Blog Post

Karanavars > News >

പാ​ലാ​രി​വ​ട്ടം അ​ഴി​മ​തി കേ​സ്: ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന് ജാ​മ്യം

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി​ക്കേ​സി​ല്‍ മു​ന്‍​മ​ന്ത്രി വി .​കെ ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന് ഹൈ​ക്കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. ര​ണ്ടു ല​ക്ഷം രൂ​പ​യു​ടെ ബോ​ണ്ടി​ലാ​ണ് കേ​സി​ലെ അ​ഞ്ചാം പ്ര​തി​യാ​യ ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ആ​രോ​ഗ്യ​സ്ഥി​തി ക​ണ​ക്കി​ലെ​ടു​ത്താ​ണ് ജാ​മ്യം ന​ല്‍​കു​ന്ന​തെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. ക​ര്‍​ശ​ന ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന് ജാ​മ്യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. എ​റ​ണാ​കു​ളം ജി​ല്ല വി​ട്ട് പോ​ക​രു​ത്, പാ​സ്പോ​ര്‍​ട്ട് കോ​ട​തി​യി​ല്‍ കെ​ട്ടി​വെ​ക്ക​ണം, അ​ന്വേ​ഷ​ണ​ത്തോ​ട് പൂ​ര്‍​ണ​മാ​യി സ​ഹ​ക​രി​ക്ക​ണം തു​ട​ങ്ങി​യ ഉ​പാ​ധി​ക​ളാ​ണ് ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന് മു​ന്നി​ല്‍ വെ​ച്ചി​ട്ടു​ള്ള​ത്.

Read More

ഇലോണ്‍ മസ്‌ക് ലോകത്തെ സമ്ബന്നരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്

ന്യൂയോര്‍ക്ക്: ലോകത്തെ ഏറ്റവും വലിയ കോടീശ്വരനെന്ന ബഹുമതി നേടി ഇലോണ്‍ മസ്‌ക്. ആമസോണ്‍ സി.ഇ.ഒ ജെഫ് ബെസോസിനെ പിന്‍തള്ളിയാണ് ഇലോണ്‍ മസ്‌ക് ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനായിരിക്കുന്നത്. 19,000കോടി ഡോളറാണ് ഇലോണ്‍ മസ്‌കിന്റെ സമ്ബാദ്യം. 2020 ജനുവരിയിലെ കണക്കുപ്രകാരം ബ്ലൂംബര്‍ഗ് ബില്യണയേഴ്‌സ് ഇന്‍ഡക്‌സില്‍ 35ാംസ്ഥാനക്കാരനായിരുന്നു ഇലോണ്‍ മസ്‌ക്. 2020ല്‍മാത്രം അദ്ദേഹത്തിന്റെ ആസ്തിയിലുണ്ടായ വര്‍ധന 100.3 ബില്യണ്‍ ഡോളറാണ്. ചുരുങ്ങിയ കാലംകൊണ്ടാണ് ഇലോണ്‍ മസ്‌ക് പട്ടികയില്‍ മുന്‍നിരയിലെത്തിയത്. 2017 മുതല്‍ ലോക സമ്ബന്നരില്‍ ഒന്നാമനായിരുന്ന ആമസോണ്‍ സി.ഇ.ഒ ജെഫ് […]

