Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the papermag-extension domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home2/merabt14/public_html/wp-includes/functions.php on line 6131
യു.പിയില്‍ ഡെങ്കി-പകര്‍ച്ചപ്പനി പടരുന്നു; 12 കുട്ടികള്‍ മരിച്ചു, കൂടുതല്‍ മരണങ്ങളുണ്ടെന്ന്​ റിപ്പോര്‍ട്ടുകള്‍ - Karanavars

Blog Post

Karanavars > News > latest news > യു.പിയില്‍ ഡെങ്കി-പകര്‍ച്ചപ്പനി പടരുന്നു; 12 കുട്ടികള്‍ മരിച്ചു, കൂടുതല്‍ മരണങ്ങളുണ്ടെന്ന്​ റിപ്പോര്‍ട്ടുകള്‍

യു.പിയില്‍ ഡെങ്കി-പകര്‍ച്ചപ്പനി പടരുന്നു; 12 കുട്ടികള്‍ മരിച്ചു, കൂടുതല്‍ മരണങ്ങളുണ്ടെന്ന്​ റിപ്പോര്‍ട്ടുകള്‍

ആഗ്ര: ഉത്തര്‍പ്ര​േദശിലെ ഫിറോസാബാദില്‍ പകര്‍ച്ചപ്പനിയും ഡെങ്കിപ്പനിയും പടര്‍ന്നുപിടിക്കുന്നു. കഴിഞ്ഞദിവസങ്ങളിലായി 12 കുട്ടികള്‍ മരണത്തിന്​ കീഴടങ്ങിയതായാണ്​ റിപ്പോര്‍ട്ടുകള്‍പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുകയും കുട്ടികള്‍ മരിക്കുകയും ചെയ്​തോടെ പ്രാദേശിക ഭരണകൂടത്തിനെതിരെ പ്രതിഷേധം ശക്തമായി.

അടുത്തിടെ ഡസനിലധികം മരണം നടക്കുന്നതായി​ പ്രദേശവാസികള്‍ പറയു​േമ്ബാള്‍ എട്ടുമരണം മാത്രമാണ്​ വൈറല്‍ പനിയും ഡെങ്കിപ്പനിയും ബാധിച്ച്‌​ റിപ്പോര്‍ട്ട്​ ചെയ്​തതെന്നാണ്​ ആരോഗ്യപ്ര​വര്‍ത്തകരുടെ വാദം.

എന്നാല്‍, ഇന്ത്യ ​ടുഡെ നടത്തിയ സര്‍വേയില്‍ കഴിഞ്ഞ മൂന്നുദിവസമായി കുട്ടികളടക്കം 24 പേര്‍ നഗ്​ല അമന്‍, കപവാലി ഗ്രാമങ്ങളിലായി മരിച്ചതായി പറയുന്നു. ആരോഗ്യവകുപ്പി​െന്‍റ അനാസ്​ഥയാണ്​ മരണത്തിന്​ കാരണമെന്നാണ്​ പ്ര​േ

ദശവാസികളുടെ ആരോപണം. ജില്ല ഭരണകൂടവും ആരോഗ്യവകുപ്പും ജാഗ്രത പുലര്‍ത്തിയാല്‍ നിരവധി മരണം ഒഴിവാക്കാമെന്നാണ്​ അവരുടെ പ്രതികരണം.

ശനിയാഴ്​ചയാണ്​ 12 മരണം റിപ്പോര്‍ട്ട്​ ചെയ്​തത്​. നാലിനും 17 നും ഇടയില്‍ പ്രായമുള്ളവരാണ്​ മരിച്ചവര്‍. എന്നാല്‍, എട്ടുപേര്‍ മാത്രമാണ്​ മരിച്ചതെന്ന്​​ ഫിറോസാബാദ്​ സി.എം.ഒ ഡോ. നീത കുലക്ഷേത്ര പയുന്നു. മറ്റു മരണങ്ങള്‍ ഡെങ്കിപ്പനിയാണോ പകര്‍ച്ചപ്പനിയാണോ എന്ന കാര്യം പരിശോധിച്ച്‌​ വരികയാണെന്നും അവര്‍ പറയുന്നു.

Leave a comment

Your email address will not be published. Required fields are marked *