Blog Post

Karanavars > News >

ഇന്ധനം ചോര്‍ന്നു; കൊല്‍ക്കത്തയില്‍ സ്​പൈസ്​ജെറ്റ്​ വിമാനത്തിന്​​ അടിയന്തിര ലാന്‍ഡിങ്​

കൊല്‍ക്കത്ത: ഇന്ധന ചോര്‍ച്ചയെ തുടര്‍ന്ന്​ സ്​പൈസ്​ജെറ്റ്​ വിമാനത്തിന്​ അടിയന്തര ലാന്‍ഡിങ്​. മുംബൈ–ഗുവാഹത്തി വിമാനമാണ്​ കൊല്‍ക്കത്തയില്‍ എമര്‍ജന്‍സി ലാന്‍ഡിങ്​ നടത്തിയത്​. ബുധനാഴ്​ച രാവിലെയായിരുന്നു സംഭവം. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന്​ വിമാന കമ്ബനി​ അറിയിച്ചു. വിമാനത്തില്‍ ഇന്ധന ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ ഫ്ലൈറ്റ്​ ക്യാപ്​റ്റന്‍ കൊല്‍ക്കത്തയിലെ എയര്‍ ട്രാഫിക്​ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ടിരുന്നു. തുടര്‍ന്നാണ്​ വിമാനം അടിയന്തര ലാന്‍ഡിങ്​ നടത്തിയത്​.ബുധനാഴ്​ച രാവിലെ ഒമ്ബത്​ മണിക്കായിരുന്നു വിമാനത്തി​​െന്‍റ അടിയന്തര ലാന്‍ഡിങ്​.

Read More

ഡല്‍ഹി കലാപം ശക്തം മരണം 18 ആയി

ഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ നിയമ അനുകൂലികളും പ്രതികൂലികളും തമ്മിലുള്ള സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണംവീണ്ടും വര്‍ദ്ധിച്ച്‌ 18 ആയി.കൂടാതെ 55 പോലീസുകാരടക്കം ഇരുനൂറോളം പേര്‍ക്ക് പരിക്കേറ്റു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ സംഘര്‍ഷ മേഖലയില്‍ സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി. അക്രമികളെ കണ്ടാല്‍ ഉടനെ വെടിവയ്ക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കി യിട്ടുണ്ട്. സംഘര്‍ഷം വ്യാപിക്കുന്ന നാലിടങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ ഒരു മാസത്തേക്കു നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. ഡല്‍ഹി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര […]

Read More

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സംഘര്‍ഷ മേഖല സന്ദര്‍ശിച്ചു; 20 പേര്‍ അറസ്റ്റില്

ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ നിയമ ഭേദഗതിയെ ചൊല്ലിയുള്ള സംഘര്‍ഷം വ്യാപകമായതോടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സംഘര്‍ഷബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ചൊവ്വാഴ്ച രാത്രിയോടെ ഡല്‍ഹിയിലെത്തിയ അജിത് ഡോവല്‍ ഡല്‍ഹി കമ്മീഷണര്‍ ഓഫീസില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. സംഘര്‍ഷത്തിന് പിന്നാലെ പുതുതായി നിയമിച്ച സ്‌പെഷ്യല്‍ കമ്മീഷണര്‍ എസ്എന്‍ ശ്രീവാസ്ത, നോര്‍ത്ത് ഈസ്റ്റ് ഡിസിപി തുടങ്ങിയ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. സംഘര്‍ഷ മേഖലയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍, വടക്ക് കിഴക്കന്‍ […]

Read More

ടിക് ടോക്കിലൂടെ പരിചയപ്പെട്ടു; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വയനാട്ടിലെ ഹോട്ടലില്‍ എത്തിച്ച്‌ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: ടിക് ടോക്കിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. വിവാഹവാഗ്ദാനം നല്‍കിയ വയനാട്ടിലെ ഹോട്ടലില്‍ എത്തിച്ചായിരുന്നു പീഡനം. കാസര്‍കോട് സ്വദേശി 23കാരന്‍ അഷീക് ആണ് അറസ്റ്റിലായത്. പഠനത്തിനായി എറണാകുളത്തുള്ള ഹോസ്റ്റലില്‍ താമസിക്കുകയായിരുന്നു പെണ്‍കുട്ടി. അറസ്റ്റിലായ ആഷിക് ബംഗളൂരുവിലെ റസ്റ്റോറന്റില്‍ സൂപ്പര്‍വൈസറാണ്. പിതാവിന്റെ അനുജനാണെന്ന് പറഞ്ഞ് ഹോസ്റ്റല്‍ അധികൃതരെ തെറ്റിദ്ധരിപ്പിച്ചശേഷം പെണ്‍കുട്ടിയെ വീട്ടിലേക്കെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. രണ്ട് ദിവസം കഴിഞ്ഞിട്ടും പെണ്‍കുട്ടി ഹോസ്റ്റലില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഹോസ്റ്റല്‍ അധികൃതര്‍ ബന്ധുക്കളെ വിളിച്ച്‌ വിവരം അന്വേഷിച്ചപ്പോഴാണ് വീട്ടില്‍ […]

