Blog Post

Karanavars > News >

സംസ്ഥാനത്ത് എന്‍.പി.ആര്‍ നടപ്പാക്കില്ല: നിലപാട് ആവര്‍ത്തിച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിലും ദേശീയ ജനസംഖ്യാ രജിസ്റ്ററിലും നിലപാട് ആവര്‍ത്തിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയ ജനസംഖ്യ രജിസ്റ്ററിലെ വിവരങ്ങള്‍ ദേശീയ പൗരത്വ രജിസ്റ്ററിനായി ഉപയോഗപ്പെടുത്തുമെന്ന ആശങ്ക ഉയര്‍ന്ന സാഹചര്യത്തില്‍ എന്‍പിആറിലേക്കുള്ള കണക്കെടുപ്പുകള്‍ നിര്‍ത്തിവെക്കാന്‍ നേരത്തെ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ സെന്‍സസും ജനസംഖ്യാ രജിസ്റ്ററും രണ്ടാണെന്നും സെന്‍സസ് പ്രവര്‍ത്തനം തുടരുമെന്നും സംസ്ഥാനത്ത് എന്‍പിആര്‍ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. സെന്‍സസിനെതിരെ അനാവശ്യ ഭീതി ഇപ്പോഴും പരത്തുകയാണെന്നും അതിനാല്‍ ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ സെന്‍സസിന് മുന്‍പ് ബോധവല്‍ക്കരണ പരിപാടി […]

Read More

റോഡപകടങ്ങള്‍ ഒഴിവാക്കാന്‍ ഉറക്കം മാറ്റല്‍ കേന്ദ്രങ്ങള്‍ തുടങ്ങും: മുഖ്യമന്ത്രി

കണ്ണൂര്‍: റോഡപകടങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി പ്രധാന റോഡുകളില്‍ ഡ്രൈവര്‍മാര്‍ക്ക്‌ ഉറക്കം മാറ്റാനുള്ള കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിച്ചുവരികയാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. റോഡുകളില്‍ നിശ്‌ചിത അകലം പാലിച്ച്‌ വണ്ടികള്‍ നിര്‍ത്തി ഡ്രൈവര്‍മാര്‍ക്ക്‌ ചായയും കാപ്പിയും മറ്റും നല്‍കുന്ന സംവിധാനമാണ്‌ ഉദ്ദേശിക്കുന്നത്‌. ഉറക്കമൊഴിച്ച്‌ വണ്ടിയോടിക്കുമ്ബോഴുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിന്‌ ഇത്‌ പ്രയോജനപ്പെടുമെന്നാണ്‌ കരുതുന്നത്‌. റോഡില്‍ അപകട സാധ്യതയുള്ള സ്ഥലങ്ങള്‍ ശാസ്‌ത്രീയമായി അടയാളപ്പെടുത്തി ജാഗ്രത പാലിക്കാനുള്ള മുന്‍കരുതല്‍ ഒരുക്കും. കണ്ണൂരില്‍ ദേശീയ റോഡ്‌ സുരക്ഷാ വാരം സംസ്ഥാനതല ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. […]

Read More

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനങ്ങള്‍ക്ക് ഒന്നിച്ചു നീങ്ങാം: മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്യത്തെ 11 മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചു

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനങ്ങള്‍ ഒന്നിച്ചു നീങ്ങുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്യത്തെ 11 മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചു. പൗരത്വഭേദഗതി നിയമം രാജ്യത്ത് വലിയ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണെന്നും ജനാധിപത്യവും മതേതരത്വവും രാജ്യത്ത് നിലനിന്നു കാണണം എന്നാഗ്രഹിക്കുന്നവരെല്ലാം അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവച്ച്‌ യോജിച്ച്‌ പ്രവര്‍ത്തിക്കാനും രാജ്യത്തിന്‍റെ ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാനും തയ്യാറാവണമെന്നും കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെടുന്നു. ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് […]

