സ്വന്തമായി കാര്‍ നിര്‍മ്മിച്ച് യുവാവ്; ചേര്‍ത്തലക്കാരന്‍ രാഗേഷ് ഫോക്സ് വാഗണ്‍ ബീറ്റ് മോഡല്‍ കാര്‍ നിര്‍മ്മിച്ചത് വെറും 40,000 രൂപയ്ക്ക്
ചേര്‍ത്തല: സ്വന്തമായി കാര്‍ നിര്‍മ്മിച്ച് യുവാവ് താരമാകുന്നു. ചേര്‍ത്തല സ്വദേശിയായ രാഗേഷ് ബാബുവാണ് സ്വന്തമായി കാര്‍ ഉണ്ടാക്കി നാട്ടിലെ സ്റ്റാറായി മാറിയത്. വെറും 40,000 രൂപ ചെലവില്‍ ഫോക്സ് വാഗണ്‍ ബീറ്റ് മോഡല്‍ കാര്‍ ആണ് രാഗേഷ് ബാബു നിര്‍മ്മിച്ചത്. വയലാര്‍ പഞ്ചായത്ത് 11-ാം വാര്‍ഡില്‍ കളവംകോടം ഇന്ദ്രധനുസില്‍ സുരേഷിന്റെ മകന്‍ ആണ് രാഗേഷ് ബാബു. നേരത്തെ ബൈക്കിന്റെ എന്‍ജിന്‍ ഉപയോഗിച്ച് ജീപ്പ്, ഹാര്‍ഡ്ലി ഡേവിഡ്സണ്‍ ബൈക്ക്, സ്പോര്‍ട്സ് ബൈക്ക് എന്നിവ നിര്‍മ്മിച്ചിട്ടുണ്ട്. ഓട്ടോകാസ്റ്റ് ജീവനക്കാരനാണ് രാഗേഷ്. […]