Blog Post

Karanavars > News > latest news > സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശിലെത്തി

സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശിലെത്തി

ധാക്ക: ദ്വിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശില്‍ എത്തി. കൊവിഡ് 19 വ്യാപനത്തിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ വിദേശ സന്ദര്‍ശമാണിത്.

ബംഗ്ലാദേശിലെ ഹസ്രത്ത് ഷാജലാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രിയെ രാജ്യത്തെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയാണ് സ്വാഗതം ചെയ്തത്. ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് നരേന്ദ്ര മോദിയെ സ്വാഗതം ചെയ്തത്.

ബംഗ്ലാദേശിന്റെ അന്‍പതാം സ്വാതന്ത്ര്യ വാര്‍ഷികമാണ് ഇന്ന്ഇന്ന് നടക്കുന്ന പരിപാടികളില്‍ മുഖ്യാതിഥി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. തുടര്‍ന്ന് നടക്കുന്ന ആഘോഷ പരിപാടികളിലും അദ്ദേഹം പങ്കെടുക്കും.

ശേഷം ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായും, പ്രസിഡന്റ് മദ് അബ്ദുള്‍ ഹമീദുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയില്‍ ഇന്ത്യബംഗ്ലാദേശ് ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിനായി പ്രധാനമന്ത്രി വിവിധ കരാറുകളിലും ഒപ്പുവെയ്ക്കും.

കൂടാതെ നരേന്ദ്ര മോദി ശ്രീ ശ്രീ ഹരിചന്ദ് ക്ഷേത്രത്തിലും സന്ദര്‍ശനം നടത്തും. ഒപ്പം മത്വ സമുദായത്തിലെ അംഗങ്ങളുമായും കൂടിക്കാഴ്ച നടത്തും. ശേഷം മത്വ സമുദായത്തിന്റെ സ്ഥാപകന്‍ ഹരിചന്ദ് ഠാക്കൂറുമായി വസതിയും സന്ദര്‍ശിക്കും.

ഇന്ത്യയുമായി ചരിത്രപരവും സാംസ്കാരികവും ഭാഷാപരവുമായി ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്ന ബംഗ്ലാദേശിലേക്ക് തന്നെ കൊവിഡിന് ശേഷം ആദ്യമായി യാത്രചെയ്യാന്‍ സാധിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി യാത്രതിരിക്കും മുന്‍പ് പറഞ്ഞിരുന്നു.

Leave a comment

Your email address will not be published. Required fields are marked *