Blog Post

Karanavars > News >

ഒരുമാസം നീണ്ട അജ്ഞാതവാസം തീര്‍ന്നു; ഒടുവില്‍ രാഹുല്‍ ‘പ്രത്യക്ഷപ്പെട്ടു’

ഒരുമാസം നീണ്ട അജ്ഞാതവാസത്തിനുശേഷം കോണ്‍ഗ്രസ്‌ നേതാവും വയനാട്‌ എംപിയുമായ രാഹുല്‍ ഗാന്ധി മടങ്ങിയെത്തി. തിങ്കളാഴ്‌ച ലോക്‌സഭയില്‍ ആദ്യ ചോദ്യത്തിനുള്ള അവസരം രാഹുലിനായിരുന്നെങ്കിലും അദ്ദേഹം തയ്യാറായില്ല. ഇപ്പോള്‍ ചോദ്യം ഉന്നയിക്കേണ്ട ഘട്ടമല്ലെന്നും മഹാരാഷ്ട്രയില്‍ ജനാധിപത്യം കശാപ്പുചെയ്യപ്പെട്ടിരിക്കയാണെന്നും രാഹുല്‍ പറഞ്ഞു. ബഹളത്തെ തുടര്‍ന്ന്‌ സഭ പിരിഞ്ഞയുടന്‍ മടങ്ങി. 12 മണിക്കും പിന്നീട്‌ രണ്ടുമണിക്കും സഭ ചേര്‍ന്നപ്പോള്‍ രാഹുലുണ്ടായില്ല. വനിതാ എംപിമാരെ മാര്‍ഷല്‍മാര്‍ കൈയേറ്റം ചെയ്‌തെന്ന ഗുരുതര ആക്ഷേപം പ്രതിപക്ഷം ഉയര്‍ത്തിയപ്പോള്‍ രാഹുലിന്റെ അഭാവം പ്രകടമായി. വനിതാ എംപിമാര്‍ കൈയേറ്റം ചെയ്യപ്പെട്ടതിനെതിരായി […]

Read More

രാഹുല്‍ ഗാന്ധിയെ കാണാനില്ല; പരാതിയുമായി യുവമോര്‍ച്ച നേതാവ് പൊലീസ് സ്റ്റേഷനില്‍

മലപ്പുറം: വയനാട് എംപി രാഹുല്‍ ഗാന്ധിയെ കാണാനില്ലെന്ന പരാതിയുമായി യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അജി തോമസ്. എടക്കര പൊലീസ് സ്‌റ്റേഷനിലാണ് അജി തോമസ് പരാതി നല്‍കിയിരിക്കുന്നത്. വയനാട് എംപിയായ രാഹുല്‍ ഗാന്ധി എവിടെയാണുള്ളതെന്ന് അറിയില്ല. അദ്ദേഹം എവിടെയാണുള്ളതെന്ന് സംബന്ധിച്ച്‌ സോഷ്യല്‍ മീഡിയയില്‍ പല തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. അതെല്ലാം നീക്കം ചെയ്യണമെന്നും പരാതിയില്‍ പറയുന്നുണ്ട്. അജി തോമസിന്റെ പരാതിയില്‍ പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു. വിദേശ പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയ രാഹുല്‍ ഇന്ന് മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് […]

