കാസര്‍കോട്: സംസ്ഥാനത്തെ സ്കൂളുകളില്‍ ജെന്‍ട്രല്‍ ന്യൂട്രല്‍ യൂണിഫോമെന്ന തീരുമാനം വിദ്യാഭ്യാസ വകുപ്പ് എടുത്തിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കോഴിക്കോട് ബാലുശേരി ജി.ജി.എച്ച്.എസ്.എസില്‍ ജെന്‍ട്രല്‍ ന്യൂട്രല്‍ യൂണിഫോമാക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയുണ്ടായ വിവാദത്തില്‍ സര്‍ക്കാര്‍ ഭാഗം വിശദമാക്കിയിരിക്കുകയാണ് മന്ത്രി.
സംസ്ഥാനത്ത് ആദ്യമായി ഒരു ഹയര്‍ സെക്കന്ററി സ്കൂളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും തുല്യമായ യൂണിഫോം അഥവാ ജെന്‍ട്രല്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കിയത് ബാലുശേരി ജി.ജി.എച്ച്.എസ്.എസിലാണ്. എന്നാല്‍ ആണ്‍കുട്ടികളുടെ യൂണിഫോം പെണ്‍കുട്ടികള്‍ക്ക് അടിച്ചേല്‍പ്പിക്കുകയാണെന്ന് സൂചിപ്പിച്ച് ഈ തീരുമാനത്തിനെതിരെ മുസ്ളീം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രതിഷേധിച്ചിരുന്നു.യൂണിഫോം പരിഷ്കരണം വിദ്യാര്‍ത്ഥികളുമായി ആലോചിച്ച് എടുത്ത തീരുമാനമാണെന്നാണ് ഇതിനെതിരെ സ്കൂള്‍ പിടിഎ പ്രതികരിച്ചത്.
ജെന്‍ട്രല്‍ ന്യൂട്രല്‍ വിവാദത്തില്‍ ഇന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയത് ഇക്കാര്യങ്ങളാണ്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും പഠിക്കുന്ന സ്കൂളുകള്‍ സംസ്ഥാനത്തുണ്ട്. ഇവ രണ്ട് കൂട്ടരും ചേര്‍ന്ന് പഠിക്കുന്ന സ്കൂളാക്കാന്‍ തീരുമാനം എടുക്കുകയാണ്. എന്നാല്‍ ഇത് വിദ്യാഭ്യാസ വകുപ്പ് കേന്ദ്രീകരിച്ചെടുത്ത തീരുമാനമല്ല. പിടിഎ, അതാത് സ്ഥലങ്ങളിലെ തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവരെടുത്ത തീരുമാനത്തെ വിദ്യാഭ്യാസ വകുപ്പ് അംഗീകരിക്കുന്നു. കുട്ടികള്‍ ഒന്നിച്ചിരുന്ന് പഠിക്കുന്നത് വിദ്യാഭ്യാസ വകുപ്പ് പ്രോത്സാഹിപ്പിക്കും.സംസ്ഥാനത്തെ ബോയ്സ്,ഗോള്‍ഡ് സ്കൂളുകള്‍ കുറയ്ക്കും. സംസ്ഥാനത്തെ നിലവിലുളള സ്കൂള്‍ സമയത്തില്‍ മാറ്റമില്ല.
സ്കൂളുകളില്‍ കുട്ടികള്‍ക്ക് ജെന്‍ട്രല്‍ ന്യൂട്രല്‍ യൂണിഫോം തീരുമാനവും വിദ്യാഭ്യാസ വകുപ്പ് എടുത്തിട്ടില്ല. ചില സംഘടനകള്‍ ഇക്കാര്യത്തില്‍ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനും വിദ്യാഭ്യാസ വകുപ്പിനും അത്തരത്തില്‍ ഒരു നയമില്ല. സംസ്ഥാനത്ത് ആദ്യമായി ജെന്‍ട്രല്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കിയത് 2018ല്‍ കാസര്‍കോഡ് ജില്ലയില്‍ ചെറിയാക്കര ജിഎല്പിഎസിലാണെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു. ഇത് സമത്വത്തോടുളള ഒരു നാടിന്റെ വികാരമാണെന്നും നാട് ഒന്നാകെയെടുക്കുന്ന ഇത്തരം തീരുമാനത്തെ വിദ്യാഭ്യാസ വകുപ്പ് എതിര്‍ക്കില്ലെന്നുമാണ്