Read More

ഇന്ത്യയും അമേരിക്കയും മൂന്ന് ധാരണാ പത്രങ്ങള്‍ ഒപ്പിട്ടു,​ ഭീകരവാദത്തെ ഒരുമിച്ച്‌ നേരിടും: മോദി-ട്രംപ് സംയുക്ത പ്രസ്താവന

ന്യൂഡല്‍ഹി: ഭീകരവാദത്തിനെതിരെ ഇന്ത്യയും അമേരിക്കയും ശക്തമായി നീങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള സംയുക്ത പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 300 കോടി ഡോളറിന്റെ (22,000 കോടി രൂപ) പ്രതിരോധ കരാറിലും ഇന്ത്യയും അമേരിക്കയും ഒപ്പുവച്ചു. അത്യാധുനിക ഹെലികോപ്ടര്‍ അടക്കം കൈമാറാനാണ് കരാര്‍. നേരത്തെ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയ കരാറാണ് ഇന്ന് ഒപ്പുവച്ചത്. മൂന്ന് ധാരണാ പത്രങ്ങളിലാണ് ഇരുരാജ്യങ്ങളും ഒപ്പുവച്ചത്. മാനസികാരോഗ്യ രംഗത്തെ ചികിത്സ സഹകരണത്തിനും കരാറായി. ആഭ്യന്തര സുരക്ഷാ മേഖലയില്‍ ഇരുരാജ്യങ്ങളും […]

Read More

സുപ്രീം കോടതിയിലെ ജഡ്ജിമാര്‍ക്ക് പന്നിപ്പനി, ആറ് പേര്‍ക്ക് എച്ച്‌ 1 എന്‍ 1 സ്ഥിരീകരിച്ചു: യോഗം വിളിച്ച്‌ ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ ആറ് ജഡ്ജിമാര്‍ക്ക് എച്ച്‌ 1 എന്‍ 1 സ്ഥിരീകരിച്ചു. ജഡ‌്ജിമാരായ മോഹന ശാന്തന ഗൗഡര്‍, എ.എസ്. ബൊപ്പണ്ണ, ആര്‍. ഭാനുമതി, അബ്ദുള്‍ നസീര്‍, സഞ്ജീവ് ഖന്ന, ഇന്ദിര ബാനര്‍ജി എന്നിവര്‍ക്കാണ് എച്ച്‌ 1 എന്‍ 1 പനി ബാധിച്ചത്. ഇതുസംബന്ധിച്ച്‌ ചീഫ് ജസ്റ്റിസ് യോഗം വിളിച്ചുചേര്‍ത്തു. ആറ് ജഡ്ജിമാര്‍ക്ക് എച്ച്‌ 1 എന്‍ 1 വൈറസ് ബാധിച്ചതിനാല്‍ പരിഹാര നടപടികള്‍ സ്വീകരിക്കാന്‍ എല്ലാ ജഡ്ജിമാരും ചീഫ്ജസ്റ്റിസ് എസ് എ ബോബ്ഡെയുമായി കൂടിക്കാഴ്ച നടത്തിയെന്ന് […]

Read More

പൗരത്വ സമരങ്ങളുടെ അടയാളപ്പെടുത്തലായി ‘ഒക്കുപൈ രാജ്ഭവന്‍’

തിരുവനന്തപുരം: മൂന്നു മാസത്തോളമായി തുടരുന്ന പൗരത്വ സമരങ്ങളുടെ ശക്തമായ അടയാളപ്പെടുത്തലായി വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ഒക്കുപൈ രാജ്ഭവന്‍ ആരംഭിച്ചു. തുടര്‍ച്ചയായ 30 മണിക്കൂര്‍ രാജ്ഭവന്‍ സ്തംഭിപ്പിക്കുന്ന ഉപരോധ പരിപാടിക്കായി സ്ത്രീകളും കുട്ടികളുമടങ്ങുന്ന വന്‍ജനാവലിയാണ് അതിരാവിലെ മുതല് ‍തന്നെ രാജ്ഭവന്‍ പരിസരത്ത് എത്തിച്ചേര്‍ന്നത്. സമൂഹത്തിന്‍റെ നാനാതുറകളില്‍ നിന്നുള്ള ആക്ടിവിസ്റ്റുകളും നേതാക്കളും സമരനായകരും ഉപരോധത്തിന് ഐക്യദാര്‍ഢ്യമര്‍പ്പിക്കാനും പങ്കുചേരാനും എത്തുന്നുണ്ട്. രാവിടെ 7 മണി മുതല്‍ ആരംഭിച്ച ഒക്കുപൈ രാജ്ഭവന്‍റെ ഉല്‍ഘാടന സമ്മേളനം രാവിലെ 10 മണിക്ക് ആരംഭിച്ചു. ഡല്‍ഹി ഷാഹീന്‍ ബാഗിലെ […]

