ദീപുവിന്റെ മരണത്തിന് പിന്നില്‍ എംഎല്‍എ പിവി ശ്രീനിജനെന്ന് ട്വന്റി 20
എറണാകുളം: എറണാകുളം കിഴക്കമ്ബലത്ത് വിളക്കണയ്ക്കല്‍ സമരത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ ട്വന്റി 20 പ്രവര്‍ത്തകന്‍ മരിച്ചതിന് പിന്നാലെ കുന്നത്ത്‌നാട് എംഎല്‍എ പിവി ശ്രീനിജന് എതിരെ വ്യാപക പ്രതിഷേധം. ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തുകളിലെ വഴിവിളക്കുകള്‍ മികച്ചതാക്കുന്നതിന്റെ ഭാഗമായി നടപ്പാക്കാനുദ്ദേശിച്ച സ്ട്രീറ്റ് ലൈറ്റ് ചലഞ്ച് പദ്ധതിയെ തകര്‍ക്കാന്‍ എംഎല്‍എ. ശ്രമിക്കുന്നു എന്നാരോപിച്ച് നടത്തിയ വിളക്കണയ്ക്കല്‍ സമരത്തിലാണ് ദീപുവിന് മര്‍ദനമേറ്റത്. മര്‍ദനത്തിന് പിന്നില്‍ സിപിഐഎം ആണെന്നും എംഎല്‍എയുടെ അറിവോടെയാണ് അക്രമം നടന്നതെന്നുമാണ് ആക്ഷേപം. പിവി ശ്രീനിജന്‍ എംഎല്‍എയെ കിഴക്കമ്ബലത്ത് കാലുകുത്താന്‍ […]