ഉത്തർപ്രദേശ് പടക്കശാലാ സ്ഫോടനം: ഉടമയെ ഏറ്റുമുട്ടലിലൂടെ പിടിയിൽ
ഉത്തർപ്രദേശിലെ കൗശാംബിയിലുണ്ടായ ഭീകരമായ പടക്കനിർമ്മാണശാലാ സ്ഫോടനവുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയും ഫാക്ടറി ഉടമയുമായ നൗഷാദ് പോലീസ് ഏറ്റുമുട്ടലിൽ പിടിയിലായി. ചൊവ്വാഴ്ച പുലർച്ചെയോടെയാണ് കൗശാംബിയിലെ സയ്യിദ് സരാവാൻ മേഖലയിൽ വെച്ച് പോലീസുമായുള്ള ഏറ്റുമുട്ടലുണ്ടായത്. പ്രയാഗ്രാജ്-കൗശാംബി അതിർത്തിയിലെ മനോരി മേഖലയിൽ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു നാശം വിതച്ച ആ വലിയ സ്ഫോടനം നടന്നത്. അനധികൃതമായി പ്രവർത്തിച്ചിരുന്ന പടക്ക ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ എട്ട് കുട്ടികൾ ഉൾപ്പെടെ 11 പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ ദാരുണമായി കൊല്ലപ്പെട്ടിരുന്നു. സ്ഫോടനത്തിന്റെ തീവ്രതയിൽ സമീപത്തെ നിരവധി വീടുകൾ പൂർണ്ണമായും […]