Read More

സി​ഡ്നി ടെ​സ്റ്റി​ല്‍ ഇ​ന്ത്യ​യ്ക്ക് മേ​ല്‍​കൈ

സി​ഡ്നി: ര​ണ്ടാം ദി​നം ബൗ​ള​ര്‍​മാ​ര്‍ തി​ള​ങ്ങി​യ​തോ​ടെ സി​ഡ്നി ടെ​സ്റ്റി​ല്‍ ഇ​ന്ത്യ​യ്ക്ക് മേ​ല്‍​കൈ. സ്റ്റീ​വ് സ്മി​ത്തി​ന്‍റെ സെ​ഞ്ചു​റി​യു​ടെ​യും (131), മാ​ര്‍​ന​സ് ല​ബു​ഷെ​യ്ന്‍റെ അ​ര്‍​ധ സെ​ഞ്ചു​റി​യു​ടെ​യും (91) ക​രു​ത്തി​ല്‍ ഓ​സീ​സ് ആ​ദ്യ ഇ​ന്നിം​ഗ്സി​ല്‍ 338 റ​ണ്‍​സ് നേ​ടി. ര​ണ്ടാം ദി​നം ക​ളി​നി​ര്‍​ത്തു​മ്ബോ​ള്‍ മ​റു​പ​ടി ബാ​റ്റിം​ഗ് തു​ട​ങ്ങി​യ ഇ​ന്ത്യ 96ന2 ​എ​ന്ന നി​ല​യി​ലാ​ണ്. 91 റ​ണ്‍​സ് നേ​ടി​യ ല​ബു​ഷെ​യ്ന്‍ പു​റ​ത്താ​യ​തോ​ടെ​യാ​ണ് ഓ​സീ​സി​ന്‍റെ ത​ക​ര്‍​ച്ച തു​ട​ങ്ങി​യ​ത്. മൂ​ന്നാം വി​ക്ക​റ്റി​ല്‍ സ്മി​ത്ത്-​ല​ബു​ഷെ​യ്ന്‍ സ​ഖ്യം 100 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ര്‍​ത്താ​ണ് പി​രി​ഞ്ഞ​ത്. പി​ന്നീ​ട് ഒ​ര​റ്റ​ത്ത് സ്മി​ത്ത് ഉ​റ​ച്ചു​നി​ന്നെ​ങ്കി​ലും മ​റു​വ​ശം […]

Read More

മമ്മൂട്ടിയുടെ വീട്ടില്‍ അതിഥിയായി മോഹന്‍ലാല്‍

കൊച്ചി: നടന്‍ മമ്മൂട്ടിയുടെ വീട്ടില്‍ അതിഥിയായി എത്തി മോഹന്‍ലാല്‍. മമ്മൂട്ടിയുടെ വൈറ്റിലയിലെ പുതിയ വീട്ടില്‍ മോഹന്‍ലാല്‍ എത്തിയ ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങള്‍ നടന്‍ മോഹന്‍ലാല്‍ തന്നെയാണ് ഇച്ചാക്കയ്ക്ക് ഒപ്പം എന്ന തലക്കെട്ടോടെ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്ക് അകം ചിത്രം വൈറലായി. ഇതുവരെ ആറായിരത്തോളം പേര്‍ ചിത്രം പങ്കുവച്ചിട്ടുണ്ട്. ലോക് ഡൗണിന് തൊട്ടുമുമ്ബാണ് പനമ്ബിള്ളി നഗറിലെ വീട്ടില്‍ നിന്ന് മമ്മൂട്ടി വൈറ്റിലയിലെ പുതിയ വീട്ടിലേക്ക് താമസം മാറിയത്. പൃഥ്വിരാജ്, ഫഹദ് ഫാസില്‍ […]

Read More

24 മണിക്കൂറിനിടെ 18,139 പേര്‍ക്ക്കൂടി കോവിഡ്

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,139 പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതര്‍ 1.04 കോടി കവിഞ്ഞു. 20,534 കൂടി രോഗമുക്തരായിട്ടുണ്ട്. അതേസമയം, വൈറസ് ബാധമൂലം 254 പേര്‍കൂടി മരിച്ചു. കോവിഡ് ബാധിച്ച്‌ ഇതുവരെ ജീവന്‍ വെടിഞ്ഞത് 1,50,570 പേരാണ്. കേരളത്തിലാണ് കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതര്‍, 5,051 പേര്‍. രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്രയാണ് രണ്ടാമത്, 3,279.

