Blog Post

Karanavars > News >

‘എല്ലാവരോടും ഞങ്ങള്‍ സഹായം അഭ്യര്‍ഥിച്ചു, ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുകയാണ്’

റോം: സാധ്യമായ എല്ലാ വഴികളിലൂടെയും സഹായം അഭ്യര്‍ഥിച്ചിട്ടും കഴിഞ്ഞ ഒന്നര ദിവസത്തോളമായി ഭീതിയോടെ കഴിയുകയാണെന്ന് ഇറ്റലിയിലെ റോം വിമാനത്താളവത്തില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍. ഞങ്ങള്‍ 40 പേര്‍ ഭക്ഷണം പോലും ലഭിക്കാതെ വിമാനത്താവളത്തിനകത്ത് കുടുങ്ങിക്കിടക്കുകയാണ്. വിളിക്കുന്നവരില്‍ മിക്കവരും സഹായിക്കാമെന്ന് പറയുന്നുണ്ടെങ്കിലും നാട്ടിലെത്താന്‍ യാതൊരു വഴിയും ഇതുവരെ തെളിഞ്ഞിട്ടില്ലെന്ന് യാത്രക്കാരിലൊരാളായ മാളാ സ്വദേശി ഷിജോ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ മെഡിക്കല്‍ പരിശോധനയ്ക്കായി പ്രത്യേക ടീമിനെ ഇറ്റലിയിലേക്കയക്കുമെന്ന് വാര്‍ത്തകളിലൂടെ അറിഞ്ഞു. എന്നാല്‍ കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് ഇക്കാര്യത്തില്‍ ഒരു […]

Read More

ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്

ഡല്‍ഹി: മധ്യപ്രദേശിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാക്കി കോണ്‍ഗ്രസ് വിട്ട ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയില്‍ നിന്നും സിന്ധ്യ ബിജെപി അംഗത്വം സ്വീകരിച്ചു. സിന്ധ്യയ്‌ക്കൊപ്പം കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച എംഎല്‍എമാരും ബിജെപിയില്‍ ചേര്‍ന്നേക്കും. സിന്ധ്യയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡ പറഞ്ഞു. പാര്‍ട്ടിയിലേക്ക് തന്നെ ക്ഷണിച്ച നേതാക്കള്‍ക്ക് നന്ദി പറയുന്നുവെന്ന് അംഗത്വം സ്വീകരിച്ചതിനു ശേഷം സിന്ധ്യ പറഞ്ഞു. പ്രധാനമന്ത്രി മോദിയും […]

Read More

വിദ്യാര്‍ഥിനികളെ കാര്‍ ഇടിച്ചുതെറിപ്പിച്ച സംഭവം: ഡ്രൈവര്‍ക്കെതിരേ ജാമ്യമില്ലാ കേസ്

ആലപ്പുഴ: പൂച്ചാക്കലില്‍ വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെ ആറുപേരെ കാര്‍ ഇടിച്ചുതെറിപ്പിച്ച സംഭവത്തില്‍ കാറോടിച്ച മനോജിനെതിരേ പോലിസ് കേസെടുത്തു. വധശ്രമം, മദ്യപിച്ച്‌ വാഹനമോടിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഇയാള്‍ക്കൊപ്പം കാറിലുണ്ടായിരുന്ന അസം സ്വദേശി ആനന്ദിനെതിരെയും കേസെടുത്തിട്ടുണ്ട്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുള്ള ഇരുവരെയും ഡിസ്ചാര്‍ജ് ചെയ്ത ഉടന്‍ പൂച്ചാക്കല്‍ പോലിസ് അറസ്റ്റുചെയ്യും. അതേസമയം, അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിനികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍ അറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് മൂന്നിടങ്ങളിലായി ഒരേ കാറിടച്ച്‌ ആറുപേര്‍ക്ക് പരിക്കേറ്റത്. പൂച്ചാക്കല്‍ ശ്രീകണ്‌ഠേശ്വരം […]

Read More

കൊറോണ: വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രവിലക്കേര്‍പ്പെടുത്തി ഇന്ത്യ

