തിരുവനന്തപുരം: കള്ളപ്പണ കേസുമായി ബി ജെ പിയെ ഒരു തരത്തിലും ബന്ധിപ്പിക്കാന്‍ ആവില്ലെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കള്ളകേസ് എടുക്കുമായിരിക്കും. ജയിലില്‍ അടയ‌്‌ക്കുകയോ തൂക്കികൊല്ലുകയോ ചെയ്യട്ടെ. താനിവിടെ തന്നെ ഉണ്ട്. കുഴല്‍പ്പണകേസ് എന്നൊരു കേസില്ലയെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കേരള പൊലീസ് ആസ്ഥാനത്ത് ഐസിസ് സാന്നിദ്ധ്യമുണ്ട്. ഇത് ഡി ജി പി ലോക്‌നാഥ് ബെഹ്റ പറയാത്ത കാര്യമാണ്. സംസ്ഥാനത്ത് ഐസിസ് സാന്നിദ്ധ്യം ശക്തിപ്പെടുകയാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളം ഭീകരസംഘടനകളുടെ റിക്രൂട്ടിംഗ് കേന്ദ്രമായി മാറുന്നുവെന്ന അതീവ ഗുരുതര നിരീക്ഷണമാണ് ഡി ജി പി നടത്തിയത്. വിദ്യാഭ്യാസമുള്ളവരെ പോലും വര്‍ഗീയവത്കരിക്കുകയാണ് ചിലരുടെ ലക്ഷ്യം. സ്ഥാനം ഒഴിയുമ്ബോള്‍ എങ്കിലും സത്യം പറഞ്ഞതിന് ഡി ജി പിയെ അഭിനന്ദിക്കുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.
സംസ്ഥാനത്ത് ഐസിസ് സാന്നിദ്ധ്യം ശക്തിപ്പെടുന്നുണ്ടെന്ന് ബി ജെ പി പലതവണ പറഞ്ഞിട്ടുള്ളതാണ്. ഐസിസ് നേതൃത്വത്തില്‍ ലവ് ജിഹാദ് സംഘങ്ങള്‍ ഉണ്ടെന്ന് തങ്ങള്‍ പറഞ്ഞപ്പോള്‍ തള്ളിക്കളഞ്ഞു. രാജ്യ സുരക്ഷയെ വച്ച് കളിക്കരുത്. തീവ്രവാദ സംഘടനകള്‍ക്ക് മെയില്‍ ചോര്‍ത്തിയ ഷാജഹാന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥന് മുഖ്യമന്ത്രി സ്ഥാനക്കയറ്റം നല്‍കി. സ്പെഷ്യല്‍ ബ്രാഞ്ചിലും ഇന്‍റലിജന്‍സിലും മാത്രമല്ല ലോ ആന്‍ഡ് ഓര്‍ഡറിലും ഐസിസ് സാന്നിദ്ധ്യമുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
അഫ്‌ഗാന്‍, ഇറാഖ്, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് സംസ്ഥാനത്തെ സര്‍വ്വകലാശാലകളിലേക്ക് വിദ്യാര്‍ഥികള്‍ എത്തുന്നു. കേരള സര്‍വകശാലയില്‍ 1,042 വിദ്യാര്‍ത്ഥികളുണ്ട്. പൊലീസ് ആസ്ഥാനത്ത് ഐസിസ് സ്ലീപിംഗ് സെല്ലുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
ക്വട്ടേഷന്‍ സംഘങ്ങളെ ഒളിപ്പിക്കാന്‍ സി പി എം ശ്രമം നടത്തുകയാണ്. എ കെ ജി സെന്‍ററിനകത്താണ് ക്വട്ടേഷന്‍ സംഘങ്ങള്‍. ആകാശ് തില്ലങ്കേരി 2017 വരെ എ കെ ജി സെന്‍ററിലെ ജീവനക്കാരനായിരുന്നു. പാര്‍ട്ടി നേതൃത്വമാണ് ക്വട്ടേഷന്‍ സംഘങ്ങളെ വളര്‍ത്തുന്നത്. വരും ദിവസങ്ങളില്‍ ശക്തമായ പ്രതിഷേധത്തിലേക്ക് കടക്കാനാണ് ബി ജെ പിയുടെ തീരുമാനമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.