Blog Post

Karanavars > News > Keralam > യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ കെ.മുരളീധരന്‍ മന്ത്രിയെന്ന് തരൂര്‍

യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ കെ.മുരളീധരന്‍ മന്ത്രിയെന്ന് തരൂര്‍

തിരുവനന്തപുരം: യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ കെ. മുരളീധരന്‍ മന്ത്രിയാവുമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. കേരളത്തില്‍ ബി.ജെ.പി വേണ്ടെന്ന താക്കീതായി നേമത്ത് മുരളീധരന്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത 12 ദിവസം യു.ഡി.എഫ് നിര്‍ണായകമാണെന്ന് അദ്ദേഹം പ്രവര്‍ത്തകരെ ഓര്‍മിപ്പിച്ചു.

ഏറെ ചര്‍ച്ചകള്‍ക്കൊടുവിലാണ് നേമത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി എല്ലാവര്‍ക്കും സ്വീകാര്യനായ നേതാവായ കെ .മുരളീധരന്‍ നേമംഎത്തുന്നത്.

കേരള നിയമസഭയില്‍ ഭാരതീയ ജനതാ പാര്‍ട്ടിക്കു കൈയിലുള്ള ഒരേയൊരു സീറ്റാണു നേമം. 2016ലെ തെരഞ്ഞെടുപ്പില്‍ ഒ. രാജഗോപാല്‍ നേമത്തുനിന്ന് ജയിച്ച്‌ നിയമസഭയിലെത്തിയപ്പോള്‍ കേരള രാഷ്ട്രീയചരിത്രത്തില്‍ പുതിയൊരു അധ്യായം കുറിക്കുകയായിരുന്നുസി.പി.എമ്മിനെയും യു.ഡി.എഫിനെയും പിന്നിലാക്കിയാണ് ബി.ജെ.പി നേമം കൈക്കലാക്കിയത്. 2016ല്‍ ഒ. രാജഗോപാലിനു കിട്ടിയത് 67,813 വോട്ടാണ്. രണ്ടാം സ്ഥാനത്തെത്തിയ വി. ശിവന്‍കുട്ടിക്ക് 59,142 വോട്ട് കിട്ടി. വ്യത്യാസം 8,671 വോട്ട്. വി. സുരേന്ദ്രന്‍പിള്ള (ജെ.ഡി.യു) 13,860 വോട്ട് നേടി മൂന്നാം സ്ഥാനത്തായി.

മുന്‍പ് കെ. കരുണാകരന്‍ മത്സരിച്ചു ജയിച്ച സീറ്റാണിത്. കോണ്‍ഗ്രസ് ഈ സീറ്റില്‍ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നുവെങ്കില്‍ ഒരിക്കലും ഒ. രാജഗോപാല്‍ ജയിക്കുമായിരുന്നില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷണം. 2011ലും യു.ഡി.എഫില്‍ നേമം ജെ.ഡി.യുവിനായിരുന്നു. സ്ഥാനാര്‍ഥി ചാരുപാറ രവി. കിട്ടിയ വോട്ട് 20,248. സി.പി.എമ്മിലെ വി. ശിവന്‍കുട്ടി നേമം പിടിച്ചു, 50,076 വോട്ടോടെ. രണ്ടാം സ്ഥാനത്തെത്തിയ ഒ. രാജഗോപാലിനു കിട്ടിയത് 43,661 വോട്ട്.

Leave a comment

Your email address will not be published. Required fields are marked *