Blog Post

Karanavars > News >

സംസ്ഥാനത്ത് നാല് ദിവസം കൂടി അതിതീവ്ര മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് നാലു ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി എന്നീജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നതിനാല്‍ പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം. ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളില്‍ താഴ്ന്ന പ്രദേശങ്ങള്‍, […]

Read More

സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറന്നു

കൊച്ചി: കോവിഡ് ലോക്ഡൗണിനു ശേഷം മലയാളത്തിന്റെ വെള്ളിത്തിര വീണ്ടും തെളിഞ്ഞു. വിജയ്യുടെ തമിഴ്‌ ചിത്രമായ മാസ്റ്റര്‍ പ്രദര്‍ശിപ്പിക്കാനായി തിയേറ്ററുകള്‍ ഇന്ന് തുറന്നു. കോവിഡ് നിര്‍ദേശങ്ങള്‍ പാലിച്ച്‌ 9 മണിക്കാണ് ഫസ്റ്റ് ഷോ ആരംഭിച്ചത്. സംസ്ഥാനത്തെ 670 സ്‌ക്രീനുകളില്‍ അഞ്ഞൂറെണ്ണത്തിലായി ആണ് ആദ്യദിനത്തില്‍ പ്രദര്‍ശനം നടക്കുക. അടുത്തയാഴ്ച മലയാളചിത്രമായ വെള്ളം ഉള്‍പ്പെടെയുള്ളവയുടെ റിലീസ് വരുന്നതോടെ കൂടുതല്‍ സ്ക്രീനുകളില്‍ പ്രദര്‍ശനമുണ്ടാകുമെന്നാണ് സൂചന. വലിയൊരു ഇടവേളയ്ക്കുശേഷമാണ് തിയേറ്ററുകള്‍ തുറക്കുന്നത്. അതുകൊണ്ടു തന്നെ ഒട്ടേറെ പ്രശ്‌നങ്ങളെ നേരിടാനുണ്ടായിരുന്നുവെന്നാണ് തിയേറ്റര്‍ ഉടമകള്‍ പറയുന്നത്. ഇത്രയുംകാലം അടച്ചിട്ട […]

Read More

ആ​ദ്യ​ഘ​ട്ട കോ​വി​ഡ് വാ​ക്സി​ന്‍ ഇ​ന്ന് സംസ്‌ഥാനത്തെത്തും

തിരുവനന്തപുരം: കേരളത്തിലേക്കുളള കൊവിഷീല്‍ഡ് വാക്‌സിന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പുറപ്പെട്ടു. ഉച്ചയോടെ ആദ്യ ബാച്ച്‌ നെടുമ്ബാശേരിയിലെത്തും. എറണാകുളം– 1,80,000, തിരുവനന്തപുരം– 1,34000, കോഴിക്കോട്– 1, 19, 500 ഡോസുകള്‍ വീതമെത്തും. ശീതീകരണ സംവിധാനമുള്ള പ്രത്യേക വാഹനത്തില്‍ ഇത് കൊച്ചി റീജണല്‍ സ്റ്റോറില്‍ സൂക്ഷിക്കും. മലബാര്‍ മേഖലയിലേക്കടക്കം വിതരണംചെയ്യാനാണിത്. 4,35,500 ഡോസ് മരുന്നാണ് കേരളത്തിന് അനുവദിച്ചിട്ടുള്ളത്. ആദ്യ ഘട്ടത്തില്‍ കോവിഷീല്‍ഡ് വാക്സീന്റെ 4.33 ലക്ഷം ഡോസാണ് വിതരണത്തിനെത്തുന്നത്. കോവിഡ് മഹാമാരി രാജ്യത്ത് ആദ്യമായി സ്ഥിരീകരിച്ച കേരളത്തില്‍ ഇനി വാക്സീന്‍ […]

Read More

സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി രൂപപ്പെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഇന്ന് തിരുവനന്തപുരം, കൊല്ലം, ജില്ലകളിലും നാളെ ഇടുക്കിയിലും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് ജില്ലകളില്‍ നാളെ യെല്ലോ മുന്നറിയിപ്പുമുണ്ട്. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ 10 മണി വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലായതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. മലയോര […]

Read More

വാളയാര്‍ കേസ് അന്വേഷണം സി.ബി.ഐയ്ക്ക്

തിരുവനന്തപുരം : വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയാകുകയും ദുരൂഹ സാഹചര്യത്തില്‍ മരണപ്പെടുകയും ചെയ്ത സംഭവത്തില്‍ അന്വേഷണം സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കേസന്വേഷണം സിബിഐക്ക് വിടണമെന്ന പെണ്‍കുട്ടികളുടെ അമ്മയുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. സിബിഐക്ക് വിട്ടുകൊണ്ട് വിജ്ഞാപനം ഇറക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. വാളയാര്‍ കേസില്‍ ഏതു തരത്തിലുള്ള അന്വേഷണത്തിനും ഒരുക്കമാണെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കേസ് അട്ടിമറിക്കാനും അന്വേഷണം ഒതുക്കി തീര്‍ക്കാനും പൊലീസുകാര്‍ കൂട്ടു നിന്നുവെന്നും, അതിനാല്‍ പൊലീസിനെതിരായ കേസ് അന്വേഷണം അവര്‍ […]

Read More

പരിക്കുകളോട് പോരാടി ഇന്ത്യ സമനില പിടിച്ചു വാങ്ങി

സിഡ്‌നി: ഋഷഭ് പന്തുിനും ചേതേശ്വര്‍ പുജാരയക്കും ശേഷം രവിചന്ദ്രന്‍ അശ്വിനും ഹനുമ വിഹാരിയും വലിയ ചെറുത്തുനില്‍പ്പിന്റെ പ്രതിരോധ മതില്‍ പണിതപ്പോള്‍ ഓസ്‌ട്രേലിയക്കെതിരാ. സിഡ്‌നി ടെസ്റ്റില്‍ ടീം ഇന്ത്യ സമനില നേടി. അശ്വിന്‍ 128 പന്ത് നേരിട്ട് 39 റണ്‍സ് നേടിയപ്പോള്‍ വിഹാരി 23 റണ്‍സ് നേടുവാന്‍ 161 പന്തുകള്‍ നേരിട്ടു. ഇന്ത്യ തങ്ങളുടെ രണ്ടാം ഇന്നിംഗ്‌സില്‍ 131 ഓവറില്‍ നിന്ന് 334 റണ്‍സാണ് 5 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. ഋഷഭ് പന്ത് ക്രീസിലുണ്ടായിരുന്നപ്പോള്‍ ഇന്ത്യയ്ക്ക് വിജയ പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും […]

Read More

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്നു സ്വ​ര്‍​ണ വി​ല വീ​ണ്ടും കു​റ​ഞ്ഞു. ഗ്രാ​മി​ന് 40 രൂ​പ​യും പ​വ​ന് പ​വ​ന് 320 രൂ​പ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,590 രൂ​പ​യും പ​വ​ന് 36,720 രൂ​പ​യു​മാ​യി. പു​തു​വ​ര്‍​ഷ​ത്തി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കാ​ണി​ത്. ക​ഴി​ഞ്ഞ വ്യാ​പാ​ര​ദി​ന​മാ​യ ശ​നി​യാ​ഴ്ച​യും സ്വ​ര്‍​ണ വി​ല​യി​ല്‍ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. പ​വ​ന് 960 രൂ​പ​യു​ടെ ക​ന​ത്ത ഇ​ടി​വാ​ണ് ശ​നി​യാ​ഴ്ച​യു​ണ്ടാ​യ​ത്. ര​ണ്ടു ദി​വ​സ​ത്തി​നി​ടെ പ​വ​ന് 1,280 രൂ​പ​യു​ടെ കു​റ​വാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ല്‍ സം​ഭ​വി​ച്ച​ത്.

Read More

രാജ്യത്ത് പക്ഷിപ്പനി ഏഴ് സംസ്ഥാനങ്ങളില്‍

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ കൂടി രോഗം സ്ഥിരീകരിച്ചതോടെ പക്ഷിപ്പനി സ്ഥിരീകരിച്ച സംസ്ഥാനങ്ങളുടെ എണ്ണം ഏഴായി. നേരത്തേ കേരളം, രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ്, ഹരിയാന, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് രോഗബാധ കണ്ടെത്തിയത്. മഹാരാഷ്ട്രയിലും ഡല്‍ഹിയിലും സാമ്ബിളുകളുടെ ഫലം വരാനുണ്ട്. ഡല്‍ഹിയില്‍ വളര്‍ത്ത് പക്ഷികളുടെ ഇറക്കുമതി നിരോധിച്ചു. ഡല്‍ഹിയിലെ ഏറ്റവും വലിയ ഇറച്ചികോഴി മാര്‍ക്കറ്റായ ഗാസിപൂര്‍ പത്തുദിവസത്തേക്ക് അടച്ചു. ഇവിടെ നിന്ന് സാമ്ബിളുകള്‍ ശേഖരിച്ച്‌ ജലന്ധറിലെ ലബോറട്ടറിയിലേക്ക് അയച്ചു. ഡല്‍ഹിയിലെ എല്ലാ ജില്ലകളിലും ദ്രുതകര്‍മ്മസേനയെ നിയോഗിച്ചു. വളര്‍ത്തുപക്ഷി വില്‍പ്പന മാര്‍ക്കറ്റുകള്‍, വന്യജീവ […]

Read More

ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് നടപടികള്‍ ഉടന്‍ ആരംഭിയ്ക്കും

വാഷിംഗ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് നടപടികള്‍ ഉടന്‍ ആരംഭിയ്ക്കുമെന്ന് അമേരിക്കന്‍ പ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസി. ഇംപീച്ച്‌മെന്റ് പ്രമേയം വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് അംഗീകരിച്ചില്ലെങ്കില്‍ ഇംപീച്ച്‌മെന്റ് നിയമ നിര്‍മ്മാണവുമായി മുന്നോട്ടു പോകുമെന്നും നാന്‍സി പെലോസി വ്യക്തമാക്കി. ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കുന്നതിന് നാം അടിയന്തരമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഭരണഘടനയെയും ജനാധിപത്യത്തിനും ഭീഷണിയാണ് നിലവിലെ പ്രസിഡന്റെന്നും നാന്‍സി പെലോസി പറഞ്ഞു. അമേരിക്കന്‍ ഭരണഘടനയുടെ 25-ാം ഭേദഗതി പ്രകാരം അധികാരത്തില്‍ തുടരാന്‍ ട്രംപിന് അര്‍ഹതയില്ല. പ്രസിഡന്റ് […]

Read More

പാലായില്‍ യുഡിഎഫിന് വേണ്ടി മത്സരിക്കാന്‍ തയാറാണെന്ന് പി.സി. ജോര്‍ജ്

മാണി സി. കാപ്പന്‍ മുന്നണിയിലേക്ക് എത്തുന്നില്ലെങ്കില്‍ പാലായില്‍ താന്‍ യുഡിഎഫിന് വേണ്ടി മത്സരിക്കാന്‍ തയാറാണെന്ന് പി.സി. ജോര്‍ജ്. യുഡിഎഫിലേക്ക് വന്നാല്‍ മാന്യമായ പരിഗണന കിട്ടണം. പൂഞ്ഞാറിനു പുറമേ കാഞ്ഞിരപ്പള്ളിയോ പാലായോ കൂടി വേണം. മുന്നണി പ്രവേശനത്തില്‍ അന്തിമതീരുമാനം ഇന്നുണ്ടാകുമെന്ന് കരുതുന്നില്ലെന്നും ശുഭപ്രതീക്ഷയുണ്ടെന്നും പി.സി.ജോര്‍ജ് പറഞ്ഞു. അതേസമയം, പി.സി. ജോര്‍ജിനെ യുഡിഎഫില്‍ എടുക്കണമെന്ന ആവശ്യം മുന്നോട്ടുവച്ച്‌ കത്തോലിക്ക സഭ രംഗത്ത് എത്തി. ബിഷപ്പുമാര്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ബന്ധപ്പെട്ടു. എന്നാല്‍ പി.സി. ജോര്‍ജിനെ മുന്നണിയില്‍ എടുക്കുന്നതിനോട് ഒരു വിഭാഗം കോണ്‍ഗ്രസ് […]

Read More