Blog Post

Karanavars > News >

ഷട്ടറിട്ട ബസില്‍ നട്ടുച്ചയ്ക്ക് സ്കൂള്‍ യൂണിഫോമില്‍ പെണ്‍കുട്ടിയെ കണ്ടപ്പോള്‍ നാട്ടുകാര്‍ക്ക് സംശയം, രഹസ്യമായി എത്തിയ പൊലീസ് ഉള്ളിലേക്ക് കയറിയപ്പോള്‍ കണ്ടത്

പാലാ: സ്വകാര്യ ബസില്‍ എട്ടാം ക്ളാസുകാരി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. പീഡിപ്പിച്ച ബസ് കണ്ടക്ടര്‍ കോട്ടയം സംക്രാന്തി തുണ്ടിപ്പറമ്ബില്‍ അഫ്‌സല്‍ (31), ഒത്താശ ചെയ്തുകൊടുത്ത കട്ടപ്പന സ്വദേശി ഡ്രൈവര്‍ എബിന്‍ (38) എന്നിവരാണ് അറസ്റ്റിലായത്. ഇരുവര്‍ക്കുമെതിരെ പോക്‌സോ പ്രകാരം കേസെടുക്കുകയും ബസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഒത്താശ ചെയ്ത മറ്റൊരു കണ്ടക്ടര്‍ ഓടി രക്ഷപ്പെട്ടു. ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. ഷട്ടറിട്ട് പാര്‍ക്കു ചെയ്തിരുന്ന ബസില്‍ സംശയകരമായ സാഹചര്യത്തില്‍ പെണ്‍കുട്ടിയെയും യുവാവിനെയും കണ്ട ഒരാള്‍ […]

Read More

സംസ്ഥാനത്ത് സ്‌കൂളുകള്‍ അടയ്ക്കും; ഒമ്ബതാം ക്ലാസ് വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍. സ്‌കൂളുകളില്‍ ഇനി മുതല്‍ ഒമ്ബതാം ക്ലാസ് വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമായിരിക്കും. രണ്ടാഴ്ചയ്‌ത്തേക്കാണ് നിയന്ത്രണം. ഉയര്‍ന്ന ക്ലാസുകളും കോളേജുകളും പ്രവര്‍ത്തിക്കും. അതേസമയം, വാരാന്ത്യ നിയന്ത്രണങ്ങളും രാത്രി കര്‍ഫ്യൂവും ഉണ്ടാകില്ല. ഏതെങ്കിലും സ്ഥാപനങ്ങളില്‍ കോവിഡ് രൂക്ഷമായാല്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് സ്ഥാപനം തത്കാലം അടച്ചിടാമെന്നും ഇന്നു ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായി.

Read More

നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ഡിവൈഎസ്പി ബൈജു പൗലോസിന്റെ കയ്യിലുണ്ട്; എത്രയും പെട്ടെന്ന് കോടതിക്ക് കൈമാറിയില്ലെങ്കില്‍ ദുരുപയോഗം ചെയ്യപ്പെടും: ദിലീപ് കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച ശേഷം പകര്‍ത്തിയ ദൃശ്യങ്ങള്‍ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസിന്റെ കയ്യിലുണ്ടെന്ന് നടന്‍ ദിലീപ് കോടതിയില്‍. ദിലീപിന്റെ നിര്‍മാണ കമ്ബനിയായ ഗ്രാന്റ് പ്രൊഡക്ഷന്‍സില്‍ ഈ ദൃശ്യങ്ങള്‍ എത്തിയോ എന്ന് പരിശോധന നടത്തിയതും ബൈജു പൗലോസാണ്. ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ മറ്റുള്ളവരുടെ കയ്യില്‍ എത്താനും ദുരുപയോഗപ്പെടുത്താനും സാദ്ധ്യതയുണ്ടെന്നും അതിനാല്‍ ഉടന്‍ തന്നെയിത് കോടതിക്ക് കൈമാറാന്‍ ബൈജു പൗലോസിനോട് നിര്‍ദ്ദേശിക്കണമെന്നുമാണ് ഹര്‍ജിയില്‍ ദിലീപ് ആവശ്യപ്പെട്ടത്. വിചാരണക്കോടതിയിലാണ് ദിലീപ് ഈ ആവശ്യങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു […]

Read More

ഓടുന്ന ബസ്സിൽ CPR നൽകി യുവാവിന്റെ ജീവൻ രക്ഷിച്ച സ്റ്റാഫ്‌ നഴ്‌സ്‌ Mrs ലിജി എം അലക്സിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ…

