അതുക്കും മേലെ എന്ന് പറയുന്നത് പോലെയാണ് ഭൂമിയേറ്റെടുക്കുമ്ബോള്‍ വില നല്‍കുന്നതെന്ന് മുഖ്യമന്ത്രി
കോഴിക്കോട്: വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമിയേറ്റെടുക്കുമ്ബോള്‍ സര്‍ക്കാര്‍ കമ്ബോള വിലയേക്കാള്‍ അധിക വില നല്‍കി അതുക്കും മേലെ എന്ന് പറഞ്ഞപോലെയാണ് വില നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചെറിയ ബുദ്ധിമുട്ടുകള്‍ എല്ലാവര്‍ക്കുമുണ്ടാവും. എന്നാല്‍ ബുദ്ധിമുട്ടിനെ ബുദ്ധിമുട്ടായി കാണാതെ കൃത്യമായ പു:നരധിവാസമാണ് നല്‍കി വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ ഭാവിയെ കുറിച്ചാണ് മാധ്യമങ്ങള്‍ ചിന്തിക്കേണ്ടത്. അല്ലാതെ കുത്തിത്തിരിപ്പുകളെ പ്രോത്സാഹിപ്പിക്കുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് പ്രസ് ക്ലബ് സുവര്‍ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്ഥാപിത താല്‍പര്യങ്ങള്‍ക്ക് […]