Read More

നി​യ​മ​സ​ഭാ സ​മ്മേ​ള​നം: ഗ​വ​ര്‍​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​നം പ്രതിപക്ഷം ബഹിഷ്കരിച്ചു

തിരുവനന്തപുരം : പതിനാലാം നിയമസഭയുടെ അവസാന സമ്മേളനത്തിന് തുടക്കമായി. രാവിലെ ഒന്‍പതുമണിയോടെ ​ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസം​ഗം ആരംഭിച്ചു. ഇതിനിടെ പ്രതിഷേധവുമായി രം​ഗത്തെത്തിയ പ്രതിപക്ഷ അം​ഗങ്ങള്‍ സഭ ബഹിഷ്കരിച്ചു. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസം​ഗം ആരംഭിച്ചതിന് പിന്നാലെ ആരോപണങ്ങള്‍ നേരിടുന്ന സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരെ മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം പ്രതിഷേധിച്ചു. ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷം പ്രതിഷേധിച്ചത്. എന്നാല്‍ ഭരണഘടനാ ചുമതല നിര്‍വഹിക്കുകയാണെന്ന് നയപ്രഖ്യാപന പ്രസം​ഗത്തിനിടെ ​ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. സര്‍ക്കാര്‍ നിരവധി വെല്ലുവിളികള്‍ നേരിട്ടു. കോവിഡ് മഹാമാരി […]

Read More

കൊറോണ വൈറസ് വ്യാപനം വായുവിലൂടെയും: പുതിയ കണ്ടെത്തലുമായി ഗവേഷകര്‍

ന്യൂഡല്‍ഹി : കൊറോണ വൈറസ് വായുവിലൂടെയും പടരുന്നുവെന്ന് കണ്ടെത്തല്‍. ഹൈദരാബാദിലെയും ചണ്ഡീഗഡിലെയും കൊറോണ ആശുപത്രികളില്‍ നടത്തിയ പരിശോധനയിലാണ് വായുവില്‍ വൈറസന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇത് വൈറസിന്റെ മറ്റൊരു വ്യതിയാനമാണോ എന്ന കാര്യത്തിലും സംശയമുണ്ടെന്നാണ് ഗവേഷകരുടെ നിരീക്ഷണം. ഹൈദരാബാദ് ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്റ് മോളിക്കുലാര്‍ ബയോളജിയിലും (സിസിഎംബി) ചണ്ഡീഗഡ് ആസ്ഥാനമായുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോബ്യല്‍ ടെക്‌നോളജിയിലുമാണ് (ഐഎംടി) ഇത് സംബന്ധിച്ച്‌ പഠനം നടത്തിയത്. ഹൈദരാബാദിലെയും ചണ്ഡീഗഡിലെയും വിവിധ കൊറോണ ആശുപത്രികളില്‍ നിന്നാണ് വായുവിന്റെ സാമ്ബിളുകള്‍ ശേഖരിച്ചത്. ഈ […]

Read More

വാഗണ്‍ആര്‍ ഇലക്‌ട്രിക് പദ്ധതി ഉപേക്ഷിച്ച്‌ മാരുതി സുസുക്കി

വാഗണ്‍ആര്‍ ഇലക്‌ട്രിക് പദ്ധതി ഉപേക്ഷിച്ച്‌ മാരുതി സുസുക്കി.വാഗണ്‍‌ആര്‍‌ ഇലക്‌ട്രിക്കിനായി ഇറക്കുമതി ചെയ്യുന്ന ഘടകങ്ങളുടെ ഗണ്യമായ എണ്ണം അതിന്റെ വില വര്‍ധനവിന് കാരണമാകുമായിരുന്നു. ചെലവ് കൂടുന്നതിനനുസരിച്ച്‌ ഉല്‍‌പ്പന്നത്തിന്റെ വില നിര്‍‌ണയിക്കുന്നത് ഒരു വലിയ സംഖ്യയായി മാറുമെന്നതിന് സംശയമൊന്നുമില്ലായിരുന്നു. മിക്ക മാരുതി ഉല്‍‌പ്പന്നങ്ങളും പ്രതിമാസം ശരാശരി 3,000 മുതല്‍ 4,000 വരെ യൂണിറ്റുകളുടെ വില്‍‌പനയാണ് നിലവില്‍ സ്വന്തമാക്കുന്നത്. അതിനാല്‍ തന്നെ ഉയര്‍ന്ന വില നിര്‍ണയം വാഗണ്‍ആര്‍ ഇലക്‌ട്രിക്കിന്റെ വില്‍പ്പനയെ ബാധിക്കുമായിരുന്നു.ടൊയോട്ടയും ഇന്ത്യയ്‌ക്കായി ഒരു ഇവി പുറത്തിറക്കാന്‍ ആസൂത്രണം ചെയ്തിരുന്നു. അത് വരാനിരിക്കുന്ന […]