സ്റ്റാഫ്‌ നഴ്സിന്റെ സമയോചിതമായ ഇടപെടലിൽ യുവാവിന് ലഭിച്ചത് പുനർജന്മം. കൊട്ടിയം ഹോളിക്രോസ്സ് ഹോസ്പിറ്റലിലെ സ്റ്റാഫ്‌ നഴ്സായ ലിജി ഇന്നലെ വൈകിട്ട് ഏകദേശം എട്ടര മണിയോടെ ഡ്യൂട്ടി കഴിഞ്ഞു കൊല്ലം വടക്കേവിളയിലുള്ള വീട്ടിലേക്ക് പോകുന്നതിനായി അതുവഴിവന്ന KSRTC ബസ്സിൽ കയറിയതായിരുന്നു. പറക്കുളം എത്താറായപ്പോൾ ബസ് കണ്ടക്ടർ വെള്ളം ചോദിച്ചു നടക്കുന്നത് കണ്ട് എന്താണ് കാര്യം എന്നന്വേഷിക്കാനാണ് രാജീവ്‌ എന്ന ചെറുപ്പക്കാരന്റെ സീറ്റിനടുത്തേക്ക് എത്തിയത്. ലിജി അടുത്തെത്തുമ്പോഴേക്കും രാജീവ്‌ കുഴഞ്ഞു വീണിരുന്നു. ലിജി ഉടനെ യുവാവിന്റെ കരോട്ടിഡ് പൾസ് നോക്കിയപ്പോൾ പൾസ് ഇല്ലെന്ന് […]

Read More

സംസ്ഥാനത്ത് ക്രമസമാധാനം ഇല്ലാതാക്കാന്‍ കോണ്‍ഗ്രസും വര്‍ഗീയ ശക്തികളും ശ്രമിക്കുന്നു; മുഖ്യമന്ത്രി

സംസ്ഥാനത്ത് ക്രമസമാധാനം ഇല്ലാതാക്കാന്‍ കോണ്‍ഗ്രസും വര്‍ഗീയ ശക്തികളും ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ ഒരു വികസനവും നടക്കരുതെന്നാണ് ഇവരുടെ ആഗ്രഹം. രാഷ്ട്രീയ വിരോധത്തിന്‍്റെ പേരില്‍ വികസനത്തെ എതിര്‍ക്കുന്നതെന്തിനെന്നും മുഖ്യമന്ത്രി ചോദിച്ചു .ബി ജെ.പി രാജ്യത്ത് വിനാശമാണ് ഉണ്ടാക്കുന്നത്.രാജ്യത്ത് കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.സി പി ഐ എം തിരുവനന്തപുരം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമമാണ് നടക്കുന്നത് .ബിജെപിക്കൊപ്പം പല തരം മുഖം മൂടി […]

Read More

കോടതി മുറിക്കുളളില്‍വച്ച്‌ നീതിദേവത അരുംകൊലചെയ്യപ്പെട്ട ദിവസം: വിധിയില്‍ പ്രതികരിച്ച്‌ ലൂസികളപ്പുര

കോട്ടയം: പീഡന കേസില്‍ പ്രതി ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട കോടതി വിധിയില്‍ പ്രതികരിച്ച്‌ സിസ്റ്റര്‍ ലൂസി കളപ്പുര. കോടതി മുറിക്കുളളില്‍വച്ച്‌ നീതിദേവത അരുംകൊലചെയ്യപ്പെട്ട ദിവസം! എന്നാണ് സിസ്റ്റര്‍ വിധിയെ വിശേഷിപ്പിച്ചത്. ഫേസ്ബുക്കിലൂടെയായിരുന്നു സിസ്റ്ററിന്റെ പ്രതികരണം.ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ കുറ്റക്കാരനല്ലെന്നാണ് കോടതി വിധി പ്രഖ്യാപിച്ചത്. ബിഷപ്പ് കുറ്റം ചെയ്തെന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് കോടതി വിധി പ്രസ്താവത്തില്‍ പറഞ്ഞു. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്. വിധി കേള്‍ക്കാന്‍ കോടതിയില്‍ ബിഷപ്പ് ഫ്രാങ്കോ […]

Read More

കോവിഡ് അതിരൂക്ഷം; ഒപ്പം ഒമിക്രോണും; ഇന്നു മുതല്‍ ആരാധനാലയങ്ങള്‍ അടച്ചിടും; നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ തമിഴ്‌നാട്

