Blog Post

Karanavars > News >

പഴയ വാഹനങ്ങള്‍ പൊളിക്കാം; പുതിയ വാഹനത്തിന് വന്‍ ഇളവുകളുമായി കേരളവും

കേന്ദ്ര സര്‍ക്കാരിന്റെ വാഹന പൊളിക്കല്‍ നയത്തിന്റെ (Vehicle Scrapping Policy) ഭാഗമായി കാലാവധി കഴിഞ്ഞ പഴയ വാഹനങ്ങള്‍ ശാസ്ത്രീയമായി പൊളിച്ചുനീക്കുന്നതിനുള്ള നടപടികള്‍ കേരളത്തില്‍ സജീവമാകുന്നു. റോഡുകളില്‍ നിന്ന് പഴയ വാഹനങ്ങളെ ഒഴിവാക്കുന്നതിനും അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനുമായി സംസ്ഥാനത്ത് അംഗീകൃത വാഹന പൊളിക്കല്‍ കേന്ദ്രങ്ങള്‍ (RVSF – Registered Vehicle Scrapping Facility) പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. ചേർത്തല, എടപ്പാൾ, കണ്ണൂർ (അഴിക്കൽ) എന്നിവിടങ്ങളിലാണ് നിലവില്‍ സംസ്ഥാനത്ത് ആദ്യഘട്ടമായി അംഗീകൃത പൊളിക്കല്‍ കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുള്ളത്. പഴയ വാഹനങ്ങള്‍ വില്‍ക്കാനോ […]

Read More

അമിത വെളിച്ചവും അനധികൃത മോഡിഫിക്കേഷനുകളും അനുവദിക്കില്ല; കേന്ദ്ര നിയമം കർശനമാക്കുമെന്ന് സി.പി. ജോൺ

വാഹനങ്ങളിൽ വരുത്തുന്ന അനധികൃത മോഡിഫിക്കേഷനുകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ നിയമസഭയിൽ വ്യക്തമാക്കി. വാഹനങ്ങളിൽ അമിതമായ വെളിച്ചം , അമിത ശബ്ദം , എന്നിവയുണ്ടാക്കുന്ന തരത്തിലുള്ള മാറ്റങ്ങൾ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് അദ്ദേഹം അറിയിച്ചു. പ്രധാന വിവരങ്ങൾ: ചുരുക്കത്തിൽ, റോഡ് സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ട്, കേന്ദ്ര നിയമങ്ങൾക്ക് വിധേയമായി മാത്രമേ വാഹനങ്ങളിൽ മാറ്റങ്ങൾ വരുത്താൻ പാടുള്ളൂ എന്നാണ് സർക്കാർ നിലപാട്.

Read More

വാഹന മോഡിഫിക്കേഷൻ: നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തും; ഇനി സുരക്ഷിതമായി മാറ്റങ്ങൾ വരുത്താം

വാഹന പ്രേമികൾ ഏറെ നാളായി കാത്തിരുന്ന വാഹന മോഡിഫിക്കേഷൻ സംബന്ധിച്ച പുതിയ തീരുമാനങ്ങളുമായി സർക്കാർ മുന്നോട്ട്. വാഹനങ്ങളിൽ വരുത്താവുന്ന മാറ്റങ്ങളെ സംബന്ധിച്ച വ്യക്തമായ മാർഗ്ഗരേഖ തയ്യാറാക്കാനും, അനുവദനീയമായ മോഡിഫിക്കേഷനുകൾക്ക് അനുമതി നൽകാനും സർക്കാർ തീരുമാനിച്ചു. ഈ പദ്ധതി സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കാനാണ് തീരുമാനം. വാഹനങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ പലപ്പോഴും നിയമക്കുരുക്കുകളിൽ പെടാറുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് വ്യക്തത വരുത്താൻ സർക്കാർ മുൻകൈ എടുക്കുന്നത്. അപകടകരമല്ലാത്തതും സുരക്ഷിതവുമായ 18 തരം മോഡിഫിക്കേഷനുകൾ അനുവദിക്കാൻ മോട്ടോർ വാഹന […]

Read More

”എന്നെ ട്രാന്‍സ്പോര്‍ട്ട് മിനിസ്റ്റര്‍ ആക്കൂ, മോഡിഫിക്കേഷന് അനുമതി ഞാന്‍ തരാം”; മല്ലുട്രാവലറുടെ പഴയ വീഡിയോ ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

തന്നെ ഗതാഗത മന്ത്രിയാക്കിയാല്‍ വണ്ടി ഏതു തരത്തിലും മോഡിഫിക്കേഷന്‍ നടത്താന്‍ അനുമതി നല്‍കാമെന്ന് മല്ലു ട്രാവലര്‍ എന്ന പേരില്‍ പ്രശസ്തനായ വീഡിയോ വ്ലോഗര്‍ ഷാക്കിര്‍ സുബ്ഹാന്‍. മാസങ്ങള്‍ക്ക് മുമ്ബ് ഫേസ്ബുക്ക് ലൈവിലായി നടത്തിയ വീഡിയോ ആണ് പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. നിരവധി രാജ്യങ്ങളിലായി യാത്ര നടത്തിയ തന്‍റെ ആമിന എന്ന ബൈക്ക് വീട്ടിലേക്ക് കൊണ്ടു വരുന്നതുമായി ബന്ധപ്പെട്ടുള്ള വീഡിയോയിലാണ് ഷാക്കിര്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്നത്. പൈസയും ടാക്സും കൊടുത്തു വാങ്ങിയ തന്‍റെ വണ്ടി […]

Read More