Blog Post

Karanavars > News >

നിയന്ത്രണം കടുപ്പിക്കും, സമ്ബൂര്‍ണ അടച്ചിടലുണ്ടാകില്ല; സംസ്ഥാനത്ത് അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: രണ്ടാം തരംഗത്തെ അപേക്ഷിച്ച്‌ കേരളത്തിലിപ്പോഴുണ്ടായിരിക്കുന്ന കൊവിഡ് വ്യാപനം അതിരൂക്ഷമാണെന്നും കര്‍ശന ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അമേരിക്കയിലുള്ള മുഖ്യമന്ത്രി ഓണ്‍ലൈന്‍ വഴിയാണ് മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തത്. മന്ത്രി ഓഫീസുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും പൊലീസിലും ആരോഗ്യപ്രവര്‍ത്തകരിലുമെല്ലാം കൊവിഡ് പിടിമുറുക്കിയതോടെയാണ് സര്‍ക്കാര്‍ നിയന്ത്രണം കടുപ്പിക്കാന്‍ ഒരുങ്ങുന്നത്. നാളെ വൈകിട്ട് നടക്കുന്ന അവലോകന യോഗത്തിലാണ് തീരുമാനമെടുക്കുക. സമ്ബൂര്‍ണ അടച്ചിടലുണ്ടാകില്ലെന്ന സൂചനയാണ് ലഭിക്കുന്നത്. രണ്ടാം തരംഗത്തെ അപേക്ഷിച്ച്‌ ആശുപത്രികളില്‍ അഡ്‌മിറ്റ് ചെയ്യേണ്ട രോഗികളുടെ എണ്ണത്തില്‍ കുറവ് സംഭവിച്ചിട്ടുണ്ട്. എങ്കിലും ആശുപത്രി […]

Read More

അബുദാബിയില്‍ വിമാനത്താവളത്തിന് സമീപം സ്‌ഫോടനം; മൂന്ന് ഇന്ധനടാങ്കറുകള്‍ പൊട്ടിത്തെറിച്ചു

അബുദാബി: മുസഫയില്‍ എണ്ണ ടാങ്കറുകള്‍ പൊട്ടിത്തെറിച്ചു. അഡ്നോക് സംഭരണ ടാങ്കുകള്‍ക്ക് സമീപം തീപിടിത്തമുണ്ടായതിനെ തുടര്‍ന്നാണ് മൂന്ന് പെട്രോളിയം ടാങ്കറുകള്‍ പൊട്ടിത്തെറിച്ചത്. മുഹമ്മദ് ബിന്‍ സായിദ് സിറ്റിക്ക് സമീപം മുസഫയിലെ ഐസിഎഡി 3 ലാണ് സ്‌ഫോടനം നടന്നത്. സ്ഫോടനത്തില്‍ കാര്യമായ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ നിര്‍മാണ മേഖലയിലും ചെറിയ തീപിടിത്തമുണ്ടായി. സംഭവത്തിന് പിന്നില്‍ ഡ്രോണ്‍ ആക്രമണമാണെന്ന് സംശയിക്കുന്നതായി അബുദാബി പൊലിസ് അറിയിച്ചു.അധികൃതര്‍ വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

സുധാകരന്‍ തോക്ക് കൊണ്ടുനടക്കുന്ന കോണ്‍ഗ്രസുകാരന്‍ -പി.സി ചാക്കോ

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ. തോക്ക് കൊണ്ടുനടക്കുകയും അക്രമത്തിന് ആഹ്വാനം ചെയ്യുകയും ചെയ്യുന്ന കോണ്‍ഗ്രസ് നേതാവാണ് കെ. സുധാകരനെന്ന് പി.സി. ചാക്കോ പറഞ്ഞു. ‘കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനില്‍നിന്ന് നല്ല വാക്ക് ഉണ്ടാകുമെന്ന് കേരളത്തില്‍ ആരും കരുതുന്നില്ലല്ലോ. സുധാകരന്റെ പശ്ചാത്തലം അതല്ലേ? സുധാകരന്‍ അക്രമത്തിന് ആഹ്വാനം ചെയ്യുകയും തോക്ക് കൊണ്ടുനടക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ് നേതാവാണ്.’ ‘കോണ്‍ഗ്രസില്‍ ആരും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നവരല്ല. നിര്‍ഭാഗ്യവശാല്‍ കെ.പി.സി.സി പ്രസിഡന്റ് എന്ന പദവിയില്‍ […]