ന്യൂഡല്‍ഹി: കൊറോണ വൈറസ് രാജ്യത്ത് വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൂടി പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. ഫ്രാന്‍സ്,ജര്‍മ്മനി,സ്‌പെയ്ന്‍ എന്നീ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കാണ് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ വിസ അനുവദിച്ചവര്‍ ഇതുവരെ ഇന്ത്യയില്‍ എത്തിയില്ലെങ്കില്‍ അത്തരക്കാരുടെ വിസയും റദ്ദാക്കിയിട്ടുണ്ട്. 2020 മാര്‍ച്ച്‌ മൂന്നിനൊ അതിനുമുമ്ബോ ജപ്പാനിന്‍ ദക്ഷിണ കൊറിയ ഇറ്റലി, ഇറാന്‍ പൗരന്മാര്‍ക്ക് അനുവദിച്ച ഇ–വിസകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിസകളും റദ്ദാക്കിയിട്ടുണ്ട്. ഇതുവരെ ഇന്ത്യയില്‍ പ്രവേശിക്കാത്തവരുടെ വിസകളും റദ്ദാക്കിയിട്ടുണ്ട്. 2020 ഫെബ്രുവരി 5-നോ അതിനുമുമ്ബോ വിസ ലഭിച്ച […]

Read More

ബ്രിട്ടീഷ് ആരോഗ്യ മന്ത്രിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

ലണ്ടന്‍: ബ്രിട്ടീഷ് ആരോഗ്യ മന്ത്രിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കര്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിയും മന്ത്രിയുമായ നദീന്‍ ഡോറിസിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മന്ത്രിതന്നെയാണ് ഇക്കാര്യം പത്രക്കുറിപ്പില്‍ പുറംലോകത്തെ അറിയിച്ചത്. താനിപ്പോള്‍ വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുകയാണെന്നും അവര്‍ വ്യക്തമാക്കി. ബ്രിട്ടണില്‍ കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട നിയമനിര്‍മാണത്തില്‍ സുപ്രധാന പങ്കുവഹിച്ചയാളാണ് നദീന്‍ ഡോറിസ്. വൈറസ് ബാധിതര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ അടക്കമുള്ള സംരക്ഷണം ഉറപ്പുവരുത്തുന്നതാണ് ഈ നിയമം. ഇതിന്‍റെ രേഖകളില്‍ ഒപ്പുവെക്കുന്നതിനിടെ മന്ത്രി ക്ഷീണിതയായി കുഴഞ്ഞുവീഴുകയായിരുന്നു. മന്ത്രിക്ക് […]

Read More

മുകേഷ് അംബാനിയെ പിന്നിലാക്കി ജാക് മാ ഏഷ്യയിലെ ഏറ്റവും സമ്ബന്നനായ വ്യക്തിയായി

റി ലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില കുത്തനെ ഇടിഞ്ഞതിനെതുടര്‍ന്ന് ഏഷ്യയിലെ ഏറ്റവും സമ്ബന്നനായ വ്യക്തിയെന്ന സ്ഥാനം മുകേഷ് അംബാനിക്ക് നഷ്ടമായി. ബ്ലൂംബര്‍ഗിന്റെ കോടീശ്വരന്മാരുടെ തത്സമയ പട്ടികപ്രകാരം അംബാനിയേക്കാള്‍ 2.6 ബില്യണ്‍ ആസ്തിയുമായി ആലിബാബയുടെ സഹസ്ഥാപകനും മുന്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ ജാക് മാ മുന്നിലെത്തി. 4450 കോടി ഡോളറാണ് ജാക് മായ്ക്ക് സ്വന്തമായുള്ളത്. മുകേഷ് അംബാനിയുടെ സമ്ബത്തില്‍ ഒറ്റദിവസംകൊണ്ട് 560 കോടി ഡോളറിന്റെ നഷ്ടമുണ്ടായി. ഫോബ്സ് മാസികയുടെ സമ്ബന്ന പട്ടികയില്‍ മാര്‍ച്ച്‌ ഒന്പതിലെ കണക്ക് പ്രകാരം 4,220 കോടി ഡോളറാണ് […]

