Blog Post

Karanavars > News >

യോഗി ആദിത്യനാഥ് യുപി മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം ബിജെപി നിയമസഭാ കക്ഷി നേതാവായി യോഗി ആദിത്യനാഥിനെ ഏകകണ്ഠമായി തരഞ്ഞെടുത്തു. ഇന്നലെ നടന്ന ബിജെപി എംഎല്‍എമാരുടെ യോഗം, യോഗിയെ നിയമസഭാകക്ഷി നേതാവായി തfരഞ്ഞെടുത്തു. അമിത് ഷാ പങ്കെടുത്ത എംല്‍എമാരുടെ യോഗമാണ് എതിരില്ലാതെ യോഗി ആദിത്യനാഥിനെ വീണ്ടും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി പദത്തിലേക്ക് തിരഞ്ഞെടുത്തത്. പുതുതായി തരഞ്ഞെടുക്കപ്പെട്ട പാര്‍ട്ടി എംഎല്‍എമാരുടെ യോഗത്തില്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് സുരേഷ് കുമാര്‍ […]

Read More

ചരിത്രം കുറിച്ച്‌ ഹെലികോപ്റ്ററിന് വാഹനപൂജ; ഗുരുവായൂരിലെ പൂജ രവി പിളളയുടെ എച്ച്‌ -145 ഡി 3 എയര്‍ ബസിന്

ഗുരുവായൂര്‍: ചരിത്രത്തിലിടം പിടിച്ച്‌ ഗുരുവായൂരിലെ ഒരു വാഹനപൂജ. ആര്‍ പി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ ബി.രവിപിള്ള വാങ്ങിയ ആഡംബര ഹെലികോപ്ടറിന് നടത്തിയ പൂജയാണ് ഏറെ വ്യത്യസ്തവും ചരിത്രത്തില്‍ ആദ്യത്തേതുമായത്. 100 കോടിയോളം രൂപ മുടക്കിയാണ് രവി പിള്ള എച്ച്‌ -145 ഡി 3 എയര്‍ ബസ് വാങ്ങിയത്. ലോകത്താകെ 1,500 എണ്ണം മാത്രമുള്ള ആഡംബര ഹെലികോപ്റ്ററുകളില്‍ ഒന്നാണിത്. വൈകിട്ട് മൂന്നുമണിയോടെ അരിയന്നൂര്‍ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലാണ് ഹെലികോപ്ടര്‍ ലാന്‍ഡുചെയ്തത്. തുടര്‍ന്ന് ഹെലികോപ്ടര്‍ ക്ഷേത്രത്തിന് അഭിമുഖമായി നിറുത്തിയശേഷം മുന്നില്‍ […]

Read More

സമരക്കാരെ കയറ്റിയ പൊലീസ് വാഹനത്തിലെ ഡീസല്‍ തീര്‍ന്നു: ദാരിദ്ര്യം പിടിച്ച സര്‍ക്കാരാണ് കെ റെയിലിനായി ഓടുന്നത്, വിമര്‍ശനം

കോഴിക്കോട്: കലക്‌ട്രേറ്റിന് മുന്നില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് സമരത്തിനിടെ പോലീസ് വാഹനത്തില്‍ ഡീസല്‍ തീര്‍ന്നത് സര്‍ക്കാരിന് നാണക്കേടായി. സമരക്കാരെ അറസ്റ്റ് ചെയ്ത് കൊണ്ട് പോവാന്‍ വന്ന പൊലീസ് വാഹനത്തിലെ ഡീസല്‍ ആണ് തീര്‍ന്നത്. ഇതോടെ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ പോലീസ് വാഹനം തള്ളി സൈഡിലേക്ക് മാറ്റി. ‘ഡീസലടിക്കാന്‍ കാശില്ല, അയ്യയ്യേ ഇത് നാണക്കേട്‘ എന്ന് തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് പ്രതിഷേധക്കാര്‍ വാഹനം തള്ളിയത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ വാഹനത്തിന് ഡീസല്‍ അടിക്കാനുള്ള പണം പിരിവിടുകയും ചെയ്തു. ഒരു വണ്ടിക്ക് […]

Read More

പാല്‍ലമെന്റിന് മുന്നില്‍ പെരുമാറേണ്ടതെങ്ങനെയെന്ന് സുരേന്ദ്രന്‍ പഠിപ്പിക്കേണ്ട- വിഡി സതീശന്‍

