കല്ലമ്ബലം: റോഡുസുരക്ഷാ മാസാചാരണത്തിെന്റ ഭാഗമായി കല്ലമ്ബലം പൊലീസും, മോട്ടോര്‍ വാഹന വകുപ്പിെന്റ സേഫ് കേരള എന്‍ഫോഴ്സ്മെന്റ് വിഭാഗവും ദേശീയപാതയില്‍ വാഹന പരിശോധന ആരംഭിച്ചു. അപകടമേഖലയായി കണ്ടെത്തിയ ചാത്തമ്ബറ മുതല്‍ കടമ്ബാട്ടുകോണം വരെയാണ് കര്‍ശന പരിശോധന.
അമിത വേഗം, അപകടകരമായി വാഹനം ഓടിക്കല്‍, ഓവര്‍ ടേക്കിങ് നിരോധിത മേഖലയില്‍ ഓവര്‍ ടേക്കിങ് , റോഡിലെ ലൈനുകളും, ട്രാഫിക് ബോര്‍ഡുകളും ധിക്കരിച്ചുള്ള ഡ്രൈവിങ്, ഹൈല്‍മറ്റ് ധരിക്കാതെയുള്ള യാത്ര, സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാതിരിക്കുക എന്നീ നിയമ ലംഘനങ്ങളാണ് പിടികൂടുന്നത്. ഫെബ്രുവരി 17 വരെ പരിശോധന തുടരും.
കഴിഞ്ഞ വര്‍ഷം മാത്രം മേഖലയില്‍ 60ഓളം ഗുരുതര പരിക്കുപറ്റിയ അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ആഴ്ച അഞ്ചു പേര് മരിച്ച അപകടം നടന്നതും ഈ മേഖലയിലാണ്. നിയമം ലംഘിച്ച യാത്രക്കാര്‍ക്ക് താക്കീത് നല്കി വിട്ടെങ്കിലും ശനിയാഴ്ച മുതല്‍ പിഴയും ഗുരുതര ലംഘനം കണ്ടെത്തുന്നവരെ കോടതി നടപടികള്‍ക്ക് വിധേയമാക്കാനുമാണ് തീരുമാനം. എല്ലാവരും നിയമം പാലിക്കണമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വാഹനം കൈ കാണിച്ചില്ലെങ്കിലും, വാഹന ഉടമക്ക് ഫോട്ടോ ഉള്‍പ്പെടെയുള്ള നോട്ടീസ് ലഭിക്കുന്ന ഇ-ചലാന്‍ എന്ന സംവിധാനമുപയോഗിച്ചായിരിക്കും പിഴ ഈടാക്കല്‍. വാഹന ഉടമക്ക് എസ്.എം.എസ് ആയി കുറ്റത്തിെന്റ വിവരങ്ങളും ഫൈന്‍ തുകയുടെ വിവരങ്ങളും ലഭിക്കും. തുടര്‍ച്ചയായി നിയമ ലംഘനം നടത്തുന്നവരുടെ നോട്ടീസ് നല്കി ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും
പരിശോധനക്ക് കല്ലമ്ബലം എസ്.എച്ച്.ഒ ഫിറോസ് ഐ., തിരുവനന്തപുരം സേഫ് കേരള എന്‍ഫോഴ്സ്മെന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്. ശ്രീകുമാര്‍ എന്നിവരാണ് നേതൃത്വം നല്‍കുന്നത്.