സംസ്ഥാനത്ത് ചൂടേറുന്നു; നവംബർ 1 വരെ കനത്ത ജാഗ്രത നിർദേശവുമായി ദുരന്തനിവാരണ അതോറിറ്റി
സംസ്ഥാനത്ത് വേനലിന് സമാനമായ വിധത്തിൽ അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി കടുത്ത ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു. വരും ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ താപനില സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നവംബർ 1 വരെ ഈ ഉയർന്ന താപനില തുടരുമെന്ന വിലയിരുത്തലിലാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അതീവ ജാഗ്രതാ നിർദേശം നൽകിയത്. തീവ്രമായ ചൂട് സൂര്യാഘാതം, സൂര്യാതപം, ശരീരത്തിൽ കടുത്ത നിർജലീകരണം തുടങ്ങി […]