Blog Post

Karanavars > News >

ഡോക്ടറേറ്റ് വ്യാജമെന്ന് തെളിയിക്കാനായില്ല; ഷാഹിദക്കെതിരായ ഹര്‍ജി ലോകായുക്ത തള്ളി

തിരുവനന്തപുരം: വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാലിന്റെ ഡോക്ടറേറ്റ് വ്യാജമാണെന്ന ഹര്‍ജി തള്ളി ലോകായുക്ത. ഷാഹിദ കമാലിന്റെ ഡോക്ടറേറ്റ് വ്യാജമാണെന്നായിരുന്നു പരാതിക്കാരിയുടെ വാദം. എന്നാല്‍ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച പരാതികള്‍ പരിഗണിക്കാനുള്ള സംവിധാനം ഇല്ലെന്നും അതിനാല്‍ പരാതി പരിഗണിക്കാന്‍ കഴിയില്ലെന്നും ലോകായുക്ത വ്യക്തമാക്കി. ഡോക്ടറേറ്റ് വ്യാജമാണെന്ന് തെളിയിക്കാന്‍ പരാതിക്കാരിക്ക് കഴിഞ്ഞിട്ടില്ല. കൂടുതല്‍ തെളിവുകള്‍ ഉണ്ടെങ്കില്‍ പരാതിക്കാരിക്ക് ക്രൈം ബ്രാഞ്ചിനേയോ വിജിലന്‍സിനേയോ സമീപിക്കാമെന്നും ലോകായുക്ത ചൂണ്ടിക്കാട്ടി. ഷാഹിദ കമാലിന്റെ ഡോക്ടറേറ്റ് വ്യാജമെന്നായിരുന്നു ലോകായുക്തയില്‍ ഉന്നയിച്ച പരാതി. വനിതാ കമ്മീഷന്‍ […]

Read More

‘ഞങ്ങൾ ഞങ്ങളുടെ ജോലി ചെയ്യുന്നു’; ജലീലിനെ പരോക്ഷമായി വിമർശിച്ച് ലോകായുക്ത

തിരുവനന്തപുരം: വിവാദങ്ങളോട് പ്രതികരിച്ച് ലോകായുക്ത. തങ്ങൾ തങ്ങളുടെ ജോലി ചെയ്യുകയാണെന്നും മാദ്ധ്യമങ്ങളും രാഷ്ട്രീയക്കാരും പറയുന്നതിന് മറുപടിയില്ലെന്നും ലോകായുക്ത വ്യക്തമാക്കി. മുൻമന്ത്രി കെ ടി ജലീലിന്റെ പേര് പറയാതെയാണ് വിമർശനം. അതേസമയം നിയമഭേദഗതിയിൽ സെക്ഷൻ 14 പ്രകാരം അന്തിമ റിപ്പോർട്ട് നൽകാൻ ഇപ്പോഴും അധികാരം ഉണ്ടെന്നും ലോകായുക്ത വ്യക്തമാക്കി. ലോകായുക്ത ഓര്‍ഡിനന്‍സില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ പ്രതികരിച്ചിരുന്നു. മന്ത്രിസഭയുടെ നിര്‍ദേശം അംഗീകരിക്കാന്‍ ഗവര്‍ണര്‍ക്ക് ഭരണഘടനാബാദ്ധ്യതയുണ്ട്. ഓര്‍ഡിനന്‍സ് അംഗീകരിച്ചതുവഴി നിറവേറ്റിയത് ഭരണഘടനാ ചുമതലയാണെന്നും ആരിഫ് […]

Read More

ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഒപ്പിട്ട് ഗവര്‍ണര്‍; സര്‍ക്കാരിന് ആശ്വാസം

തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. ഞായറാഴ്ച വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്ഭവനിലെത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.തുടര്‍ന്ന് ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കുകയായിരുന്നു. ലോകായുക്ത നിയമത്തിലെ 14ാം വകുപ്പിലെ ഭേദഗതിക്കാണ് ഗവര്‍ണര്‍ അംഗീകാരം നല്‍കിയത്. ഇതോടെ ഓര്‍ഡിനന്‍സ് നിലവില്‍ വന്നു. ഭരണകക്ഷിയില്‍ ഉള്‍പ്പെട്ട സിപിഐയുടേയും പ്രതിപക്ഷത്തിന്റേയും ബിജെപിയുടേയും എതിര്‍ വാദങ്ങളേയും ഒപ്പിടരുതെന്ന ആവശ്യത്തേയും തള്ളിയാണ് ഗവര്‍ണറുടെ തീരുമാനം. ഓര്‍ഡിനന്‍സിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളിലെന്നും ഭരണഘടനയ്ക്കു വിരുദ്ധമായ അധികാരം […]

Read More

ലോകായുക്തക്കെതിരെ വീണ്ടും കെ.ടി ജലീല്‍; അഭയക്കേസില്‍ ജസ്റ്റിസ് സിറിയക് ജോസഫ് ഇടപെട്ടു

കോഴിക്കോട്: ലോകായുക്തക്കെതിരെ പുതിയ ആരോപണം ഉന്നയിച്ച്‌ വീണ്ടും കെ.ടി ജലീല്‍ എം.എല്‍.എ. സിസ്റ്റര്‍ അഭയ കേസിന്‍റെ മൊഴി പകര്‍പ്പ് പങ്കുവെച്ചാണ് ലോകായുക്തക്കെതിരായ ജലീലിന്‍റെ പുതിയ ആരോപണം. ബാംഗ്ലൂര്‍ ഫോറന്‍സിക് ലാബിലെ ഡോ. എസ്. മാലിനിയുടെ മൊഴിയുടെ പകര്‍പ്പ് ജലീല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം: “പാപത്തിന്റെ ശമ്ബളം വരുന്നതേയുള്ളൂ“ അഭയ കേസിലെ ഒന്നാം പ്രതി ഫാദര്‍ കോട്ടൂരിന്റെ സഹോദരന്‍ വിവാഹം കഴിച്ചിരിക്കുന്നത് നമ്മുടെ “കഥാപുരുഷന്‍ ഏമാന്റെ” ഭാര്യയുടെ സഹോദരിയെയാണ്. (ജോമോന്‍ പുത്തന്‍പുരക്കലിനോട് കടപ്പാട്) തന്റെ […]

Read More

വ്യാജവിദ്യാഭ്യസ യോഗ്യത: ഷാഹിദ കമാലിന് ലോകയുക്ത നോട്ടീസ് നല്‍കി

തിരുവനന്തപുരം: വനിത കമീഷന്‍ അംഗം ഷാഹിദ കമാലിന് ലോകയുക്ത നോട്ടീസ് നല്‍കി. വ്യാജ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച ആരോപണത്തിലാണ് നോട്ടീസ്. നേരത്തേ ഇതുസംബന്ധിച്ച്‌ സംസ്ഥാന പൊലീസ് മേധാവിക്ക് തിരുവനന്തപുരം വട്ടപ്പാറ സ്വദേശി അഖില ഖാന്‍ പരാതി നല്‍കിയിരുന്നു. വ്യാജ വിദ്യാഭ്യാസ യോഗ്യത കാണിച്ച്‌ സര്‍ക്കാറിനെ വഞ്ചിച്ചെന്നാരോപിച്ചാണ് പരാതി നല്‍കിയത്. വ്യാജ രേഖകളുടെ പിന്‍ബലത്തില്‍ ഇല്ലാത്ത വിദ്യാഭ്യാസ യോഗ്യത അവകാശപ്പെടുകയും ജനങ്ങളെയും സര്‍ക്കാറിനെയും തെറ്റിദ്ധരിപ്പിക്കുകയുമാണ് ഷാഹിദ കമാല്‍ ചെയ്​തതെന്നാണ് പരാതിയിലുള്ളത്. ലോക്​സഭ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അഞ്ചല്‍ […]

Read More