തിരുവനന്തപുരം: കെ സുരേന്ദ്രന് പാര്‍ലമെന്റില്‍ പോയി പരിചയമില്ലെന്നും പാല്‍ലമെന്റിന് മുന്നില്‍ പെരുമാറേണ്ടതെങ്ങനെയെന്നതിനെപ്പറ്റി അദ്ദേഹം പഠിപ്പിക്കേണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശര്‍ പരിഹസിച്ചു. സില്‍വര്‍ ലൈനിനെതിരെ പാര്‍ലമെന്റിലേക്ക് പ്രതിഷേധ മാര്‍ച്ച്‌ നടത്തിയ യുഡിഎഫ് എംപിമാരെ ഡല്‍ഹി പൊലീസ് തടഞ്ഞ വിഷയത്തില്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നടത്തിയ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് എംപിമാര്‍ കെ റെയിലിനെതിരായി വിജയ് ചൗക്കില്‍ പ്രതിഷധം നടത്തിയത് വാര്‍ത്ത സൃഷ്ടിക്കാന്‍ വേണ്ടി മാത്രമാണെന്ന തരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ […]

Read More

കേരളത്തില്‍ മാര്‍ച്ച്‌ 28 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

കേരളത്തില്‍ മാര്‍ച്ച്‌ 28 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉച്ചക്ക് രണ്ട് മുതല്‍ രാത്രി പത്തു മണി വരെ ഇടിമിന്നല്‍ സാധ്യത കൂടുതലാണെന്നും ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ജാഗ്രതാ നിര്‍ദേശം പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇടിമിന്നല്‍ ലക്ഷണം കണ്ടാല്‍ സുരക്ഷിത കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസ്സായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും. ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കണം. അന്തരീക്ഷം […]

Read More

ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍‍ സ്ഥാനം ധോണി‍ ഒഴിഞ്ഞു; ടീമിനെ രവീന്ദ്ര ജഡേജ നയിക്കും

മുംബൈ: ഐഎപിഎല്‍ 2022 സീസണിന് രണ്ടു ദിവസം ബാക്കി നില്‍ക്കെ നിര്‍ണാകയ തീരുമാനവുമായി ഇന്ത്യന്‍ ടീം മുന്‍ ക്യാപ്റ്റനും ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റനുമായി എം.എസ്.ധോണി. 14 വര്‍ഷം ടീമിനെ നയിച്ച ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു. രവീന്ദ്ര ജഡേജയാണ് പുതിയ ക്യാപ്റ്റന്‍. കളിക്കാരാനായി ധോണി ടീമില്‍ തുടരും. ധോണിയുടെ അവസാന ഐപിഎല്‍ ആയിരിക്കും ഇതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍. ടീമിന്റെ അവിഭാജ്യ ഘടകമായി ധോണി തുടരും. 2008 മുതല്‍ ടീമിനെ നയിക്കുന്ന ധോണി […]

Read More

കെ റെയില്‍: ക്ലിഫ് ഹൗസ് വളപ്പില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സര്‍വേകല്ല് നാട്ടി

തിരുവനന്തപുരം: കെ റെയിലിനെതിരായ ബി.ജെ.പി പ്രതിഷേധത്തിനിടെ ക്ലിഫ് ഹൗസ് വളപ്പില്‍ സര്‍വേകല്ല് നാട്ടി. യുവമോര്‍ച്ച പ്രവര്‍ത്തകരാണ് ക്ലിഫ് ഹൗസ് വളപ്പിലെ മന്ത്രി പി.പ്രസാദിന്‍റെ വസതിക്ക് സമീപം പ്രതീകാത്മകമായി കല്ല് നാട്ടിയത്. ക്ലിഫ് ഹൗസ് വളപ്പിലെ മതില്‍ ചാടിക്കടന്നാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മന്ത്രിയുടെ ഔദ്യോഗിക വസതിക്ക് സമീപമെത്തിയത്. സംഭവത്തില്‍ ആറു പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. യുവമോര്‍ച്ച പ്രവര്‍ത്തകരായ പി. ജോയി, പാപ്പനംകോട് നന്ദു, വിജിത്ത്, ഗോകുല്‍, പ്രതീഷ്, വിഷ്ണു വിപിന്‍ എന്നിവരാണ് അറസ്റ്റിലായത്.

Read More

സാമ്ബത്തിക പ്രതിസന്ധിയില്‍ വീണ് നടുവൊടിഞ്ഞ് ശ്രീലങ്ക; അഭയാര്‍ത്ഥികളെ ജയിലിലേക്ക് മാറ്റില്ലെന്ന് ഇന്ത്യ

