സ്വർണവില കുതിക്കുന്നു: പവന് 1,14,160 രൂപയായി ഉയർന്ന് പുതിയ റെക്കോർഡ്
കേരളത്തിൽ സ്വർണവില വീണ്ടും വർദ്ധിച്ചു. ഇന്ന് ഗ്രാമിന് 50 രൂപ വർധിച്ച് 14,270 രൂപയും, പവന് 400 രൂപ കൂടി 1,14,160 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. സാധാരണക്കാരെയും വിവാഹ ആവശ്യങ്ങൾക്കായി സ്വർണം വാങ്ങാനിരിക്കുന്നവരെയും ഒരുപോലെ ആശങ്കപ്പെടുത്തുന്നതാണ് ഈ തുടർച്ചയായ വിലക്കയറ്റം. ആഗോള വിപണിയിലെ മാറ്റങ്ങളും യു.എസ് ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങളുമാണ് സ്വർണവിലയെ നേരിട്ട് സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ നിക്ഷേപകർ സ്വർണത്തിലേക്ക് കൂടുതൽ തുക മുതൽമുടക്കുന്നതും അന്താരാഷ്ട്ര തലത്തിൽ വില ഉയരാൻ കാരണമാകുന്നുണ്ട്. 22 കാരറ്റ് സ്വർണത്തിന് […]