Read More

കുട്ടികള്‍ക്കുള്ള പ്രതിരോധ വാക്സിന്‍ രണ്ട് ദിവസത്തിനകം ലഭ്യമാകും -വീണാ ജോര്‍ജ്

തിരുവനന്തപുരം: കുട്ടികള്‍ക്കുള്ള രോഗ പ്രതിരോധ വാക്സിന്‍ രണ്ട് ദിവസത്തിനകം ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഒരു ലക്ഷം ഡോസ് പോളിയോ വൈറസ് പ്രതിരോധ വാക്സിന്‍ (ഐ.പി.വി.), ഒരു ലക്ഷം ഡോസ് ന്യൂമോണിയയ്ക്കെതിരെയുള്ള ന്യൂമോകോക്കല്‍ കോന്‍ജുഗേറ്റ് വാക്സിന്‍ (പി.വി.സി.), 1.40 ലക്ഷം ഡോസ് റോട്ടാ വൈറസ് വാക്സിന്‍ എന്നിങ്ങനെയാണ് അനുവദിച്ചിരിക്കുന്നത്. വാക്സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് എത്രയും വേഗം വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തിക്കും. നേരത്തെ തന്നെ വാക്സിന്‍ ആവശ്യമുള്ള കാര്യം കേന്ദ്ര സര്‍ക്കാറിനെ […]

Read More

നാളെ മുതല്‍ പൊന്മുടിയിലും അഗസ്ത്യാര്‍കൂടത്തിലും സന്ദര്‍ശകര്‍ക്ക് പ്രവേശന വിലക്ക്

സംസ്ഥാനത്തെ കൊവിഡ്,ഒമൈക്രോണ്‍ വ്യാപന സാഹചര്യത്തില്‍ പൊന്മുടിയില്‍ നാളെ മുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍. ഓണ്‍ലൈന്‍ ബുക്കിംഗ് ചെയ്തവര്‍ക്ക് തുക തിരികെ നല്‍കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമാന നിയന്ത്രണം അഗസ്ത്യാര്‍കൂടം ട്രക്കിംഗിനും ഏര്‍പ്പെടുത്തി. നാളെ മുതല്‍ അടുത്ത മാസം 26 വരെയാണ് നിയന്ത്രണം. 02.2022 വരെ ഓണ്‍ലൈനായി ബുക്ക് ചെയ്തിരുന്ന എല്ലാ ബുക്കിംഗും ക്യാന്‍സല്‍ ചെയ്തിട്ടുണ്ട്. ഓരോ ദിവസത്തെയും ഓണ്‍ലൈന്‍ ബുക്കിംഗ് ചെയ്തവര്‍ക്ക് തുക തിരികെ നല്‍കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓഫ് ലൈന്‍ ബുക്കിംഗ് […]

Read More

ഷാനിന്റെ കൊലയ്ക്ക് പിന്നില്‍ മുന്‍ വൈരാഗ്യം, തട്ടിക്കൊണ്ടുപോയ യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി

കോട്ടയം: യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്റ്റേഷന് മുന്നിലിട്ട സംഭവത്തില്‍ നടുക്കം വിട്ടുമാറാതെ കോട്ടയം. യുവാവിനെ കൊന്ന് മൃതദേഹം ഈസ്റ്റ് പോലീസ് സ്റ്റേഷന് മുന്നിലിട്ടെന്ന വാര്‍ത്ത കേട്ടാണ് തിങ്കളാഴ്ച നഗരം ഉറക്കമുണര്‍ന്നത്. അടുത്തിടെ ഒട്ടേറെ ഗുണ്ടാ ആക്രമണങ്ങളാണ് കോട്ടയത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ജോമോന്‍ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് വിമലഗിരി സ്വദേശിയായ ഷാന്‍ ബാബുവിന്റെ മൃതദേഹവുമായി ഈസ്റ്റ് പോലീസ് സ്റ്റേഷന് മുന്നിലെത്തിയത്. പോലീസുകാരെ ബഹളം വെച്ച്‌ വിളിച്ചു വരുത്തിയ ശേഷം ഷാനിനെ താന്‍ കൊലപ്പെടുത്തിയതായി […]

Read More

തിരുവാതിര വിവാദം കെട്ടടങ്ങുംമുമ്പേ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ തട്ടുപൊളിപ്പന്‍ ഗാനമേള……

പാറശ്ശാല:  മെഗാതിരുവാതിര വിവാദമായതിന് പിന്നാലെ സിപിഎം തിരുവനന്തപുരം ജില്ലാസമ്മേളന വേദിയില്‍ ഗാനമേളയും. സമാപന സമ്മേളനത്തിന് മുന്നോടിയായാണ് പ്രതിനിധികള്‍ക്കും പ്രവര്‍ത്തകര്‍ക്കുമായി ഗാനമേള നടത്തിയത്. ടിപിആര്‍ 30 ശതമാനത്തിന് മേലെ നില്‍ക്കുന്ന ജില്ലയില്‍ പൊതുപരിപാടികള്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശം നിലനില്‍ക്കുമ്പോഴാണ് ഇതെല്ലാം പാടേ അവഗണിച്ചുകൊണ്ടാണ് ഗാനമേള നടന്നത്. സമ്മേളന തലേന്നത്തെ മെഗാ തിരുവാതിരയുണ്ടാക്കിയ പൊല്ലാപ്പൊന്നും കണക്കിലെടുക്കാതെയായിരുന്നു ഗാനമേള സംഘടിപ്പിച്ചത്. പ്രതിനിധികള്‍ക്കൊപ്പം നേതാക്കളും റെഡ് വാളണ്ടിയര്‍മാരും പ്രാദേശിയ നേതാക്കളും സംഘാടകരും ഗാനമേള ആസ്വദിച്ചു. ജില്ലയില്‍ ഒരുതരത്തിലുള്ള പൊതുപരിപാടിയും പാടില്ലെന്ന് ചീഫ് സെക്രട്ടറിയുടെ […]

