Blog Post

Karanavars > News > Business > സംസ്ഥാനത്ത് സ്വര്‍ണത്തിന് ഒറ്റദിവസംകൊണ്ട് ഇടിഞ്ഞത് 1,200 രൂപ

സംസ്ഥാനത്ത് സ്വര്‍ണത്തിന് ഒറ്റദിവസംകൊണ്ട് ഇടിഞ്ഞത് 1,200 രൂപ

കൊച്ചി: തുടര്‍ച്ചയായി ഉയര്‍ന്നശേഷം സംസ്ഥാനത്ത് സ്വര്‍ണവില കൂപ്പുകുത്തി. പവന് ഇന്നുമാത്രം 1200 രൂപയാണ് ഇടിഞ്ഞത്. ഇതോടെ പവന് വില 37,680രൂപയായി. ഗ്രാമിന് 4710 രൂപയാണ് ഇന്നത്തെ വില.

കഴിഞ്ഞദിവസം ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില 100 ഡോളറോളം താഴ്ന്ന് 1,849.93 ഡോളറിലെത്തിയിരുന്നു. ഇതാണ് സംസ്ഥാനത്തും സ്വര്‍ണ വില കുറയാന്‍ കാരണം. അമേരിക്കന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വം നീങ്ങിയതോടെയാണ് ആഗോളതലത്തില്‍ സ്വര്‍ണവില ഇടിയാന്‍ ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ബൈഡന്‍ അധികാരത്തില്‍ വരുന്നതോടെ സമ്ബദ്ഘടന സ്ഥിരതയാര്‍ജിക്കുമെന്ന പ്രതീക്ഷയും കൊവിഡ് പ്രതിരോധ വാക്‌സിനുമായി ബന്ധപ്പെട്ട അനുകൂല റിപ്പോര്‍ട്ടുകളുമാണ് നിക്ഷേപകരെ അകറ്റിയത്എന്നാല്‍ ഇന്ന് സ്പോട്ട് ഗോള്‍ഡിന്റെ വിലയില്‍ നേരിയ പുരോഗതി ഉണ്ടായിട്ടുണ്ട്.

സംസ്ഥാനത്ത് ഈ മാസം തുടക്കത്തില്‍ തുടര്‍ച്ചയായി സ്വര്‍ണത്തിന് വിലകൂടുന്ന പ്രവണതയായിരുന്നു കണ്ടിരുന്നത്. പവന്റെ വിലയില്‍ ഒരാഴ്ചയ്ക്കിടെ 1,200 രൂപയാണ് വര്‍ദ്ധിച്ചത്. തിങ്കളാഴ്ച 38,880 രൂപയിലെത്തുകയും ചെയ്തിരുന്നു.

Leave a comment

Your email address will not be published. Required fields are marked *