കടുത്ത സാമ്ബത്തിക പ്രതിസന്ധിയില്‍ നട്ടംനിരിഞ്ഞ് ഇന്ത്യയിലേക്ക് പലായനം ചെയ്ത് വരുന്ന ശ്രീലങ്കന്‍ അഭയാര്‍ത്ഥികളെ ജയിലിലേക്ക് മാറ്റേണ്ടെന്ന് തീരുമാനം. രാമേശ്വരത്ത് അഭയാര്‍ത്ഥികളായി എത്തുന്നവരെ ക്യാമ്ബുകളിലേക്ക് മാറ്റാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതുവരെ എത്തിയ 15 പേരെ പുലര്‍ച്ചെ രാമേശ്വരം മണ്ഡപം ക്യാമ്ബിലെത്തിച്ചിട്ടുണ്ട്. നേരത്തെ, അഭയാര്‍ത്ഥികളെ പുഴല്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാനായിരുന്നു തീരുമാനം. തൂത്തുക്കുടി, രാമേശ്വരം തുടങ്ങി തീരമേഖലയില്‍ 67 ക്യാമ്ബുകള്‍ സജ്ജമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്നും നാളെയുമായി ഇന്ത്യയിലേക്ക് 100 ലധികം പേര്‍ അഭയാര്‍ത്ഥികളായി എത്തുമെന്ന് തമിഴ്നാട് ക്യൂബ്രാഞ്ചിന്റെ വിലയിരുത്തല്‍. ശ്രീലങ്കയിലെ […]

Read More

കെ-റെയില്‍; പ്രധാനമന്ത്രിയെ നേരില്‍ക്കണ്ട് മുഖ്യമന്ത്രി; കൂടിക്കാഴ്ചയുടെ വിശദവിവരങ്ങള്‍ വൈകുന്നേരം

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരില്‍ക്കണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍.പാര്‍ലമെന്റിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ എത്തിയാണ് കണ്ടത്. വൈകുന്നേരം നാലുമണിക്ക് പത്രസമ്മേളനത്തില്‍ കൂടിക്കാഴ്ചയുടെ വിശദവിവരങ്ങള്‍ മുഖ്യമന്ത്രി വിവരിക്കും. കെ– റെയിലിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്. വിവാദമായ പദ്ധതിക്കെതിരേ ബിജെപി സംസ്ഥാന ഘടകം അതിശക്തമായ സമരവുമായി രംഗത്തെത്തുകയും കേന്ദ്ര റെയില്‍ മന്ത്രിയെ സന്ദര്‍ശിച്ച്‌ സ്ഥിതിഗതികള്‍ അറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേന്ദ്ര റെയില്‍ മന്ത്രി തന്നെ പദ്ധതിയെ സര്‍ക്കാര്‍ അനുകൂലിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. വഴികള്‍ അടഞ്ഞതോടെ കേന്ദ്ര റെയില്‍ […]

Read More

യുഡിഎഫ് എംപിമാരെ ഡല്‍ഹി പോലീസ് തല്ലിച്ചതച്ചു; ഹൈബി ഈഡന്‍റെ മുഖത്തടിച്ചു

ന്യൂഡല്‍ഹി: യു​ഡി​എ​ഫ് എം​പി​മാ​രെ പാ​ര്‍​ലെ​ന്‍റ് മ​ന്ദി​ര​ത്തി​ന് മു​ന്നി​ല്‍ വ​ച്ച്‌ ഡ​ല്‍​ഹി പോ​ലീ​സ് ത​ല്ലി​ച്ച​ത​ച്ചു.സി​ല്‍​വ​ര്‍​ലൈ​ന്‍ പ​ദ്ധ​തി​ക്കെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി വി​ജ​യ് ചൗ​ക്കി​ല്‍ നി​ന്നും പാ​ര്‍​ല​മെ​ന്‍റി​ലേ​ക്ക് സമാധാനമായി മാ​ര്‍​ച്ച്‌ ചെ​യ്ത് വ​ന്ന എം​പി​മാ​രെ യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ പോ​ലീ​സ് മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. ഹൈ​ബി ഈ​ഡ​ന്‍റെ മു​ഖ​ത്ത് പോ​ലീ​സ് അ​ടി​ച്ചു. ടി.​എ​ന്‍. പ്ര​താ​പ​ന്‍റെ കോ​ള​റി​ന് പി​ടി​ച്ചു വ​ലി​ച്ചു. ബെ​ന്നി ബെ​ഹ​ന്നാ​ന്‍, മു​ര​ളീ​ധ​ര​ന്‍, രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍, കെ.​സി. വേ​ണു​ഗോ​പാ​ല്‍, ര​മ്യാ ഹ​രി​ദാ​സ് തു​ട​ങ്ങി​യ​വ​ര്‍​ക്കും മ​ര്‍​ദ​ന​മേ​റ്റു. ത​ന്നെ പു​രു​ഷ പോ​ലീ​സ് മ​ര്‍​ദി​ച്ചു​വെ​ന്ന് ര​മ്യാ ഹ​രി​ദാ​സ് ആ​രോ​പി​ച്ചു. വ​നി​താ പൊ​ലീ​സു​കാ​രൊ​ന്നും […]

Read More