Read More

രാ​ജ്യ​ത്ത് കോ​വി​ഡ് കു​തി​ച്ചു​യ​രു​ന്നു; 2.58 ല​ക്ഷം പേ​ര്‍​ക്ക് കൂ​ടി രോ​ഗം

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധ കു​തി​ച്ചു​യ​രു​ക​യാ​ണെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. 24 മ​ണി​ക്കൂ​റി​നി​ടെ 2.58 ല​ക്ഷം പേ​ര്‍​ക്കാ​ണ് രാ​ജ്യ​ത്ത് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 385 മ​ര​ണ​ങ്ങ​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്കും ഉ​യ​ര്‍​ന്ന നി​ല​യി​ലാ​ണ്. നി​ല​വി​ല്‍ 16 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ലാ​ണ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. അ​തേ​സ​മ​യം തൊ​ട്ടു​മു​ന്‍​പ​ത്തെ ദി​വ​സ​ത്തേ​ക്കാ​ള്‍ അ​ഞ്ച് ശ​ത​മാ​നം രോ​ഗി​ക​ളു​ടെ എ​ണ്ണം ഇ​ന്ന് കു​റ​വാ​ണെ​ന്ന നേ​രി​യ ആ​ശ്വാ​സ​മു​ണ്ട്. നി​ല​വി​ല്‍ രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച്‌ 3.73 കോ​ടി ആ​ളു​ക​ള്‍ ചി​കി​ത്സ​യി​ലു​ണ്ട്. ഒ​മി​ക്രോ​ണ്‍ വ​ക​ഭേ​ദം ബാ​ധി​ച്ച 8,209 […]

Read More

നിര്‍ബന്ധിത വാക്‌സിനേഷന്‍ നടപ്പിലാക്കില്ല; കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് നിര്‍ബന്ധിത വാക്‌സിനേഷന്‍ നടപ്പിലാക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധിതമാക്കുന്ന ഒരു എസ്‌ഒപിയും പുറപ്പെടുവിച്ചിട്ടില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. വ്യക്തികളുടെ സമ്മതം കൂടാതെ നിര്‍ബന്ധിച്ച്‌ വാക്‌സിന്‍ നല്‍കില്ലെന്നും വാക്‌സിന്‍ എടുക്കുന്നവരോട് അതിന്‍്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ച്‌ വിശദീകരിക്കാറുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഭിന്നശേഷിക്കര്‍ക്ക് വാക്‌സിനേഷന്‍ എളുപ്പത്തില്‍ ലഭ്യമാക്കണമെന്ന് ഹരജിയോട് പ്രതികരിക്കവേയാണ് കേന്ദ്രം നിലപാട് അറിയിച്ചത്. എല്ലാ പൗരന്മാരും വാക്സിനേഷന്‍ എടുക്കണമെന്ന് വിവിധ പ്രിന്റ്, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ കൃത്യമായി ഉപദേശിക്കുകയും, പരസ്യം ചെയ്യുകയും ആശയവിനിമയം നടത്തുകയും […]

Read More

നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വിധി: 8 സാക്ഷികളെ വീണ്ടും വിസ്തരിക്കും, അനുമതി നല്‍കി കോടതി

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. കേസില‍ 8 സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ കോടതി അനുമതി നല്‍കി. ഫോണ്‍ രേഖകള്‍ പരിശോധിക്കാനും ഇവരെ വിളിച്ച്‌ വരുത്താനും കോടതി അനുമതി നല്‍കിയിട്ടുണ്ട്. കേസില്‍ എട്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം തള്ളിയതിനെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം കേസില്‍ നിര്‍ണായക വ്യക്തിയായ വിഐപിയെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് സൂചന. ഇക്കാര്യത്തില്‍ ചില വ്യക്തകള്‍ വരുത്തുന്നതിന് വിഐപിയാണെന്ന് സംശയത്തിലുള്ള മൂന്ന് പേരുടെ ശബ്ദ സാംപിള്‍ ശേഖരിച്ചേക്കും.ദിലീപ്, കാവ്യ മാധവന്‍, […]

Read More