Blog Post

Karanavars > News >

സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുന്നു; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: കേരളത്തില്‍ ചൂട് ക്രമാതീതമായി സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ പൊതുപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ശ്രദ്ധിക്കണമെന്നും രാവിലെ 11 മണി മുതല്‍ വൈകിട്ട് മൂന്നു മണി വരെ വെയില്‍ കൊള്ളുന്നത് ഒഴിവാക്കണമെന്നും നിര്‍ദേശം നല്‍കി. നേരിട്ടുള്ള സൂര്യ പ്രകാശം ഏല്‍ക്കാതിരിക്കാന്‍ കുടയോ, തൊപ്പിയോ ഉപയോഗിക്കാം. ചൂട് കാലമായതിനാല്‍ ദാഹമില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കണം. അല്ലെങ്കില്‍ നിര്‍ജലീകരണം മൂലം വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകും. 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍, കുട്ടികള്‍, ഹൃദ്രോഗം തുടങ്ങിയ […]

Read More

അതിര്‍ത്തികള്‍ വീണ്ടുമടച്ച്‌ കര്‍ണാടകം, കേരളത്തില്‍ നിന്നുളളവര്‍ക്ക് കര്‍ശന നിയന്ത്രണം

ബംഗളൂരു: കേരളവുമായുളള അതിര്‍ത്തികള്‍ കര്‍ണാടക വീണ്ടും അടച്ചു. കേരളത്തില്‍ കൊവിഡ് കേസുകള്‍ കൂടിവരുന്ന സാഹചര്യത്തിലാണ് കര്‍ണാടകയുടെ നടപടി. കാസര്‍കോട് ജില്ലയില്‍ അതിര്‍ത്തിയിലെ അഞ്ച് റോഡുകള്‍ ഒഴികെ ചെറുറോഡുകള്‍ ഉള്‍പ്പടെ അടച്ചിട്ടുണ്ട്. ഇതുവഴി കാല്‍നടയാത്രപോലും വിലക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടമാണ് അതിര്‍ത്തകള്‍ അടയ്ക്കാന്‍ തീരുമാനിച്ചത്. വയനാട് ബാവലി ചെക്ക്പോസ്റ്റില്‍ കേരള വാഹനങ്ങള്‍ തടഞ്ഞത് വാക്കുതര്‍ക്കത്തിനും ഗതാഗതകുരുക്കിനും കാരണമായി. ഇവിടെ ചരക്ക് വാഹനങ്ങള്‍ ഉള്‍പ്പടെ കര്‍ണാടക അധികൃതര്‍ തടയുകയായിരുന്നു. ഇതോടെ കേരളത്തിലേക്ക് വന്ന കര്‍ണാടക വാഹനങ്ങള്‍ യാത്രക്കാരും […]

Read More

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; ഏഴു ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: അറബിക്കടലില്‍ ലക്ഷദ്വീപിന് സമീപം രൂപം കൊണ്ട അന്തരീക്ഷ ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ പരക്കെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നി ജില്ലകളിലാണ് ജാഗ്രതാനിര്‍ദേശം നല്‍കിയത്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ഉച്ചക്ക് 2 മണി മുതല്‍ […]

Read More

ബൈക്കില്‍ കെ. എസ്. ആര്‍. ടി. സി വോള്‍വോ ബസിടിച്ച്‌ സംസ്ഥാന വോളിബോള്‍ താരം മരിച്ചു

കൊല്ലം : ബൈക്കില്‍ കെ. എസ്. ആര്‍. ടി. സി വോള്‍വോ ബസിടിച്ച്‌ വോളി ബോള്‍ താരം മരിച്ചു. വെട്ടിക്കവല സ്വദേശി ജയറാമിന്റെ മകന്‍ ശ്രീറാമാണ് (23) മരിച്ചത്. ഇന്നലെ രാത്രി 11. 30 ന് എം. സി റോഡില്‍ ചടയമംലം ജടായുപാറയ്‌ക്ക് സമീപം മേടയില്‍ ജംഗ്‌ഷനിലായിരുന്നു അപകടം. നെടുമങ്ങാട്ട് വോളി ബോള്‍ ടൂര്‍ണമെന്റ് കളിച്ച ശേഷം മടങ്ങവെയാണ് തിരുവനന്തപുരം ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന ബസ് ഇടിച്ചത്. ചടയമംഗലം പൊലീസെത്തി ആംബുലന്‍സില്‍ കടയ്‌ക്കല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. […]

