കെ- റെയില്‍ സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ ശ്രമമെന്ന് വി.ഡി. സതീശന്‍; പ്രഖ്യാപിച്ച പദ്ധതികള്‍ കടലാസില്‍ ഒതുങ്ങില്ലെന്ന് മുഖ്യമന്ത്രി
കേരളം ഇതുവരെ സാക്ഷ്യം വഹിച്ചിട്ടില്ലാത്ത ജനകീയ സമരമാണ് കെ– റെയില്‍ വിരുദ്ധ സമരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. യു.ഡി.എഫ് കാര്യങ്ങള്‍ വിശദമായി പഠിച്ചതിന് ശേഷമാണ് പ്രതിഷേധത്തിനിറങ്ങിയിരിക്കുന്നത്. സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാനാണ് ഭരണകൂടത്തിന്റെ ശ്രമമെങ്കില്‍ ബംഗാളിലെ സി.പി.എമ്മിന് സംഭവിച്ചത് കേരളത്തിലും സംഭവിക്കുമെന്നും വി.ഡി സതീശന്‍ പറഞ്ഞു. യു.ഡി.എഫ് ഭരിക്കുന്ന സമയത്ത് ഗെയിലിനെതിരെ സമരം ചെയ്തവരാണ് സി.പി.എം. ഭൂമിക്കടിയിലെ ബോംബാണ് ഗെയിലെന്ന് പറഞ്ഞ ഒരാള്‍ ഇന്ന് മന്ത്രിസഭയിലുണ്ട്. പ്രതിഷേധത്തിനിടെ കുഞ്ഞിന്റെ മുന്നിലിട്ട് അമ്മയെ വലിച്ചിഴച്ചപ്പോള്‍ എവിടെ പോയി ഇവിടുത്തെ […]