സംസ്ഥാനത്ത് ക്രമസമാധാനം ഇല്ലാതാക്കാന്‍ കോണ്‍ഗ്രസും വര്‍ഗീയ ശക്തികളും ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
കേരളത്തില്‍ ഒരു വികസനവും നടക്കരുതെന്നാണ് ഇവരുടെ ആഗ്രഹം.
രാഷ്ട്രീയ വിരോധത്തിന്്റെ പേരില്‍ വികസനത്തെ എതിര്‍ക്കുന്നതെന്തിനെന്നും മുഖ്യമന്ത്രി ചോദിച്ചു .ബി ജെ.പി രാജ്യത്ത് വിനാശമാണ് ഉണ്ടാക്കുന്നത്.രാജ്യത്ത് കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.സി പി ഐ എം തിരുവനന്തപുരം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമമാണ് നടക്കുന്നത് .ബിജെപിക്കൊപ്പം പല തരം മുഖം മൂടി അണിഞ്ഞ് ജമാ അത് ഇസ്ലാമി എന്ന തീവ്രവാദ സംഘടനയും രംഗത്തുണ്ട്. ക്രമസമാധാനം ഇല്ലാതാക്കാന്‍ കോണ്‍ഗ്രസും വര്‍ഗീയ ശക്തികളും ശ്രമിക്കുന്നുണ്ട്.അതിനുദാഹരണമാണ് ധീരജിന്്റ കൊലപാതകമെന്നും മുഖ്യമന്ത്രി പറഞ്ഞു.
യു ഡി എഫ് സ്വയം വര്‍ഗീയ അജന്‍ഡകള്‍ ഏറ്റെടുക്കുകയാണ്.ജനങ്ങളെ വ്യത്യസ്ത അറകളിലാക്കി വലതുപക്ഷ രാഷ്ട്രീയം, വികസനത്തെ എതിര്‍ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഓരോ സംസ്ഥാനത്തും ബി.ജെ.പിക്കെതിരെയുള്ള സാഹചര്യം പരമാവധി ഉപയോഗിക്കണം. ബി ജെ പിക്കെതിരേ ഐക്യ നിര വേണം. ദേശീയ തലത്തില്‍ ബദല്‍ പ്രയോഗികമല്ല.സംസ്ഥാന തലത്തില്‍ ബിജെ പി യെ പരാജയപ്പെടുത്തണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.