Read More

സംസ്ഥാനത്ത് പബ്ബുകള്‍ വന്നേക്കും

സംസ്ഥാനത്ത് പബ്ബുകള്‍ പ്രവര്‍ത്തനമാരംഭിച്ചേക്കുമെന്ന് സൂചന നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ നാം മുന്നോട്ട് എന്ന പ്രതിവാര പരിപാടിയിലായിരുന്നു സംസ്ഥാനത്ത് പബ്ബുകള്‍ വരുന്നതിനെ കുറിച്ച്‌ സൂചന നല്‍കി മുഖ്യമന്ത്രി സംസാരിച്ചത്. രാത്രി വൈകിയും ജോലി ചെയ്യേണ്ടി വരുന്ന ഐടി ഉദ്യോഗസ്ഥരെ പോലുള്ളവര്‍ക്ക് ജോലി കഴിഞ്ഞ ശേഷം അല്‍പം ഉല്ലസിക്കണമെന്ന് തോന്നിയാല്‍ അതിനുള്ള സൗകര്യം ഇല്ലെന്നുള്ള പരാതിയുണ്ട്. ഇത്തരത്തിലുള്ള ആക്ഷേപം സര്‍ക്കാരിന് മുന്നില്‍ വരുന്നുണ്ട്. അതിനാല്‍ തന്നെ ഇക്കാര്യം ഗൗരവമായി ആലോചിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ബെവ്‌റേജസ് വില്‍പ്പന കേന്ദ്രങ്ങളില്‍ […]

Read More

ഇന്റർനെറ്റ് ഉപയോഗത്തിൽ കേരളം രണ്ടാമത്

മൂന്നരക്കോടിയോളം മാത്രം ജനസംഖ്യയുള്ള കേരളം ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ രാജ്യത്ത് രണ്ടാമത്. 54 ശതമാനമാണ് കേരളത്തിലെ ഇന്റർനെറ്റ് വ്യാപനം. ഒന്നാം സ്ഥാനത്ത് ഡൽഹിയാണ് (69 ശതമാനം). ജനസംഖ്യയുടെ പകുതിയിലധികംപേരും ഇന്റർനെറ്റ് ഉപയോഗിക്കുന്ന കേരളത്തിലിത് അഖിലേന്ത്യാ ശരാശരിയെക്കാൾ ഇരട്ടിയോളമാണ്. രാജ്യത്താകെ അഞ്ചിനും 11-നും ഇടയിലുള്ള ആറരക്കോടിയിലധികം കുട്ടികൾ മൊബൈൽ ഫോൺ വഴിയുള്ള ഇന്റർനെറ്റ് ഉപയോഗിക്കുന്നുണ്ട്. ലാപ്‌ടോപ്‌, ഡെസ്ക് ടോപ്‌ എന്നിവവഴി ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം നാമമാത്രമായെന്നും ഇന്റർനെറ്റ് ആൻഡ്‌ മൊബൈൽ അസോസിയേഷൻ ഒാഫ് ഇന്ത്യയുടെ പഠനങ്ങൾ വ്യക്തമാക്കുന്നു. ഗ്രാമങ്ങളിലും […]

Read More

നാലു കിലോ സവാള വാങ്ങിയാൽ ഒരു ഷർട്ട് സൗജന്യം

കൊല്ലം കളക്ടറേറ്റിനടുത്തെ ഗോപാല വാദ്ധ്യാർ വെജിറ്റബ്ൾസിലാണ് ഈ കൗതുകരമായ ഓഫർ. കടയുടെ അകത്തേക്ക് കയറിയാൽ ഒരു പെട്ടിയിൽ പച്ചക്കറിക്കു പകരം ഷർട്ടുകൾ. നാലു കിലോ സവാള വാങ്ങിയാൽ ഒരു ഷർട്ട് സൗജന്യം. നാലു കിലോയ്ക്ക് മുന്നൂറ് രൂപയാണ് വില. വിലക്കയറ്റം ആയതിനാൽ ആളുകളെ ആകർഷിക്കാനാണ് ഇത്തരമൊരു ഓഫറെന്ന് ഉടമ പ്രകാശ് പറയുന്നു. 300 രൂപയുടെ സാധനത്തിന് ഷർട്ട് സൗജന്യമായി നൽകിയാൽ സവാള കരയിക്കില്ലേ എന്ന് ചോദിച്ചാൽ കൈനഷ്ടം തന്നെയെന്നാണ് പ്രകാശിന്റെ മറുപടി. എങ്കിലും ആകെ ലാഭത്തിന്റെ ഒരു […]