ചെന്നൈ: കോവിഡ് വ്യാപനവും ഒമിക്രോണ്‍ കേസുകളും അതിവേഗം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ തമിഴ്‌നാട് സര്‍ക്കാര്‍. ഇന്നു മുതല്‍ ജനുവരി 18 വരെ ആരാധനാലയങ്ങളില്‍ പൊതു ജനങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചു. ജനുവരി 16 ഞായറാഴ്ച സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നടപ്പിലാക്കാനും തീരുമാനമായി. കഴിഞ്ഞ ദിവസം മാത്രം 20,911 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ആകെ കേസുകള്‍ 28,68.500. മൊത്തം കൊവിഡ് മരണങ്ങള്‍ 36,930 ആണ്. 1,03,616 കൊവിഡ് ബാധിതരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്. ലോക്ക്ഡൗണില്‍ നിന്ന് അവശ്യസേവനങ്ങളെ ഒഴിവാക്കും. പൊതുഗതാഗതങ്ങളില്‍ […]

Read More

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടു

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ കോടതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടു. ബിഷപ്പ് കുറ്റം ചെയ്തെന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് കോടതി വിധി പ്രസ്താവത്തില്‍ പറഞ്ഞു. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്. വിധി കേട്ട് കോടതി മുറിയില്‍ വെച്ച്‌ ഫ്രാങ്കോ മുളയ്ക്കല്‍ പൊട്ടിക്കരഞ്ഞു. അഭിഭാഷകനെ കെട്ടിപ്പിടിച്ച്‌ ആണ് ഫ്രാങ്കോ തന്റെ നന്ദി പ്രകടിപ്പിച്ചത്. ദൈവത്തിന് സ്തുതി എന്നും സത്യം തെളിഞ്ഞുവെന്നും ഫ്രാങ്കോ പ്രതികരിച്ചു. വിധി കേള്‍ക്കാന്‍ കോടതിയില്‍ ബിഷപ്പ് […]

Read More

വീണ്ടും പ്രതിഷേധം: കെ-റെയില്‍ കല്ലുകള്‍ പിഴുതെടുത്ത് കൂട്ടിയിട്ട് റീത്ത് വച്ചു

കണ്ണൂര്‍: സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ–റെയിലിനെതിരെ വീണ്ടും പ്രതിഷേധം. കണ്ണൂര്‍ മാടായിപ്പാറയില്‍ വീണ്ടും കെ റെയില്‍ അതിരടയാള കല്ല് പിഴുത് മാറ്റി. മുന്‍പ് രണ്ട് തവണ ഇവിടെ സര്‍വേ കല്ല് പിഴുതെറിഞ്ഞിരുന്നു. ഇത്തവണ എട്ട് കല്ലുകളാണ് പിഴുതെടുത്തത്. തുടര്‍ന്ന് ഇവ കൂട്ടിയിട്ട ശേഷം റീത്ത് വച്ച നിലയിലാണ് കണ്ടെത്തിയിരിക്കുന്നത്. പഴയങ്ങാടി പൊലീസ് അന്വേഷണം ആരംഭിച്ചു. കെ–റെയില്‍ എന്ത് വിലകൊടുത്തും നടപ്പിലാക്കുമെന്ന സര്‍ക്കാര്‍ നയത്തിനെതിരെ പ്രതിപക്ഷമടക്കമുള്ള പാര്‍ട്ടികളും, പരിസ്ഥിതി സംഘടനകളും രംഗത്തെത്തിയിരുന്നു. അടയാള കല്ലുകള്‍ പിഴുതെറിയാന്‍ കെ.പി.സി.സി അദ്ധ്യക്ഷന്‍ […]

Read More

കേരളത്തിലെ യുവാക്കളെ ഓണ്‍ലൈന്‍ വഴി ഐ.എസ് ഭീകരവാദം പരിശീലിപ്പിക്കുന്നു -കെ.സുരേന്ദ്രന്‍

കേരളത്തെ വര്‍ഗീയതയിലൂടെ ഭിന്നിപ്പിച്ച്‌ കലാപമുണ്ടാക്കാന്‍ ആഗോള ഇസ്‍ലാമിക ഭീകര സംഘടനയായ ഐ.എസ് ശ്രമിക്കുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേരളത്തിലെ യുവാക്കള്‍ക്കായി ഓണ്‍ലൈന്‍ വഴി ഭീകരവാദ പരിശീലനം നടത്തുകയാണ് ആഗോള ഭീകരസംഘടനയായ ഐ.എസ് ചെയ്യുന്നതെന്നും പോപ്പുലര്‍ ഫ്രണ്ട് ഭീകരതക്കെതിരെ ബി.ജെ.പി നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. പ്രമുഖ ദേശീയ മാധ്യമം പുറത്തുകൊണ്ടു വന്ന ഈ വാര്‍ത്ത അറിഞ്ഞിട്ടും സംസ്ഥാനം ഒരു നടപടിയുമെടുക്കുന്നില്ല. കേരള സമൂഹത്തിലേക്ക് ആദ്യമായി മതവാദം കുത്തിവെച്ചത് മഅദനിയാണ്. ഇന്ന് മഅദനി […]

Read More