Read More

പബ്ബും ബ്രൂവറിയുമില്ല, ഡ്രെെഡേയില്‍ മാറ്റമില്ല,​ ബാറുകള്‍ക്ക് ലെെസന്‍സ് ഫീ കൂട്ടും: കരട് മദ്യനയം അംഗീകരിച്ചു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കരട് മദ്യ നയം മന്തിസഭ അംഗീകരിച്ചു. അബ്കാരി സര്‍വീസുകള്‍ കൂട്ടി, ഡ്രെെഡേ ഒഴിവാക്കില്ല​ കള്ളുഷാപ്പുകള്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ലേലം ചെയ്യും തുടങ്ങിയവയാണ് പുതിയ തീരുമാനം. ലെെസന്‍സ് ഫീസ് 28 ലക്ഷത്തില്‍ നിന്ന് 30 ലക്ഷമാക്കി. പുതുതായി ബ്രൂവറികള്‍ക്ക് ലൈസന്‍സ് നല്‍കേണ്ടതില്ലെന്നും തീരുമാനിച്ചതായണ് സൂചന. ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ മദ്യനയം നിലവില്‍ വരും. ബാറുകളുടെ ലൈന്‍സ് ഫീസ് കൂട്ടാനും ഡിസ്റ്റലറികളില്‍ നിന്ന്‌ ടൈഅപ്പ് ഫീസ് ഈടാക്കാനും പുതിയ മദ്യനയം വ്യവസ്ഥ ചെയ്യുന്നുണ്ട്. ബാര്‍ […]

Read More

പൗരത്വ നിയമ ഭേദഗതി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന സംഘര്‍ഷത്തില്‍ മരണം ഏഴായി

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഇന്നലെ നടന്ന സംഘര്‍ഷത്തില്‍ മരണം ഏഴായി. പത്തിടങ്ങളില്‍ നിരോധനാജ്ഞ തുടരുകയാണ്. ഡല്‍ഹി പൊലീസ്, സിആര്‍പിഎഫ് അംഗങ്ങള്‍, സമരക്കാര്‍ എന്നിവരുള്‍പ്പെടെ ഉള്ളവര്‍ക്ക് പരുക്കേറ്റു. ഗോകുല്‍പുരിയിലുണ്ടായ സംഘര്‍ഷത്തിലാണ് ഡല്‍ഹി പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാലിന് ജീവന്‍ നഷ്ടമായത്. രാജസ്ഥാനിലെ സികര്‍ സ്വദേശിയാണ് ഇദ്ദേഹം. കല്ലേറില്‍ ഒരു ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു. ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്റെ നേര്‍ക്ക് പ്രക്ഷോഭത്തിനിടെ ഒരാള്‍ തോക്കുമായി ഓടിയെത്തി. പൊലീസ് സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ വേണ്ടി കണ്ണീര്‍ […]

Read More

ട്രംപിന്റെ ‘മഞ്ഞ’ ടൈയ്ക്ക് പിന്നിലെ രഹസ്യം തേടി സോഷ്യല്‍ മീഡിയ

അഹമ്മദാബാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് പിന്നാലെ അദ്ദേഹം സ്യൂട്ടിനൊപ്പം ധരിച്ച മഞ്ഞ ടൈയ്ക്ക് പിന്നിലെ രഹസ്യം അന്വേഷിച്ച്‌ ട്വിറ്റര്‍ ഉപയോക്താക്കള്‍. സാധാരണ ട്രംപ് അണിയാറുള്ള ചുവന്ന ടൈയ്ക്ക് പകരം എന്ത് കൊണ്ടാണ് ഇന്ത്യാ സന്ദര്‍ശനത്തില്‍ അദ്ദേഹം മഞ്ഞ ടൈ ധരിച്ചത് എന്നാണ് ഉപയോക്താക്കളുടെ ചോദ്യം. കടും മഞ്ഞ നിറത്തിലുള്ള ടൈ ധരിച്ചാണ് ഡൊണാള്‍ഡ് ട്രംപ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്തരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയത്. എന്നാല്‍ അമേരിക്കയില്‍ നിന്ന് പുറപ്പെടുമ്ബോള്‍ അദ്ദേഹം സാധാരണ പോലെ […]

Read More