Blog Post

Karanavars > News > Keralam > മ​ല​പ്പു​റ​ത്ത് പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു

മ​ല​പ്പു​റ​ത്ത് പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: കോ​ഴി​ക്കോ​ട്ടി​നു പി​ന്നാ​ലെ മ​ല​പ്പു​റ​ത്തും പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. മ​ല​പ്പു​റം പെ​രു​വ​ള്ളൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ പ​ക്ഷി​ക​ള്‍ ച​ത്തി​രു​ന്നു. ഈ ​പ​ക്ഷി​ക​ളു​ടെ സാ​ന്പി​ക​ള്‍ പ​രി​ശോ​ധി​ച്ച​ശേ​ഷ​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

പ​ക്ഷി​പ്പ​നി പ​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മു​ന്‍​കു​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി കെ. ​രാ​ജു നി​യ​മ​സ​ഭ​യി​ല്‍ പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട് ജില്ലയില്‍ നേ​ര​ത്തെ പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ചിരുന്നു. തി​രു​വ​ന​ന്ത​പു​ര​ത്ത് കൊ​ക്കു​ക​ള്‍ ച​ത്ത​ത് പ​ക്ഷി​പ്പ​നി മൂ​ല​മ​ല്ലെ​ന്നും മ​ന്ത്രി നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചുപാ​ല​ക്കാ​ട്ടും കു​ട്ട​നാ​ട്ടി​ലും താ​റാ​വു​ക​ള്‍ ച​ത്ത​ത് ബാ​ക്ടീ​രി​യ​യും ചൂ​ടും മൂ​ല​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യിട്ടുണ്ട്. പ​ക്ഷി​പ്പ​നി മ​നു​ഷ്യ​രി​ലേ​ക്ക് പ​ട​രു​ന്ന സാ​ഹ​ച​ര്യം നി​ല​വി​ലി​ല്ലെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചി​രു​ന്നു.

Leave a comment

Your email address will not be published. Required fields are marked *