Blog Post

Karanavars > News >

ഉത്തരാഖണ്ഡിൽ കനത്ത മഴ; എട്ട് പേർ മരണം

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഉണ്ടായ ശക്തമായ മഴക്കെടുതിയിലും പ്രകൃതിക്ഷോഭത്തിലും ഉത്തരാഖണ്ഡില്‍ എട്ട് പേര്‍ മരണപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. അല്‍മേര, ഡെറാഡൂണ്‍ തുടങ്ങിയ ജില്ലകളിലാണ് മഴക്കെടുതി ഏറ്റവും അധികം ബാധിച്ചത്. റോഡുകളിലേയ്ക്ക് പാറകളും മണ്ണിടിച്ചിലും ഉണ്ടായതിനെ തുടര്‍ന്ന് ഡെറാഡൂണ്‍-മസൂറി ഹൈവേയുള്‍പ്പെടെയുള്ള പ്രധാന പാതകളില്‍ ഗതാടനം തടസ്സപ്പെട്ടു. ഇന്നലെ പുലര്‍ച്ചെയുണ്ടായ ശക്തമായ മഴയില്‍ അല്‍മേരയിലെ ഹാവല്‍ബാഗ് ബ്ലോക്കിലുണ്ടായ ഭവന തകര്‍ച്ചയില്‍ മൂന്ന് പേര്‍ ദാരുണമായി കൊല്ലപ്പെട്ടു. പ്രേമ ദേവി (42), കൽപ്പന ആര്യ […]

Read More

ഉത്തരാഖണ്ഡിൽ വൻ മണ്ണിടിച്ചിൽ; ബദരീനാഥ് പാതയിൽ ഗതാഗതം സ്തംഭിച്ചു

ഉത്തരാഖണ്ഡിൽ പെയ്യുന്ന കനത്ത മഴയെത്തുടർന്നുണ്ടായ അതിശക്തമായ മണ്ണിടിച്ചിലിൽ ബദരീനാഥ് ദേശീയപാത തകർന്നു. റോഡിന്റെ ഒരു ഭാഗം പൂർണ്ണമായും ഒലിച്ചുപോയതിനെ തുടർന്ന് ചാർധാം യാത്രാ ഗതാഗതം പൂർണ്ണമായി സ്തംഭിച്ചു. ചാമോലി ജില്ലയിലെ പാതാൽ ഗംഗ-ലങ്സി ടണലിന് സമീപമാണ് ഇന്നലെ ഈ വലിയ അപകടമുണ്ടായത്. മലനിരകളിൽ തുടരുന്ന ശക്തമായ മഴയെത്തുടർന്ന് മലയിടുക്കുകളിൽ നിന്ന് വലിയ പാറക്കല്ലുകളും മണ്ണും റോഡിലേക്ക് പതിക്കുകയായിരുന്നു. റോഡിന്റെ ഭൂരിഭാഗവും ഇടിഞ്ഞുപോയത് നൂറുകണക്കിന് തീർത്ഥാടകരെയും യാത്രാക്കാരെയുമിടയിൽ കുടുക്കി. ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടതോടെ യാത്രക്കാർ മണിക്കൂറുകളായി വഴിയിൽ വലയുകയാണ്. […]

Read More

ഉത്തരാഖണ്ഡ് ദുരന്തം: തുരങ്കത്തിൽ വെള്ളവും അവശിഷ്ടങ്ങളും ഇരച്ചുകയറി 7 തൊഴിലാളികൾക്ക് ദാരുണാന്ത്യം

