കല്ലേറുകള്‍ അതിന്റെ പാട്ടിന് പോട്ടെ; ചെന്നിത്തലയുടെ ആരോപണം തള്ളി ആരോഗ്യമന്ത്രി
തിരുവനന്തപുരം: ചെന്നിത്തലയുടെ “മീഡിയ മാനിയ‘ ആരോപണം അവഗണിച്ച് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ. കൊറോണ വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്ന് മന്ത്രി ഷൈലജ പറഞ്ഞു. കൊവിഡ് പ്രതിരോധം മരിക്കാതിരിക്കാനുള്ള യുദ്ധമാണ്. തനിക്ക് വലിയ പിന്തുണ കിട്ടുന്നുണ്ടെന്നും അവര്‍ പറഞ്ഞു. കല്ലേറുകള്‍ അതിന്റെ പാട്ടിന് പോട്ടെയെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഒരു ദിവസം നിരവധി വാര്‍ത്താസമ്മേളനം നടത്തേണ്ട കാര്യമില്ലെന്നും ആരോഗമന്ത്രിക്കു മീഡിയ മാനിയയാണെന്നുമാണു ചെന്നിത്തലയുടെ വിമര്‍ശനം. ദിവസം പല തവണ ആരോഗ്യമന്ത്രി മാധ്യമങ്ങളെ കാണുന്നു. ഇതെന്തിനാണ്?. അനാവശ്യ ഭീതി വളര്‍ത്തേണ്ട ആവശ്യമില്ല. ആരോഗ്യ […]