അടിച്ച് നേടി ഇന്ത്യ; ആദ്യ ട്വന്‍റി20യില്‍ ന്യൂസിലാന്‍ഡിനെതിരെ ആറ് വിക്കറ്റ് ജയം
വെല്ലിങ്ടണ്‍: റണ്‍മല ഉയര്‍ത്തിയ ന്യൂസിലാന്‍ഡിന് അതേനാണയത്തില്‍ തിരിച്ചടി നല്‍കി വിജയം അടിച്ചെടുത്ത് ടീം ഇന്ത്യ. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 204 റണ്‍സെന്ന വിജയലക്ഷ്യം ഇന്ത്യ ആറ് വിക്കറ്റും ആറ് പന്തും ശേഷിക്കേ മറികടന്നു. സ്കോര്‍: ന്യൂസിലാന്‍ഡ്: 203/5 (20 ഓവര്‍). ഇന്ത്യ: 204/4 (19 ഓവര്‍). അവസാന ഓവറുകളില്‍ ശ്രേയസ് അയ്യര്‍ നടത്തിയ തട്ടുപൊളിപ്പന്‍ ബാറ്റിങ് (പുറത്താകാതെ 58) ഇന്ത്യന്‍ വിജയത്തിന് മുതല്‍ക്കൂട്ടായി. ഇന്നിങ്സ് തുടക്കത്തില്‍ തന്നെ ഏഴ് റണ്‍സെടുത്ത രോഹിത് ശര്‍മയുടെ വിക്കറ്റ് നഷ്ടമായെങ്കിലും പിന്നീട് ക്യാപ്റ്റന്‍ […]