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ നിർമാണത്തിലിരുന്ന ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിലുണ്ടായ വലിയ അപകടത്തിൽ പ്രദീപ് സിംഗ്, മുകേഷ്, ദുൽതം ശർമ്മ എന്നിവരുൾപ്പെടെ ഏഴ് തൊഴിലാളികൾ ദാരുണമായി കൊല്ലപ്പെട്ടു. ഇന്നലെ വൈകുന്നേരത്തോടെയാണ് നാടിനെ ഞെട്ടിച്ച ഈ ദുരന്തം സംഭവിച്ചത്. പീപൽക്കോട്ടി പ്രദേശത്ത് തെഹ്രി ഹൈഡ്രോ ഡെവലപ്‌മെന്റ് കോർപറേഷന്റെ (THDC) കീഴിലുള്ള തുരങ്ക നിർമാണ ജോലികൾ നടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് തുരങ്കത്തിനുള്ളിലേക്ക് വൻതോതിൽ വെള്ളവും അവശിഷ്ടങ്ങളും ഇരച്ചെത്തുകയായിരുന്നു. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന 22 തൊഴിലാളികൾ തുരങ്കത്തിനുള്ളിൽ കുടുങ്ങിപ്പോയി. […]

Read More

ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചില്‍; പീഡനക്കേസ് പ്രതിയെ പിടികൂടാന്‍ പോയ കേരളാ പൊലീസ് സംഘം കുടുങ്ങി

കൊച്ചി: കൊച്ചിയില്‍ നിന്നും പീഡനക്കേസിലെ പ്രതിയെ പിടികൂടാന്‍ പോയ പൊലീസ് സംഘം ഉത്തരാഖണ്ഡില്‍ കുടുങ്ങി. നേപ്പാള്‍ അതിര്‍ത്തിയിലേക്ക് പോയ സംഘമാണ് മണ്ണിടിച്ചിലിനെ തുടര്‍ന്ന് കുടുങ്ങിപോയത്. ഉത്തരാഖണ്ഡ് ചാംബവിലാണ് പൊലീസുകാര്‍ നിലവിലുള്ളത്. അഞ്ചുദിവസം മുന്‍പാണ് പീഡനക്കേസ് പ്രതിയെ പിടികൂടാന്‍ മൂന്ന് ഉദ്യോഗസ്ഥരടങ്ങിയ പൊലീസ് സംഘം ഉത്തരാഖണ്ഡിലേക്ക് പോയത്. പ്രതിയെ പിടികൂടി തിരികെ വരുമ്ബോഴായിരുന്നു മണ്ണിടിച്ചില്‍. പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതിയുമായി തിരികെ വരുന്നതിനിടെ വാഹനത്തിന് മുകളിലേക്ക് പാറക്കല്ല് വീഴുകയായിരുന്നു. കുറച്ചുദിവസങ്ങളായി ഉത്തരാഖണ്ഡ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കനത്ത മഴയും മണ്ണിടിച്ചിലും തുടരുകയാണ്. കുടുങ്ങിക്കിടക്കുന്നവരെ […]

Read More

ഉത്തരാഖണ്ഡ് മഞ്ഞുമല ദുരന്തം ; 14 മൃതദേഹങ്ങള്‍ കണ്ടെത്തി

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ മഞ്ഞുമല ദുരന്തത്തില്‍ മരിച്ച 14 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മറ്റുള്ള 170 പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. അളകനന്ദ, ദൗലിഗംഗ നദികള്‍ കരകവിഞ്ഞൊഴുകിയതാണ്​ ദുരന്തത്തിന്‍റെ തീവ്രത കൂട്ടിയത് . മിന്നല്‍ പ്രളയത്തില്‍ അഞ്ച് പാലങ്ങളും നിരവധി വീടുകളും എന്‍‌.ടി.‌പി.‌സിയുടെ വൈദ്യുത നിലയവും തകര്‍ന്നിട്ടുണ്ട്​. കാണാതായവരില്‍ 148 പേര്‍ ജലവൈദ്യുത പ്ലാന്‍റില്‍ ജോലി ചെയ്യുന്നവരാണ്​. അതേസമയം, നിര്‍മാണത്തിലിരിക്കുന്ന തുരങ്കത്തില്‍ കുടുങ്ങിയ 12 പേരെ ഐ.ടി.ബി.പി സംഘം ശ്രമകരമായി രക്ഷപ്പെടുത്തി. എന്നാല്‍ രണ്ടാമത്തെ തുരങ്കത്തില്‍ മുപ്പതോളം […]

Read More