കാമ്പസ് രാഷ്ട്രീയം: കർശന കരടുമായി മുന്നോട്ടുപോകില്ലെന്ന് ഉപസമിതി
കേരള സർവകലാശാലാ കാമ്പസുകളിൽ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അധികൃതർ വ്യക്തമാക്കി. വിദ്യാർത്ഥി സംഘടനകളുടെ അവകാശങ്ങൾ ഹനിക്കുന്നതോ രാഷ്ട്രീയ പ്രവർത്തനം നിരോധിക്കുന്നതോ ആയ ഒരു കരടും സർവകലാശാല അംഗീകരിക്കില്ലെന്ന് സിൻഡിക്കേറ്റ് ഉപസമിതി കൺവീനർ അജയ് ജൂവൽ കുര്യാക്കോസ് ഇന്നലെ വ്യക്തമാക്കി. ഹൈക്കോടതി നിർദേശപ്രകാരം കാമ്പസ് പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട് നിയമവിഭാഗം നൽകിയ പ്രാരംഭ കരട് മാത്രമാണിതെന്നും, ഇതിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണും […]