ലോകായുക്തക്കെതിരെ വീണ്ടും കെ.ടി ജലീല്‍; അഭയക്കേസില്‍ ജസ്റ്റിസ് സിറിയക് ജോസഫ് ഇടപെട്ടു
കോഴിക്കോട്: ലോകായുക്തക്കെതിരെ പുതിയ ആരോപണം ഉന്നയിച്ച് വീണ്ടും കെ.ടി ജലീല്‍ എം.എല്‍.എ. സിസ്റ്റര്‍ അഭയ കേസിന്‍റെ മൊഴി പകര്‍പ്പ് പങ്കുവെച്ചാണ് ലോകായുക്തക്കെതിരായ ജലീലിന്‍റെ പുതിയ ആരോപണം. ബാംഗ്ലൂര്‍ ഫോറന്‍സിക് ലാബിലെ ഡോ. എസ്. മാലിനിയുടെ മൊഴിയുടെ പകര്‍പ്പ് ജലീല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം: “പാപത്തിന്റെ ശമ്ബളം വരുന്നതേയുള്ളൂ“ അഭയ കേസിലെ ഒന്നാം പ്രതി ഫാദര്‍ കോട്ടൂരിന്റെ സഹോദരന്‍ വിവാഹം കഴിച്ചിരിക്കുന്നത് നമ്മുടെ “കഥാപുരുഷന്‍ ഏമാന്റെ” ഭാര്യയുടെ സഹോദരിയെയാണ്. (ജോമോന്‍ പുത്തന്‍പുരക്കലിനോട് കടപ്പാട്) തന്റെ […]