Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the papermag-extension domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home2/merabt14/public_html/wp-includes/functions.php on line 6131
ലോര്‍ഡ്‌സിലെ സെഞ്ചുറി കൂട്ടുകെട്ട്; 62 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് രഹാനെ - പൂജാര സഖ്യം - Karanavars

Blog Post

Karanavars > News > Slider News > ലോര്‍ഡ്‌സിലെ സെഞ്ചുറി കൂട്ടുകെട്ട്; 62 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് രഹാനെ – പൂജാര സഖ്യം

ലോര്‍ഡ്‌സിലെ സെഞ്ചുറി കൂട്ടുകെട്ട്; 62 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് രഹാനെ – പൂജാര സഖ്യം

ലോര്‍ഡ്‌സില്‍ ചരിത്രം സൃഷ്ടിച്ച്‌ ഇന്ത്യയുടെ മധ്യനിര ബാറ്റ്സ്മാന്മാരായ അജിങ്ക്യ രഹാനെയും ചേതേശ്വര്‍ പൂജാരയും. ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടക്കുന്ന ടെസ്റ്റ് പരമ്ബരയിലെ രണ്ടാം ടെസ്റ്റിലെ രണ്ടാമത്തെ ഇന്നിങ്സില്‍ ലോര്‍ഡ്‌സ് ഗ്രൗണ്ടില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് രണ്ടുപേരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഇവര്‍ കൃത്യം 100 റണ്‍സ് കൂട്ടുകെട്ട് സൃഷ്ടിച്ചാണ് റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടിയത്.

ഈ പ്രയാണത്തില്‍ ഇവര്‍ തകര്‍ത്തത് 62 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് ആയിരുന്നു. 1959ല്‍ ഇന്ത്യക്കായി ജയസിംഗ്‌റാവു ഖോര്‍പഡെ നരി കോണ്‍ട്രാക്റ്റര്‍ എന്നിവര്‍ സ്ഥാപിച്ച 83 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇവര്‍ തകര്‍ത്തത്ഇതോടെ മുഹമ്മദ് അസറുദ്ദീന്‍ ദിലീപ് വെങ്‌സര്‍ക്കാര്‍ സഖ്യം മൂന്നാം സ്ഥാനത്തായി.1986ല്‍ ഇരുവരും 71 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു. മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിദിനേശ് കാര്‍ത്തിക് സഖ്യമാണ് നാലാമത്. 2007ല്‍ ഇരുവരും 59 റണ്‍സാണ് നേടിയത്. ലോര്‍ഡ്‌സ് ടെസ്റ്റില്‍ നാലാം വിക്കറ്റില്‍ രഹാനെപൂജാര സഖ്യത്തിന്റെ കൂട്ടുകെട്ടാണ് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത്. നാലാം വിക്കറ്റില്‍ ഇരുവരും ഒത്തുചേരുമ്ബോള്‍ കോഹ്ലി, രാഹുല്‍, രോഹിത് എന്നീ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ നഷ്ടപ്പെട്ട് തകര്‍ച്ച മുന്നില്‍ക്കണ്ട് നില്‍ക്കുകയായിരുന്നു ഇന്ത്യ. നാലാം വിക്കറ്റില്‍ ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്ക് മുന്നില്‍ പ്രതിരോധത്തിന്റെ കോട്ട കെട്ടിക്കൊണ്ട് ഇന്ത്യന്‍ സ്കോര്‍ബോര്‍ഡിലേക്ക് പതിയെ റണ്‍സ് ചേര്‍ത്തുകൊണ്ടിരുന്നു. ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്ക് യാതൊരുവിധ പഴുതും നല്കാതെയായിരുന്നു ഇരുവരുടെയും മുന്നേറ്റം. മോശം പന്തുകളെ തിരഞ്ഞു പിടിച്ച്‌ ആക്രമിച്ച സഖ്യം നല്ല പന്തുകളെ ബഹുമാനിക്കുകയും ചെയ്തതോടെ ഇന്ത്യക്കും ആശ്വാസമായി.