Read More

വിവാദമായി ചീഫ് സെക്രട്ടറിയുടെ ലേഖനം

മാവോയിസ്റ്റുകൾക്കു മനുഷ്യാവകാശത്തിന് അർഹതയില്ലെന്ന ചീഫ് സെക്രട്ടറി ടോം ജോസിന്റെ ലേഖനം വിവാദത്തിൽ. നിയമസഭാ സമ്മേളനം നടക്കവെ അനുമതിയില്ലാതെ ചീഫ് സെക്രട്ടറി ലേഖനമെഴുതിയതിനെ പ്രതിപക്ഷവും ഭരണമുന്നണിയിലെ ഘടകകക്ഷിയായ സിപിഐയും രൂക്ഷമായി വിമർശിച്ചു. ചീഫ് സെക്രട്ടറിക്കെതിരെ കടുത്ത ഭാഷയിലാണു സിപിഐ പ്രതികരിച്ചത്. പൊലീസ് നടപടിക്കെതിരെ മജിസ്റ്റീരിയൽ അന്വേഷണമാവശ്യപ്പെട്ടു പാർട്ടി പ്രതിനിധി സംഘം റിപ്പോർട്ട് സമർപ്പിച്ച ഇന്നലെത്തന്നെ ലേഖനം പ്രസിദ്ധീകരിച്ചതു തങ്ങളെ ഒതുക്കാനാണെന്നാണു സിപിഐയുടെ വിലയിരുത്തൽ. സഭ സമ്മേളിക്കവെ സർക്കാർ അനുമതി പോലും വാങ്ങാതെയുള്ള ലേഖനമെഴുത്ത് തങ്ങളുടെ ആവശ്യം അട്ടിമറിക്കാനുള്ള ഉന്നതതല […]

Read More

വാഹന പരിശോധന കണ്ട് ബൈക്ക് നിർത്താതെ പാഞ്ഞ യുവാവ് വീട്ടിലെത്തിയപ്പോൾ ഞെട്ടി

പരിശോധനയ്ക്കു നിന്നിരുന്ന ഉദ്യോഗസ്ഥർ വീട്ടിൽ. കോടാലി സ്വദേശി അഖിലാണ് ഹെൽമറ്റ് ധരിക്കാതെ ബൈക്ക് ഓടിക്കുന്നതിനിടെ പരിശോധകരെ കണ്ട് നിർത്താതെ പോയത്. സ്മാർട്ട് ട്രേസർ വഴി വിലാസം കണ്ടെടുത്ത ഉദ്യോഗസ്ഥർ വീട്ടിലെത്തി കുറച്ചു സമയം കാത്തിരുന്ന ശേഷമാണ് അഖിൽ എത്തിയത്. 10,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോകുകയോ അപകടകരമായി വാഹനം ഓടിച്ചു പിടികൂടുകയോ ചെയ്യുന്നവരെ ഒരാഴ്ച താലൂക്ക് ആശുപത്രിയിൽ സന്നദ്ധ സേവനത്തിനും നിയോഗിക്കും. ഇത്തരത്തിൽ 3 പേരെ ആശുപത്രി സേവനത്തിനായി നിയോഗിച്ചതായി ഉദ്യോഗസ്ഥർ […]

Read More

വാഹനത്തിനു സൈഡ് കൊടുക്കത്തിനെ ചൊല്ലി ഉള്ള തർക്കത്തിൽ അരുംകൊല

തിരുവനന്തപുരം∙ വാഹനത്തിന് സൈഡു നൽകിയില്ലെന്നതിന്റെ പേരിൽ യുവാവിനെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്ത്. വെള്ളിയാഴ്ച രാത്രി ആഴാകുളം ജംക്‌ഷനിലാണ് സംഭവം. കുത്തേറ്റ കോവളം തൊഴിച്ചൽ പുളിനിന്നവിള തോട്ടരികത്ത് വീട്ടിൽ  സുഗുണൻ–രാഗിണി ദമ്പതിമാരുടെ മകൻ സുരാജ്(23) ആണ് മരിച്ചത്. സുഹൃത്തും അയൽ വാസിയുമായ വിനീഷ് ചന്ദ്രൻ(21) ഗുരുതര പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്. സംഭവത്തോടനുബന്ധിച്ച്  ഓട്ടോ ഡ്രൈവർ കോവളം തൊഴിച്ചൽ നിവാസി മനു(28) കോവളം പൊലീസ് കസ്റ്റഡിയിലാണ്. കുത്തേറ്റവരും പ്രതിയുമായി മുൻ വൈരാഗ്യമുണ്ടായിരുന്നുവെന്നു പൊലീസ് പറഞ്ഞു. […]

Read More