കണ്ണൂർ വനിതാ ജയിലിൽ തടവുകാരിൽ നിന്ന് എംഡിഎംഎ പിടികൂടി; പ്രതികളായ റോഷ്നിയും റുബൈദയും പിടിയിൽ
സംസ്ഥാനത്തെ ജയിൽ സുരക്ഷയെ തന്നെ ഞെട്ടിച്ചുകൊണ്ട് കണ്ണൂർ വനിതാ ജയിലിൽ അതിസുരക്ഷാ മേഖലയ്ക്കുള്ളിൽ വീണ്ടും ലഹരിമരുന്ന് വേട്ട. എംഡിഎംഎ വിൽപന കേസിൽ റിമാൻഡിലായി ജയിലിൽ കഴിഞ്ഞിരുന്ന തടവുകാരിൽ നിന്നാണ് നിരോധിത മാരക ലഹരിമരുന്നായ എംഡിഎംഎ പിടിച്ചെടുത്തത്. ജയിൽ അധികൃതർ നടത്തിയ കർശന പരിശോധനയിലാണ് പ്രതികളിൽ നിന്നും ലഹരിമരുന്ന് കണ്ടെത്തിയത്. കണ്ണൂർ വനിതാ ജയിലിലെ തടവുകാരായ റോഷ്നി സാവിയോ (34), റുബൈദ പി.കെ (34) എന്നിവരിൽ നിന്നാണ് 0.31 ഗ്രാം എംഡിഎംഎ പിടികൂടിയത്. ലഹരിമരുന്ന് വിൽപനയുമായി ബന്ധപ്പെട്ട കേസുകളിലാണ് […]