തലശേരി: കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. പുന്നോല്‍ സ്വദേശി ഹരിദാസാണ് കൊല്ലപ്പെട്ടത്.സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് എന്നാണ് സിപിഎം ആരോപണം.
തലശേരി ന്യൂ മാഹിക്ക് സമീപം ഇന്ന് പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. മത്സ്യത്തൊഴിലാളിയായ ഹരിദാസ് ജോലി കഴിഞ്ഞ് മടങ്ങുമ്ബോളായിരുന്നു വെട്ടേ റ്റത്. വീടിന് അടുത്ത് വച്ച് ബന്ധുക്കളുടെ മുന്പില് വച്ചായിരുന്നു ആക്രമണം.
രണ്ട് ബൈക്കുകളിലായി എത്തിയ സംഘമാണ് കൊല നടത്തിയത്. ഇവരെ തടയാന്‍ ശ്രമിച്ച സഹോദരന് സുരനും വെട്ടേറ്റു. സുരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹരിദാസിന്റെ മൃതദേഹം തലശേരി സഹകരണ ആശുപത്രി മോര്‍ച്ചറിയിലാണ്.
കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് എന്നാണ് ആരോപണം. ഒരാഴ്ച മുമ്ബ് പുന്നോലില്‍ സിപിഎം-ബിജെപി സംഘര്‍ഷമുണ്ടായിരുന്നു. ഉത്സവുമായി ബന്ധപ്പെട്ടായിരുന്നു സംഘര്‍ഷം.