Read More

റോഡില്‍ തുപ്പിയാല്‍ പിഴ, ഒരു വര്‍ഷം വരെ തടവ്; കൊച്ചിയിലും കോഴിക്കോടുമടക്കം നടപടി

കൊച്ചി: കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ സംസ്ഥാനമൊട്ടാകെ ജാ​ഗ്രത. നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈകൊള്ളുമെന്ന് അധികൃതര്‍ അറിയിച്ചു. കോഴിക്കോട്, കൊച്ചി, പാലക്കാട് അടക്കമുള്ള ജില്ലകളില്‍ പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കോഴിക്കോട് നഗരപരിധിയില്‍ പൊതുസ്ഥലത്ത് എവിടെയെങ്കിലും തുപ്പിയാല്‍ ഒരു വര്‍ഷം വരെ തടവും 5000 രൂപ പിഴയും ലഭിക്കുന്ന കുറ്റം ചുമത്തും. പൊതുസ്ഥലത്ത് തുപ്പുന്നവരെ കണ്ടെത്തി പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ സിറ്റി പൊലീസ് കമ്മീഷണറാണ് ഉത്തരവിട്ടത്. കൊച്ചി ന​ഗരപരിധിയിലും റോഡുകളും പൊതുസ്ഥലങ്ങളും വൃത്തികേടാക്കിയാല്‍ കര്‍ശന നടപടിയുണ്ടാകും. പാലക്കാട് […]

Read More

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, തീയേറ്ററുകള്‍ അടച്ചിടണം, ഉത്സവങ്ങള്‍ ഒഴിവാക്കണം

തിരുവനന്തപുരം:  കോവിഡ്-19 വൈറസ് ബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് കര്‍ശന നടപടികള്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ ഭാഗമായി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാര്‍ച്ച് 31 വരെ പഠന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകില്ലെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ഒന്നു മുതല്‍ ഏഴു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഒഴികെ മറ്റെല്ലാ വിദ്യാര്‍ഥികളും നിശ്ചയിച്ച പരീക്ഷകള്‍ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകം പൊതുജനാരോഗ്യ അടിയന്തരാവസ്ഥയില്‍ പെട്ടുകഴിഞ്ഞ സാഹചര്യത്തിലാണ്. സംസ്ഥാനത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 15 ആയെന്നും […]

Read More

ഭീതി പരത്തി പക്ഷിപ്പനി,​ കാരശേരിയില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി: ആരോഗ്യ വകുപ്പിനെ അറിയിച്ചു

കോഴിക്കോട്: പക്ഷിപ്പനി പടരുന്ന കോഴിക്കോട് കാരശേരി പഞ്ചായത്തില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍. കാരശേരിയിലെ കാരമൂലയിലാണ് വവ്വാലുകളെ ചത്ത നിലയില്‍ കണ്ടെത്തിയത്. 100ല്‍ അധികം വവ്വാലുകളാണ് ചത്തൊടുങ്ങിയത്. വേങ്ങേരി, വെസ്റ്റ് കൊടിയത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് പക്ഷിപ്പനി ബാധ റിപ്പോര്‍ട്ട് ചെയ്തത്. നാട്ടുകാര്‍ ആരോഗ്യവകുപ്പിനെ വിവരം അറിയിച്ചു. അതേസമയം,​ രോഗത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കോഴികളടക്കം 3000 പക്ഷികളേയാണ് കൊന്നൊടുക്കിയത്. ഇതിനായി തയ്യാറാക്കിയ ദ്രുതകര്‍മസേനയുടെ പ്രവര്‍ത്തനം തുടരുകയാണ്. രോഗം റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ ഒരുകിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളിലെ വളര്‍ത്തുപക്ഷികളെയാണ് കൊന്നൊടുക്കുന്നത്. ജില്ലയില്‍ […]

Read More

പത്തനംതിട്ടയില്‍ രണ്ടുവയസുകാരി ഐസൊലേഷന്‍ വാര്‍ഡില്‍, റാന്നിയില്‍ ജാഗ്രത

പത്തനംതിട്ട: കോവിഡ് -19 റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പത്തനംതിട്ടയില്‍ രണ്ട് വയസുള്ള കുട്ടിയെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി ഇടപഴകിയ കുട്ടിക്കാണ് നിരീക്ഷണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പത്തനംതിട്ടയില്‍ അഞ്ചുപേര്‍ക്കാണ് നിലവില്‍ കോവിഡ് -19 വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. രോഗം വ്യാപകമായ ഇറ്റലിയില്‍ നിന്നെത്തിയ റാന്നി ഐത്തലയിലെ മൂന്നുപേരും ഇവരുമായി ഇടപഴകിയ കുടുംബാംഗങ്ങളിലുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുടെ മാതാപിതാക്കളെ കോട്ടയം മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇറ്റലിയില്‍ നിന്നെത്തിയവരുമായി നേരിട്ടോ അല്ലാതെയോ ഇടപഴകിയ 733പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ […]

Read More