അതീവ ജാഗ്രത : ഇടുക്കി മേഖലകളിൽ ശക്തമായ മഴ തുടരുന്നു
കേരളത്തിലെ മലയോര മേഖലകളിൽ, പ്രത്യേകിച്ചും ഇടുക്കി ജില്ലയിൽ കാലവർഷം വീണ്ടും ശക്തമാകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയെ തുടർന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ജനജീവിതം സ്തംഭിപ്പിച്ചിരിക്കുകയാണ്. തുടർച്ചയായ പെയ്യുന്ന മഴയെ തുടർന്ന് ജില്ലയിലെ പ്രധാന അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് ഗണ്യമായി വർദ്ധിച്ചു. മലങ്കര, കല്ലാർകുട്ടി, പാംബ്ല തുടങ്ങിയ അണക്കെട്ടുകളുടെ ഷട്ടറുകൾ ജലനിരപ്പ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തുറന്നു പ്രവർത്തിപ്പിച്ചിരിക്കുകയാണ്. തൊടുപുഴയ്ക്കടുത്തുള്ള അടൂർമലയിലും സമാനമായ രീതിയിൽ മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അടിമാലിക്ക് സമീപം കൊച്ചി-ധനുഷ്കോടി ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ […]