ് ആരാധകരില്‍ ചിലര്‍ പ്രതിഷേധിച്ചത്.

Leave a comment

Your email address will not be published. Required fields are marked *