Read More

മുഖ്യമന്ത്രിയെ വകവരുത്തും

മുഖ്യമന്ത്രി പിണറായി വിജയനെ വകവരുത്തുമെന്ന് ഭീഷണിക്കത്ത്. മാവോയിസ്റ്റുകളുടെ പേരിലാണ് കത്ത്. വടകര പോലീസ് സ്റ്റേഷനിലാണ് കത്ത് വന്നത്. മഞ്ചിക്കണ്ടി വ്യാജ ഏറ്റുമുട്ടലില്‍ പകരം ചോദിക്കുമെന്ന് കത്ത് പറയുന്നു. ഈ നാട്ടിലെ സാധാരണക്കാര്‍ക്കായി പൊരുതിയ ഏഴു സഖാക്കളെ വെടിവെച്ചു കൊന്ന കേരള മുഖ്യന് വേണ്ട ശിക്ഷ ഞങ്ങള്‍ നടപ്പാക്കുമെന്ന് കത്ത് പറയുന്നു. അര്‍ബന്‍ ആക്ഷന്‍ ടീമിനു വേണ്ടി പശ്ചിമഘട്ട കബനിദള ആക്ഷന്‍ കമ്മിറ്റി വൈസ് പ്രസിഡന്‍റ് ബദര്‍ റുസ്സാമിന്‍റെ പേരിലാണ് ഭീഷണിക്കത്ത്.

Read More

സംസ്ഥാനത്ത് 57 അതിവേഗ സ്‌പെഷൽ കോടതികൾ ആരംഭിക്കും;മുഖ്യമന്ത്രി പിണറായി വിജയൻ

സംസ്ഥാനത്ത് 57 അതിവേഗ സ്‌പെഷൽ കോടതികൾ പോക്‌സോ കേസുകളുടെ വിചാരണ വേഗത്തിലാക്കാൻ ആരംഭിക്കുമെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനു തുക വകയിരുത്തുമെന്നും കുട്ടികൾക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് എം.ഉമ്മർ അവതരിപ്പിച്ച ശ്രദ്ധ ക്ഷണിക്കലിനു മറുപടിയായി മുഖ്യമന്ത്രി അറിയിച്ചു. കുട്ടികൾ ലൈംഗികാക്രമണം നേരിടുന്ന സംഭവങ്ങളിൽ വേഗം നിയമനടപടി കൈക്കൊള്ളണമെന്ന കർശന നിലപാടാണു സർക്കാരിന്. നിലവിൽ പോക്‌സോ കേസുകൾക്കായി 14 ജില്ലകളിലും അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് തലത്തിലുള്ള ഒരു കോടതി പ്രത്യേകമായി വിജ്ഞാപനം ചെയ്തിട്ടുണ്ട്. എറണാകുളം ജില്ലയിൽ പോക്‌സോ കേസുകൾക്കു […]

Read More

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമര്‍ശനവുമായി എന്‍എസ്എസ്

മുഖ്യമന്ത്രി പിണറായി വിജയൻറെ ഭീഷണിയുടെ സ്വരം എന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി. മുഖ്യമന്ത്രിയുടെ കാലത്തിനനുസരിച്ച് സ്വയം നവീകരിക്കാത്തവര്‍ അസാധുവാകുമെന്നുള്ള പ്രസ്താവന ദുരുദ്ദേശപരമാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു. മുഖ്യമന്ത്രി എന്‍എസ്എസിനെ ഉദ്ദേശിച്ചാണ് പറഞ്ഞതെങ്കില്‍ തികഞ്ഞ അവഗണനയോടുകൂടി തള്ളിക്കളയുന്നു എന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി പറഞ്ഞു. ‘ഞങ്ങള്‍ മാത്രമാണ് നവോത്ഥാനത്തിന്‍റെ പ്രവാചകര്‍, ഞങ്ങള്‍ പറയുന്ന വഴിയേ വന്നോണം, അല്ലാത്തവരെയൊക്കെ അപ്രസക്തമാക്കും’ എന്ന ഭീഷണിയുടെ സ്വരം അതിന്‍റെ പിന്നില്‍ ഇല്ലേ എന്ന് സംശയിക്കുന്നു. സര്‍ക്കാര് ശബരിമല […]

Read More