Read More

സോണിയയ്ക്ക് 10 വർഷം പഴക്കമുള്ള വാഹനം

എസ്.പി.ജി. സുരക്ഷ സെഡ് പ്ലസ് കാറ്റഗറിയിലേക്ക് മാറ്റിയ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് സഞ്ചരിക്കാനൊരുക്കിയ വാഹനം 10 വർഷം പഴക്കമുള്ള ടാറ്റ സഫാരി എസ്.യു.വി. പ്രത്യേക പരിശീലനം സിദ്ധിച്ച എസ്.പി.ജി. സേനയുടെ സുരക്ഷ എവിടെപ്പോകുമ്പോഴും കിട്ടിയിരുന്ന അവസ്ഥയിൽനിന്നാണ് നൂറോളം വരുന്ന സെഡ് പ്ലസ് ഭടന്മാരുടെ സുരക്ഷയിലേക്ക് സോണിയ മാറിയത്. ഒപ്പം വാഹനവും പഴയതാക്കി. എല്ലാ പ്രതിപക്ഷപാർട്ടികളിലും ഇത് വലിയ എതിർപ്പിനിടയാക്കിയിട്ടുണ്ട്. 1991-ൽ രാജീവ് ഗാന്ധിയെ എൽ.ടി.ടി.ഇ. ഭീകരർ വധിച്ചതിനു ശേഷമാണ് സോണിയാഗാന്ധിയുടെ കുടുംബത്തിന്റെ സുരക്ഷ കൂട്ടിയത്. എസ്.പി.ജി. […]

Read More

എസ്പിജി സംഘത്തിന് നന്ദി പറഞ്ഞ് രാഹുൽ

എസിപിജി അംഗങ്ങൾക്ക് നന്ദി പറയുന്നതായി രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. തന്നെയും കുടുംബത്തെയും ഇത്രയും കാലം സംരക്ഷിച്ചതിന് എസിപിജി അംഗങ്ങൾക്ക് നന്ദി പറയുന്നതായി ട്വിറ്ററില്‍ കുറിച്ചു. കേന്ദ്രസര്‍ക്കാര് രാഹുൽ ഉൾപ്പെടെ ഗാന്ധി കുടുംബത്തിനുള്ള എസ്പിജി സുരക്ഷ പിന്‍വലിക്കാന്‍ ‍ നീക്കം നടത്തുന്നെന്ന വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെയായിരുന്നു രാഹുലിന്റെ പ്രതികരണം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ എസ്.പി.ജി സുരക്ഷ പിന്‍വലിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നീക്കം നടത്തുന്നെന്നായിരുന്നു വാർത്ത. അതേസമയം ഇവർക്ക് സി.ആര്‍.പി.എഫിന്റെ […]

Read More

ഇടക്കാല അധ്യക്ഷപദവിയിൽ സോണിയ ഗാന്ധി; കോൺഗ്രസിന് ആശ്വാസത്തിന്റെ മൂന്നു മാസം

പാർട്ടിയുടെ പ്രവർത്തനശൈലിയിൽ വ്യത്യാസങ്ങൾ പ്രകടം. ഈ മൂന്നു മാസവും രാജ്യസഭാംഗങ്ങളും 2 പിസിസി അധ്യക്ഷന്മാരുമടക്കമുള്ളവരുടെ കൊഴിഞ്ഞുപോക്കു തുടർന്നെങ്കിലും കനത്ത തിരഞ്ഞെടുപ്പു പരാജയവും അധ്യക്ഷപദവിയിൽനിന്നുള്ള രാഹുൽ ഗാന്ധിയുടെ രാജിയും ഉണ്ടാക്കിയ ആഘാതം കുറഞ്ഞുതുടങ്ങിയിട്ടുണ്ട്.യുവനേതാക്കളിൽ രാജസ്ഥാനിലെ സച്ചിൻ പൈലറ്റും മധ്യപ്രദേശിലെ ജ്യോതിരാദിത്യ സിന്ധ്യയും തങ്ങളുടെ മുഖ്യമന്ത്രിമാരായ അശോക് ഗെലോട്ടിനോടും കമൽനാഥിനോടുമുള്ള ഭിന്നതകൾ പരസ്യമായി പ്രകടിപ്പിക്കുന്നില്ല.മുംബൈ റീജനൽ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷസ്ഥാനത്തുനിന്നു രാജിവച്ച മിലിന്ദ് ദേവ്റയാണു മറ്റൊരു യുവനേതാവ്. അക്ഷമരായ യുവതലമുറയും പഴയ നേതാക്കളും തമ്മിലുള്ള പോര് പല സംസ്ഥാന ഘടകങ്ങളെയും […]

Read More
  • 1
  • 2