Blog Post

Karanavars > News >

ട്വന്റി-ട്വന്റി മത്സരം ; സഞ്ജുവിന്റെ കരുത്തിൽ ഇന്ത്യക്ക് 7 വിക്കറ്റ് ജയം

ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ട്വന്റി-ട്വന്റി മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 7 വിക്കറ്റിന്റെ തകർപ്പൻ വിജയം. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര ഇന്ത്യ സ്വന്തമാക്കി (2-0). മത്സരത്തിൽ തകർപ്പൻ  അർദ്ധ സെഞ്ച്വറിയുമായി തിളങ്ങിയ മലയാളി താരം സഞ്ജു സാംസണാണ് ഇന്ത്യയുടെ വിജയശിൽപ്പി. ടോസ് നേടി ഫീൽഡിങ് തെരഞ്ഞെടുത്ത ഇന്ത്യൻ നായകൻ ശ്രേയസ് അയ്യറുടെ തീരുമാനം ശരിവെക്കുന്ന പ്രകടനമാണ് ബൗളർമാർ പുറത്തെടുത്തത്. നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുക്കാനേ അഫ്ഗാനിസ്ഥാനു […]

Read More

‘ഇനിയും 100 വട്ടം ആ മത്സരം കളിക്കാന്‍ അവസരം ലഭിച്ചാലും ആ സിംഗിള്‍ ഞാന്‍ എടുക്കില്ല’; സിംഗിള്‍ വിവാദത്തിന് കിടിലന്‍ മറുപടിയുമായി ക്യാപ്റ്റന്‍ സഞ്ജു

മുംബയ്: ഇന്നലത്തെ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് നേടിയത് കിടിലന്‍ വിജയമാണ്. മത്സരം കൈവിട്ടു പോകുമെന്ന നിലയില്‍ നിന്നും ക്രിസ് മോറിസിന്റെ ബാറ്റിംഗ് കരുത്തിലൂടെയാണ് രാജസ്ഥാന്‍ വിജയിച്ചത്. ഇതിനു പിന്നാലെയാണ് പഴയ ‘സിംഗിള്‍ വിവാദം‘ ചിലര്‍ ചേര്‍ന്ന് കുത്തിപ്പൊക്കിയത്. അന്ന് സഞ്ജു മോറിസിന് സ്‌ട്രൈക്ക് നല്‍കിയിരുന്നെങ്കില്‍ രാജസ്ഥാന് ജയിക്കാമായിരുന്നുവെന്ന വാദം വീണ്ടും ഉയര്‍ന്നതോടെ, ഡല്‍ഹിക്കെതിരായ മത്സരശേഷം അതേ ചോദ്യം സഞ്ജുവിന് മുന്നിലും ഉയര്‍ന്നു. ‘എല്ലായ്‌പ്പോഴും മത്സരങ്ങള്‍ക്കുശേഷം സ്വസ്ഥമായിരുന്ന് എന്റെ പ്രകടനം ഇഴകീറി പരിശോധിക്കാറുണ്ട്. ഒരു കാര്യം ഉറപ്പാണ്. ആ […]

Read More

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസുകളില്‍ നിന്ന് ഇ ശ്രീധരന്‍്റെ ഫോട്ടോകള്‍ മാറ്റാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം: ശ്രീധരന്‍ ബിജെപിയില്‍ ചേര്‍ന്ന സാഹചര്യത്തിലാണ് ഓഫീസുകളില്‍ നിന്ന് ചിത്രം മാറ്റാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഐക്കണുകളില്‍ ഒരാളായിരുന്നു മെട്രോ മാന്‍ ഇ ശ്രീധരന്‍. ഗായിക കെ എസ് ചിത്രയും കമ്മീഷന്റെ ഐക്കണായിരുന്നു. കെ എസ് ചിത്രയും ഐക്കണായി തുടരും. ശ്രീധരന്‍ സ്ഥാനത്തേക്ക് ക്രിക്കറ്റ് താരം സഞ്ജു സാംസണെ പുതിയ ഐക്കണായി തെരഞ്ഞെടുത്തിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്ബ് 2019ലാണ് ശ്രീധരനെയും കെ എസ് ചിത്രയും തെരഞ്ഞെടുപ്പ് ഐക്കണുകളായി പ്രഖ്യാപിച്ചത്. വോട്ടര്‍മാരെ ബോധവത്കരിക്കാനും കൂടുതല്‍ […]

Read More

പന്തിന് കൂവല്‍; തിരുവനന്തപുരത്തെ കാണികളോട് ചൂടായി കോലി

തിരുവനന്തപുരം: കഴിഞ്ഞ കുറച്ചുനാളുകളായി ഇന്ത്യന്‍ യുവതാരം ഋഷഭ് പന്തിന് കഷ്ടകാലമാണ്. എം.എസ് ധോനിയുടെ പിന്‍ഗാമിയെന്ന ലേബലില്‍ ടീമിലെത്തിയ പന്തിന് പക്ഷേ അതിനോട് നീതി പുലര്‍ത്തുന്ന ഒരു പ്രകടനം ഈ അടുത്തകാലത്തൊന്നും പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല. ബാറ്റിങ്ങിലും വിക്കറ്റിനു പിന്നിലും പലപ്പോഴും പിഴവുകള്‍ വരുത്തുന്ന പന്ത് ആരാധകരുടെ കടുത്ത വിമര്‍ശനങ്ങള്‍ക്കും വിധേയനാകുന്നുണ്ട്. ഫോമിലല്ലാത്ത പന്തിനെ മാറ്റി മലയാളി താരം സഞ്ജു സാംസണ് അവസരം നല്‍കണമെന്ന മുറവിളികള്‍ വിവിധ കോണുകളില്‍ നിന്നും ഉയരുന്നതിനിടെയാണ് ഇന്ത്യന്‍ ടീം വിന്‍ഡീസിനെതിരായ രണ്ടാം ട്വന്റി 20 […]

Read More