Read More

ജോസ് കെ.മാണി ഡല്‍ഹിയില്‍; എം.പി സ്ഥാനം ഇന്ന് ഒഴിഞ്ഞേക്കും

കോട്ടയം: രാജ്യസഭാ എംപി സ്ഥാനം ജോസ് കെ മാണി ഇന്ന് രാജിവെച്ചേക്കും. കേരള കോണ്‍ഗ്രസിന് തന്നെ രാജ്യസഭാ സീറ്റ് തിരികെ ലഭിക്കുമെന്നാണ് സൂചനകള്‍. ചൊവ്വാഴ്ച രാത്രിയോടെ ഡല്‍ഹിയിലെത്തിയ ജോസ് കെ.മാണി ഇന്നുതന്നെ രാജിക്കത്ത് കൈമാറിയേക്കുമെന്നാണ് സൂചന. തിരഞ്ഞെടുപ്പ് കമ്മിഷനുമായി ബന്ധപ്പെട്ട കേസുകള്‍ നിലനില്‍ക്കുന്നതിനാലാണ് രാജി തീരുമാനം ജോസ് കെ.മാണി വൈകിപ്പിച്ചത്. നേരത്തേ ജോസ് കെ. മാണിയെ ചെയര്‍മാനായി തിരഞ്ഞെടുത്ത പാര്‍ട്ടി ഭാരവാഹികളുടെ പട്ടിക കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറിയിരുന്നു. കേരളകോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് തിരികെ ലഭിക്കും. ഈ സീറ്റില്‍ […]

Read More

വാളയാര്‍ പീഡന കേസ്: പ്രതികളെ വെറുതെ വിട്ട വിധി ഹൈകോടതി റദ്ദാക്കി

കൊച്ചി: വാളയാര്‍ കേസില്‍ പ്രതികളെ വെറുതെവിട്ട വിചാരണ കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാരിന്റെയും കുട്ടികളുടെ അമ്മയുടെയും അപ്പീല്‍ അംഗീകരിച്ചാണ് പാലക്കാട് പോക്സോ കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കിയത്. കേസില്‍ പുനര്‍വിചാരണ നടത്താനും ഹൈക്കോടതി ഉത്തരവിട്ടു. കേസ് സിബിഐ അന്വേഷിക്കണമെന്നാണ് വാളയാര്‍ സമര സമിതിയുടെ ആവശ്യം. വിചാരണ കോടതിയുടെ ഉത്തരവ് റദ്ദാക്കിയതോടെ പുനരന്വേഷണത്തിനും അവസരം ഒരുങ്ങും. ഇതിന് സര്‍ക്കാര്‍ സന്നദ്ധരുമാണ്. ഇതിനുള്ള സാധ്യതയാണ് ഹൈക്കോടതി വിധിയോടെ വരുന്നത്. വിചാരണയില്‍ വീഴ്ചയുണ്ടെന്നും അതിനാല്‍ വിധി റദ്ദാക്കണമെന്നും സര്‍ക്കാരും നിലപാട് എടുത്തിരുന്നു. […]

Read More