നാലാം വിക്കറ്റില്‍ 100 റണ്‍സ് കുറിച്ച സഖ്യത്തെ ഒടുവില്‍ ഇംഗ്ലണ്ട് ബൗളര്‍ മാര്‍ക് വുഡാണ് പിരിച്ചത്. ഇന്ത്യന്‍ സ്കോര്‍ 155ല്‍ നില്‍ക്കെ വുഡ് എറിഞ്ഞ ഒരു ബൗണ്‍സറില്‍ നിന്ന് പൂജാര ഒഴിവാകാന്‍ നോക്കിയെങ്കിലും ഇംഗ്ലണ്ട് താരത്തിന്റെ പന്ത് പൂജാരയുടെ ബാറ്റില്‍ തട്ടി സ്ലിപ്പില്‍ നിന്ന ഇംഗ്ലണ്ട് നായകന്‍ റൂട്ടിന്റെ കൈകളില്‍ എത്തുകയായിരുന്നു. അര്‍ഹിച്ച അര്‍ധസെഞ്ചുറിയില്‍ നിന്നും അഞ്ച് റണ്‍സകലെയാണ് പൂജാര പുറത്തായത്. 206 പന്തുകള്‍ നേരിട്ട പൂജാര 45 റണ്‍സ് നേടി. പിന്നീട് ബാറ്റിംഗ് തുടര്‍ന്ന രഹാനെ 61 റണ്‍സ് എടുത്ത് നില്‍ക്കെ മൊയീന്‍ അലിയുടെ പന്തില്‍ വിക്കറ്റിന് പിന്നില്‍ ബട്ലര്‍ക്ക് ക്യാച്ച്‌ നല്‍കി മടങ്ങി.

നാലാം വിക്കറ്റില്‍ ഇരുവരും പുറത്തെടുത്ത പ്രകടനം അവരുടെ വിമര്‍ശകരുടെ വായടപ്പിക്കുന്ന പ്രകടനം കൂടിയായി. തുടര്‍ച്ചയായ ഇന്നിങ്‌സുകളില്‍ തിളങ്ങാന്‍ കഴിയാതെ വന്ന ഇരുവര്‍ക്കും നേരെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരുന്നത്. ഇന്ത്യയുടെ ഇന്നിങ്സില്‍ ഇരുവരുടെയും കൂട്ടുകെട്ട് നിര്‍ണായകമായി. ഇരുവരും നടത്തിയ പോരാട്ടം ഇന്ത്യക്ക് ഭേദപ്പെട്ട ലീഡ് നേടാന്‍ സഹായിച്ചിട്ടുണ്ട്. ഇരുവരും മടങ്ങിയതിന് ശേഷം പിന്നാലെ വന്ന ജഡേജ പെട്ടെന്ന് മടങ്ങിയത് പക്ഷെ ഇന്ത്യക്ക് തിരിച്ചടിയായി.

വെളിച്ചക്കുറവ് മൂലം ഇന്നലെ മത്സരം നേരത്തെ അവസാനിപ്പിക്കുമ്ബോള്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് എടുത്തിട്ടുണ്ട്. 14 റണ്‍സ് നേടിയ റിഷഭ് പന്തിനൊപ്പം നാല് റണ്‍സുമായി ഇഷാന്ത് ശര്‍മ്മയാണ് ക്രീസിലുള്ളത്. ഇന്ത്യക്ക് നിലവില്‍ 154 റണ്‍സിന്റെ ലീഡുണ്ട്. അവസാന ദിനമായ ഇന്ന് വാലറ്റക്കാരെ കൂട്ടുപിടിച്ച്‌ പരമാവധി റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇംഗ്ലണ്ടിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ആകും പന്തിന്റെ ശ്രമം. മികച്ച ബൗളിംഗ് അക്രമണമുള്ള ഇംഗ്ലണ്ട് നിരയ്‌ക്കെതിരെ ആദ്യത്തെ സെഷന്‍ പിടിച്ചുനില്‍ക്കുക എന്നത് വലിയ വെല്ലുവിളി തന്നെയാണ്. ഈ വെല്ലുവിളി ഇന്ത്യ എങ്ങനെയാകും നേരിടുക എന്നത് കാണേണ്ടി വരും.

Leave a comment

Your email address will not be published. Required fields are marked *